#arrest | സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; മൂന്ന് പേർ അറസ്റ്റില്‍, ഒരാള്‍ കീഴടങ്ങി

#arrest | സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; മൂന്ന് പേർ അറസ്റ്റില്‍, ഒരാള്‍ കീഴടങ്ങി
Oct 25, 2024 08:24 AM | By ADITHYA. NP

ഇടുക്കി: (www.truevisionnews.com) സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. മൂന്നു പേരെ പോലീസ് പിടികൂടുകയും ഒരാൾ കീഴടങ്ങുകയുമായിരുന്നു.

ഒന്നാംപ്രതി കോലാനി പഞ്ചവടിപ്പാലം തോണിക്കുഴിയില്‍ ടി അമല്‍ദേവ് (32), എട്ടാം പ്രതി പാറക്കടവ് ഓലിക്കണ്ടത്തില്‍ വിനു (43), പത്താം പ്രതി താഴ്ചയില്‍ സുധീഷ് (27), നാലാം പ്രതി മുതലക്കോടം ഈന്തുങ്കല്‍ വീട്ടില്‍ ജഗന്‍ (51) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതില്‍ അമല്‍ദേവ് കഴിഞ്ഞ ദിവസം വൈകിട്ടോടെ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. മറ്റുള്ളവരെ പിന്നീട് പൊലീസ് പിടികൂടുകയായിയിരുന്നു.

കഴിഞ്ഞ 13ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് സ്വദേശി റെജില്‍, തിരുവനന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

സിനിമയില്‍ ആര്‍ട് ജീവനക്കാരാണിവര്‍. സിനിമാ ചിത്രീകരണത്തിന് മുന്നോടിയായി സെറ്റ് നിര്‍മാണത്തിന് തൊടുപുഴയിൽ എത്തിയതായിരുന്നു ഇവര്‍.

രണ്ട് ലോഡ്ജുകളിലായി ആറ് പേരാണ് താമസിച്ചിരുന്നത്. ഇവരില്‍ തൊടുപുഴ ഗവ. ബോയ്‌സ് സ്‌കൂളിനടുത്ത് താമസിച്ചിരുന്നവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ഗുഡ്‌സ് വാഹന ഡ്രൈവറായ അമല്‍ദേവുമായുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമത്തില്‍ കലാശിച്ചത്. സംഭവത്തിന്റെ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും കേസില്‍ 14 പ്രതികളുണ്ടെന്നും പൊലീസ് പറഞ്ഞു.

#Attack #on #film #workers #Three #arrested #one #surrendered

Next TV

Related Stories
#arrest | ഭർത‍ൃ​ഗൃഹത്തിൽ അതിക്രമിച്ച് കയറി ബലാത്സംഗം, എതിർത്തപ്പോൾ ദേഹോപദ്രവം ;പ്രതി പിടിയിൽ

Dec 28, 2024 02:23 PM

#arrest | ഭർത‍ൃ​ഗൃഹത്തിൽ അതിക്രമിച്ച് കയറി ബലാത്സംഗം, എതിർത്തപ്പോൾ ദേഹോപദ്രവം ;പ്രതി പിടിയിൽ

കള്ളിക്കാട് ശിവ നടക്ഷേത്രത്തിന് സമീപം വെച്ചാണ് പ്രതിയായ ധനീഷിനെ പോലീസ് അറസ്റ്റ്...

Read More >>
#Newbornbabydeath | തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Dec 28, 2024 02:22 PM

#Newbornbabydeath | തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തു

അവിവാഹിതയായ ഇവര്‍ അടുത്തിടെയാണ് കഴക്കൂട്ടത്ത് ജോലിക്കെത്തിയത്. സുഖമില്ലാത്തതിനാല്‍ ഇന്നലെ ജോലിക്ക് നില്‍ക്കാതെ...

Read More >>
#accident | സ്കൂട്ടറിൽ ലോറി തട്ടി റോഡിൽവീണ് യാത്രികൻ; ചക്രം തലയിലൂടെ കയറിയിറങ്ങി ദാരുണാന്ത്യം

Dec 28, 2024 02:08 PM

#accident | സ്കൂട്ടറിൽ ലോറി തട്ടി റോഡിൽവീണ് യാത്രികൻ; ചക്രം തലയിലൂടെ കയറിയിറങ്ങി ദാരുണാന്ത്യം

തുടർന്ന് ലോറിയുടെ അടിയിലേക്ക് തെറിച്ചു വീണ സുരേന്ദ്രന്റെ തലയിലൂടെ ടിപ്പറിന്‍റെ പിൻ ചക്രം...

Read More >>
#arrest |  പുതുവര്‍ഷം ആഘോഷമാക്കാൻ ഫുൾ പ്ലാൻ,  50 കുപ്പി പോണ്ടിച്ചേരി വിദേശ മദ്യവും ഹാന്‍സുമായി യുവാവ് പിടിയില്‍

Dec 28, 2024 02:08 PM

#arrest | പുതുവര്‍ഷം ആഘോഷമാക്കാൻ ഫുൾ പ്ലാൻ, 50 കുപ്പി പോണ്ടിച്ചേരി വിദേശ മദ്യവും ഹാന്‍സുമായി യുവാവ് പിടിയില്‍

കെട്ടിട ഉടമയെ പാത്രക്കച്ചവടം എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ വീട് വാടകയ്‌ക്കെടുത്തത്....

Read More >>
#PeriyaMurderCase | വധശിക്ഷ വേണമെന്ന് 15ാം പ്രതി, ​പട്ടാളക്കാരനാകാൻ ആഗ്രഹിച്ചുവെന്ന് ഏഴാം പ്രതി; വിധിക്കിടെ നാടകീയ വാദങ്ങള്‍

Dec 28, 2024 01:53 PM

#PeriyaMurderCase | വധശിക്ഷ വേണമെന്ന് 15ാം പ്രതി, ​പട്ടാളക്കാരനാകാൻ ആഗ്രഹിച്ചുവെന്ന് ഏഴാം പ്രതി; വിധിക്കിടെ നാടകീയ വാദങ്ങള്‍

രണ്ടാം പ്രതി സജിയെ പൊലീസ് സ്റ്റേഷനില്‍ നിന്നു ബലമായി ഇറക്കിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നായിരുന്നു കുഞ്ഞിരാമനെതിരെയുള്ള...

Read More >>
#accident |  മുണ്ടക്കലിൽ സ്കൂട്ടറിടിച്ച് ​ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു

Dec 28, 2024 01:17 PM

#accident | മുണ്ടക്കലിൽ സ്കൂട്ടറിടിച്ച് ​ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു

വയോധികയെ ഇടിച്ചിട്ട ശേഷം ഇവർ കടന്നുകളയുകയായിരുന്നു....

Read More >>
Top Stories