#NaveenBabu | അഴിമതി നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കാൻ സംവിധാനങ്ങൾ ഇല്ലേ? മൈക്ക് കെട്ടി പ്രസംഗിക്കുകയല്ല വേണ്ടത് - പ്രോസിക്യൂഷൻ

#NaveenBabu | അഴിമതി നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കാൻ സംവിധാനങ്ങൾ ഇല്ലേ? മൈക്ക് കെട്ടി പ്രസംഗിക്കുകയല്ല വേണ്ടത് - പ്രോസിക്യൂഷൻ
Oct 24, 2024 03:17 PM | By VIPIN P V

കണ്ണൂർ : (truevisionnews.com) എഡിഎം കെ നവീൻ ബാബുവിൻ്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കോടതിയിൽ ശക്തമായ വാദങ്ങളുമായി പ്രോസിക്യൂഷൻ. വ്യക്തിഹത്യയാണ് നവീന്റെ മരണകാരണം.

യാത്രയയപ്പ് യോഗം നടന്നത് ഭീഷണി സ്വരത്തിലാണെന്നും പരിപാടി റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകനെ മുൻകൂട്ടി നിയോഗിച്ചെന്നും വിഷ്വൽ വാങ്ങി പ്രചരിപ്പിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

ആസൂത്രണത്തിനെ സാധൂകരിക്കുന്നതാണ് പ്രചരിച്ച വീഡിയോ. അത് പത്തനംതിട്ടയിൽ പോലും പ്രചരിച്ചു എഡിഎം ഇനി പോകുന്ന സ്ഥലത്തും അപമാനിക്കാനായിരുന്നു ദിവ്യയുടെ ശ്രമമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

പ്രോസിക്യൂഷന്റെ വാദങ്ങൾ ഇങ്ങനെ

പിപി ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് കളക്ടറുടെ മൊഴിയുണ്ട്, സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച യോഗത്തിൽ ദിവ്യ പങ്കെടുക്കേണ്ട ആവശ്യമില്ല.

കളക്ടർ അരുൺ കെ വിജയനോട് ദിവ്യ എഡിഎമ്മിനെക്കുറിച്ചുള്ള പരാതി രാവിലെ പറഞ്ഞിരുന്നു എന്നാൽ യാത്രയയപ്പ് പരിപാടിയിൽ അഴിമതി ആരോപണം ഉന്നയിക്കരുതെന്ന് കളക്ടർ ദിവ്യയോട് രണ്ട് തവണ പറഞ്ഞു.

മരിച്ച നവീൻ ബാബുവിനും മക്കളുണ്ട്. എന്ത് സന്ദേശമാണ് ദിവ്യ സമൂഹത്തിന് നൽകിയത്? പ്രോസിക്യൂഷൻ ചോദിച്ചു.

ദിവ്യ പരാമർശിച്ച ഗംഗാധരന്റെ പരാതിയിൽ അഴിമതി ആരോപണം ഇല്ലെന്ന് ഗംഗാധരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കാൻ സംവിധാനങ്ങൾ ഇല്ലേ? അല്ലാതെ മൈക്ക് കെട്ടി പ്രസംഗിക്കുകയല്ല വേണ്ടത്. സത്യസന്ധനായ ഉദ്യോഗസ്ഥന് താങ്ങാനാവാത്ത വേദനയുണ്ടാക്കി

സംഭവത്തിന് ശേഷവും നവീൻ ബാബുവിനെ ദിവ്യ താറടിച്ച് കാണിച്ചു. എഡിഎമ്മിനെതിരെയുള്ള പരാതി വ്യാജമാണ്. പ്രശാന്തന്റെ ഒപ്പുകളിലെ വൈരുധ്യം കണ്ടെത്തിയിരുന്നു. നവീന്റെ മരണത്തിന് ശേഷം പരാതി സൃഷ്ടിച്ചതാണ്. അഴിമതി നടന്നെങ്കിൽ പരാതി നൽകേണ്ടത് ഔദ്യോഗിക സംവിധാനങ്ങൾക്കാണ്.

അത് ചെയ്യാതെ വ്യക്തിഹത്യ ചെയ്യുകയാണ് ഉണ്ടായത്.

എഡിഎമ്മിനോട്‌ പ്രശാന്തന്റെ പെട്രോൾ പമ്പ് തുടങ്ങുന്ന സ്ഥലം പോയി കാണാൻ പറയാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എന്ത് അംഗീകാരമാണ് ഉള്ളത്? പെട്രോൾ പമ്പ് ബിനാമി ഇടപാടും അതിലെ ദിവ്യയുടെ പങ്കും അന്വേഷിക്കണം.

കൃത്യമായ ആസൂത്രണവും ലക്ഷ്യവും ഇതിന് പുറകെ ദിവ്യക്ക് ഉണ്ടായിരുന്നു. പെട്രോൾ പമ്പ് അനുമതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരിധിയിൽ വരുന്നതല്ല

പിന്നെ എങ്ങനെ ദിവ്യ ഇടപെട്ടു? മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണെന്നത് പ്രധാനമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

#mechanisms #investigate #corruption #occurred #strap #mic #preach #prosecution

Next TV

Related Stories
#KPMadhu | നിർണായക നീക്കവുമായി സന്ദീപ് വാര്യർ; കെപി മധുവിനെ കോണ്‍ഗ്രസിലെത്തിക്കാൻ ചര്‍ച്ച നടത്തി

Nov 27, 2024 07:56 AM

#KPMadhu | നിർണായക നീക്കവുമായി സന്ദീപ് വാര്യർ; കെപി മധുവിനെ കോണ്‍ഗ്രസിലെത്തിക്കാൻ ചര്‍ച്ച നടത്തി

സന്ദീപ് വാര്യര്‍ ബന്ധപ്പെട്ടിരുന്നുവെന്നും ആലോചിച്ച് അറിയിക്കാമെന്ന് മറുപടി നൽകിയതായും കെപി മധു...

Read More >>
#foundbodycase | കോഴിക്കോട് ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മുറിയെടുക്കാൻ നൽകിയ വിവരങ്ങൾ വ്യാജം, പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം

Nov 27, 2024 07:23 AM

#foundbodycase | കോഴിക്കോട് ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മുറിയെടുക്കാൻ നൽകിയ വിവരങ്ങൾ വ്യാജം, പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം

മുറിയുടെ വാടക അടയ്ക്കാത്തതിനാല്‍ ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ ചെന്നുനോക്കിയപ്പോഴാണ് യുവതിയെ കട്ടിലില്‍ കിടക്കുന്ന നിലയില്‍...

Read More >>
#MDMA | പച്ചക്കറി കടയിൽ എംഡിഎംഎ കച്ചവടം; കൊല്ലത്ത് കോണ്‍ഗ്രസ് നേതാവ് ഉൾപ്പെടെ പിടിയിലായ കേസിൽ മൂന്നാം പ്രതിയെ തേടി പൊലീസ്

Nov 27, 2024 07:09 AM

#MDMA | പച്ചക്കറി കടയിൽ എംഡിഎംഎ കച്ചവടം; കൊല്ലത്ത് കോണ്‍ഗ്രസ് നേതാവ് ഉൾപ്പെടെ പിടിയിലായ കേസിൽ മൂന്നാം പ്രതിയെ തേടി പൊലീസ്

ഇന്നലെ ഉച്ചയ്ക്കാണ് അഞ്ചൽ സ്വദേശിയും കോൺഗ്രസ് പ്രാദേശിക നേതാവുമായ കോട്ടവിള ഷിജുവിനെ 4 ഗ്രാം എംഡിഎംഎംഎ യുമായി...

Read More >>
#KERALARAIN | ജാഗ്രതാ നിർദേശം; ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകും, കേരളത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Nov 27, 2024 06:48 AM

#KERALARAIN | ജാഗ്രതാ നിർദേശം; ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകും, കേരളത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 27 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്നും...

Read More >>
#molestattempt | മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർക്ക് നേരെ പീഡനശ്രമം; സർജനെതിരെ പരാതി, കേസെടുത്ത് പൊലീസ്

Nov 27, 2024 06:31 AM

#molestattempt | മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർക്ക് നേരെ പീഡനശ്രമം; സർജനെതിരെ പരാതി, കേസെടുത്ത് പൊലീസ്

പാരിപ്പള്ളി പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തു. പ്രതി ഒളിവിലാണെന്ന് പൊലീസ്...

Read More >>
Top Stories