#PoliceCase | മധ്യവയസ്‌കയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അയൽവാസി ആത്മഹത്യക്ക് ശ്രമിച്ചു

#PoliceCase | മധ്യവയസ്‌കയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അയൽവാസി ആത്മഹത്യക്ക് ശ്രമിച്ചു
Oct 21, 2024 10:26 PM | By VIPIN P V

വണ്ടൂർ: (truevisionnews.com) വണ്ടൂരിൽ മധ്യവയസ്‌കയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം അയൽവാസി ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട്ട് കുന്നിൽ കുമ്മഞ്ചേരി പ്രഭാവതി (62)ക്കാണ്‌ വെട്ടേറ്റത്‌.

പാലക്കാട്ട് കുന്നിൽ തിങ്കൾ വൈകിട്ട് നാലിനാണ്‌ ആക്രമണം. അയൽവാസിയായ മൂച്ചിക്കൽ നാസറാണ്‌ വെട്ടുകത്തി ഉപയോഗിച്ചത്‌ വെട്ടിയത്‌.

തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ പ്രഭാവതിയെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം നാസർ വീട്ടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു.

വിവരമറിഞ്ഞ്‌ എത്തിയ പൊലീസ്‌ വീടിന്റെ പിറകിലെ വാതിൽ പൊളിച്ചാണ് ഇയാളെ രക്ഷപ്പെടുത്തിയത്. തുടർന്ന് നാസറിനെ വണ്ടൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

ഇയാൾ മദ്യപിച്ചെത്തി വഴക്കിലേർപ്പെടുന്നത് പതിവാണെന്ന്‌ നാട്ടുകാർ പറഞ്ഞു. നാസറിനെതിരെ വധശ്രമത്തിന്‌ പൊലീസ് കേസെടുത്തു.

#Neighbor #tried #commitsuicide #hacking #middle #aged #woman

Next TV

Related Stories
#sexracket | ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; പോലീസിന്റെ മിന്നൽ പരിശോധനയിൽ പിടിയിലായത് മൂന്നുപേര്‍

Oct 22, 2024 06:53 AM

#sexracket | ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; പോലീസിന്റെ മിന്നൽ പരിശോധനയിൽ പിടിയിലായത് മൂന്നുപേര്‍

കഴിഞ്ഞ ഒരുമാസമായി ഇവര്‍ ഈ ഹോട്ടലില്‍ താമസിച്ച് ഇടപാടുകള്‍ നടത്തുകയായിരുന്നുവെന്ന് പോലീസ്...

Read More >>
#mmukesh | ലൈംഗിക പീഡന പരാതി; മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു

Oct 22, 2024 06:09 AM

#mmukesh | ലൈംഗിക പീഡന പരാതി; മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു

മുകേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു....

Read More >>
#Priyankagandhi | രാഹുലിനൊപ്പം പ്രിയങ്ക ഇന്ന് വയനാട്ടിൽ; നാമനിർദ്ദേശ പത്രിക സമർപ്പണം നാളെ

Oct 22, 2024 05:54 AM

#Priyankagandhi | രാഹുലിനൊപ്പം പ്രിയങ്ക ഇന്ന് വയനാട്ടിൽ; നാമനിർദ്ദേശ പത്രിക സമർപ്പണം നാളെ

നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും...

Read More >>
Top Stories










Entertainment News