#trapped | ടിപ്പർ ലോറിയുടെ കാബിനും ടിപ്പറിനും ഇടയിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

#trapped | ടിപ്പർ ലോറിയുടെ കാബിനും ടിപ്പറിനും ഇടയിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
Oct 21, 2024 10:12 PM | By VIPIN P V

കോതമംഗലം: (truevisionnews.com) ടിപ്പർ ലോറിയുടെ കാബിനും ടിപ്പറിനും ഇടയിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. ആയക്കാട് കളരിക്കൽ പരേതനായ കുര്യാക്കോസിന്റെ മകൻ ബേസിലാണ്​ (40) മരിച്ചത്.

ആയക്കാട് പുലിമലയിലായിരുന്നു അപകടം. ലോറിയിൽനിന്ന് ലോഡിറക്കിയശേഷം ടിപ്പർ താഴ്ത്തുമ്പോൾ സമീപത്തെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്‍റെ സർവിസ് വയർ ടിപ്പർ ലോറിയുടെ കാബിനും ടിപ്പറിനും ഇടയിൽ കുരുങ്ങി.

സഹായത്തിനെത്തിയ ബേസിൽ കാബിന് മുകളിൽ കയറി സർവിസ് വയർ ഉയർത്തിയപ്പോൾ ലിവറിൽ ചവിട്ടിയതോടെ ടിപ്പർ താഴുകയായിരുന്നു.

അപകടംകണ്ട് ഓടിക്കൂടിയ നാട്ടുകാർ ബേസിലിനെ എടുത്ത് ആശുപത്രി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് മേരി. സഹോദരൻ: ബിനു.

#youngman #got #trapped #cab #tipperlorry #tipper #met #tragic #end

Next TV

Related Stories
#sexracket | ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; പോലീസിന്റെ മിന്നൽ പരിശോധനയിൽ പിടിയിലായത് മൂന്നുപേര്‍

Oct 22, 2024 06:53 AM

#sexracket | ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; പോലീസിന്റെ മിന്നൽ പരിശോധനയിൽ പിടിയിലായത് മൂന്നുപേര്‍

കഴിഞ്ഞ ഒരുമാസമായി ഇവര്‍ ഈ ഹോട്ടലില്‍ താമസിച്ച് ഇടപാടുകള്‍ നടത്തുകയായിരുന്നുവെന്ന് പോലീസ്...

Read More >>
#mmukesh | ലൈംഗിക പീഡന പരാതി; മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു

Oct 22, 2024 06:09 AM

#mmukesh | ലൈംഗിക പീഡന പരാതി; മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു

മുകേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു....

Read More >>
#Priyankagandhi | രാഹുലിനൊപ്പം പ്രിയങ്ക ഇന്ന് വയനാട്ടിൽ; നാമനിർദ്ദേശ പത്രിക സമർപ്പണം നാളെ

Oct 22, 2024 05:54 AM

#Priyankagandhi | രാഹുലിനൊപ്പം പ്രിയങ്ക ഇന്ന് വയനാട്ടിൽ; നാമനിർദ്ദേശ പത്രിക സമർപ്പണം നാളെ

നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും...

Read More >>
Top Stories










Entertainment News