#koyilandiatmrobbery | കൊയിലാണ്ടിയിലെ കവർച്ചാ നാടകം; മൂന്നാം പ്രതിയായ വടകര സ്വദേശി അറസ്റ്റിൽ, പിടിയിലായത് വില്യാപ്പള്ളിയിൽ നിന്ന്

#koyilandiatmrobbery | കൊയിലാണ്ടിയിലെ കവർച്ചാ നാടകം; മൂന്നാം പ്രതിയായ വടകര സ്വദേശി അറസ്റ്റിൽ, പിടിയിലായത് വില്യാപ്പള്ളിയിൽ നിന്ന്
Oct 21, 2024 06:20 PM | By Athira V

കൊയിലാണ്ടി: ( www.truevisionnews.com ) കൊയിലാണ്ടിയിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയെന്ന വ്യാജ സംഭവത്തിൽ മൂന്നാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തു.

തിക്കോടി പുതിയവളപ്പിൽ മുഹമ്മദ് യാസിർ പി.വി (20) യെ ആണ് വടകര വില്യാപ്പള്ളിയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ എ.ടി.എം റീഫിൽ ഏജന്റ്റ് സുഹൈലും കൂട്ടാളികളും ചേർന്ന് നടത്തിയ നാടകമാണിതെന്ന് തെളിഞ്ഞതോടെ സുഹലിനെയും കൂട്ടാളിയായ താഹയെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

താഹയിൽ നിന്നും 37 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കൊയിലാണ്ടിയിൽ നിന്നും പണവുമായി അരിക്കുളം കുരുടിമുക്കിലേക്ക് പോകവെ വഴിയിൽവെച്ച് പർദ്ദാ ധാരികളായ ഒരു സംഘം ആക്രമിച്ച് ശരീരത്തിൽ മുളക് പൊടി വിതറുകയും തലയ്ക്ക് മർദ്ദിക്കുകയും ചെയ്ത് ബോധം കെടുത്തി പണം തട്ടിയെന്നായിരുന്നു സുഹൈൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ തുടക്കത്തിൽ തന്നെ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല.

സുഹൈലിന്റെ കണ്ണിൽ മുളകുപൊടി ആയിട്ടില്ലെന്നതും തലയ്ക്ക് അടിയേറ്റതായി വൈദ്യപരിശോധനയിൽ സൂചനയൊന്നും ലഭിക്കാതിരുന്നതും സംശയം വർധിപ്പിച്ചു. കാട്ടിലപ്പീടികയിൽ സുഹൈലിനെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ കാറിന്റെ പിറകിലെ ഗ്ലാസ് തുറന്ന നിലയിലുമായിരുന്നു.

25ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു സുഹൈൽ പറഞ്ഞത്. എന്നാൽ സുഹൈൽ ജോലി ചെയ്തിരുന്ന ഏജൻസി വ്യക്തമാക്കിയത് 72ലക്ഷം രൂപ നഷ്‌ടപ്പെട്ടിട്ടുണ്ടെന്നാണ്.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയും കൂട്ടാളിയും ചേർന്ന് നടത്തിയ നാടകമാണിതെന്ന് വ്യക്തമായത്. കൂടുതൽ പ്രതികൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാമനെയും പോലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്.

#Koyilandi #robbery #drama #third #accused #resident #Vadakara #arrested #Vilyapally

Next TV

Related Stories
#koyilandiatmrobbery | ആസൂത്രണവും താഹ; കടം വീട്ടിയ അഞ്ച് ലക്ഷം രൂപ കൂടി വില്ല്യാപ്പള്ളിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു

Oct 21, 2024 10:31 PM

#koyilandiatmrobbery | ആസൂത്രണവും താഹ; കടം വീട്ടിയ അഞ്ച് ലക്ഷം രൂപ കൂടി വില്ല്യാപ്പള്ളിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു

രണ്ട് മാസം മുൻപ് വില്ല്യാപ്പള്ളി മലാറക്കൽ ജുമാസ്ജിദ് പള്ളി മഹല്ലിലെ ഒരു വിശ്വാസിയിൽ നിന്ന് താഹ അഞ്ച് ലക്ഷം രൂപ വായ്പയായി...

Read More >>
#PoliceCase | മധ്യവയസ്‌കയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അയൽവാസി ആത്മഹത്യക്ക് ശ്രമിച്ചു

Oct 21, 2024 10:26 PM

#PoliceCase | മധ്യവയസ്‌കയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അയൽവാസി ആത്മഹത്യക്ക് ശ്രമിച്ചു

തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ പ്രഭാവതിയെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം നാസർ വീട്ടിനുള്ളിൽ ആത്മഹത്യക്ക്...

Read More >>
#trapped | ടിപ്പർ ലോറിയുടെ കാബിനും ടിപ്പറിനും ഇടയിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

Oct 21, 2024 10:12 PM

#trapped | ടിപ്പർ ലോറിയുടെ കാബിനും ടിപ്പറിനും ഇടയിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

സഹായത്തിനെത്തിയ ബേസിൽ കാബിന് മുകളിൽ കയറി സർവിസ് വയർ ഉയർത്തിയപ്പോൾ ലിവറിൽ ചവിട്ടിയതോടെ ടിപ്പർ...

Read More >>
#koyilandiatmrobbery |  ബാക്കി പണം എവിടെ? ഇനിയും ദുരൂഹയോ; കൊയിലാണ്ടിയിലെ കവർച്ചാ നാടകത്തിലെ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു

Oct 21, 2024 09:36 PM

#koyilandiatmrobbery | ബാക്കി പണം എവിടെ? ഇനിയും ദുരൂഹയോ; കൊയിലാണ്ടിയിലെ കവർച്ചാ നാടകത്തിലെ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു

ഇവരെ പതിനാല് ദിവസത്തേയ്ക്ക് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്‌തു. സംഭവദിവസം തന്നെ മൊഴികളിൽ വൈരുദ്ധ്യം ഉള്ളതിനാൽ സുഹൈൽ പോലീസ് കസ്റ്റഡിയിൽ...

Read More >>
#Arrest | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

Oct 21, 2024 09:26 PM

#Arrest | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും, തുടര്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. കുട്ടിയുടെ മൊഴി കോടതിയില്‍...

Read More >>
#Hanged | കണ്ണൂരിൽ മാധ്യമ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Oct 21, 2024 09:17 PM

#Hanged | കണ്ണൂരിൽ മാധ്യമ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പഴയങ്ങാടി പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക്...

Read More >>
Top Stories










Entertainment News