ബെംഗളൂരു: ( www.truevisionnews.com ) ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നഴ്സിങ് വിദ്യാർഥിനി ഇടുക്കി ചെറുതോണി സ്വദേശി അനഘ (20), കോളജിൽനിന്നു മടങ്ങിയത് ശരീരവേദനയാണെന്നു പറഞ്ഞ്.
വെള്ളിയാഴ്ച ശരീരവേദനയാണെന്നു പറഞ്ഞു ക്ലാസിൽ നിന്നു ഹോസ്റ്റലിലേക്കു മടങ്ങിയ അനഘയെ ഉച്ചയ്ക്ക് 2 മണിയോടെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നു സഹപാഠികൾ പൊലീസിനോടു പറഞ്ഞു.
പൊലീസ് മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും, കുട്ടിയുടെ മൊബൈലിൽ മരണത്തിന് തൊട്ട് മുൻപ് പകർത്തിയ ഒരു വീഡിയോയും കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.
മേദരഹള്ളി ധന്വന്തരി നഴ്സിങ് കോളജിലെ രണ്ടാം വർഷ ബിഎസ്സി വിദ്യാർഥിനിയാണ് അനഘ. രണ്ടുമാസത്തിനിടെ ഈ കോളജിൽ ജീവനൊടുക്കുന്ന രണ്ടാമത്തെ മലയാളി വിദ്യാർഥിയാണ്.
പാലക്കാട് സ്വദേശിനി അതുല്യ ഗംഗാധരൻ (19) കോളജിന്റെ ആറാം നിലയിൽ നിന്നു ചാടി മരിച്ചത് ഓഗസ്റ്റിലാണ്. ഈ സംഭവത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ഭാരതീയ നഴ്സസ് ആൻഡ് അലൈഡ് സംഘ് ഗവർണർക്കും പ്രധാനമന്ത്രിക്കും പരാതി നൽകിയിരുന്നു.
അനഘയുടെ മൃതദേഹം ബെംഗളൂരു വിക്ടോറിയ മെഡിക്കൽ കോളജ് ആശുപത്രിയിൽ. കീരിത്തോട് കിഴക്കേപ്പാത്തിക്കൽ ഹരിയുടെയും രാധയുടെയും മകളാണ്. സഹോദരങ്ങൾ: അനന്തു, അതുൽ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
#video #recorded #Anagha #phone #just #before #her #death #she #returned #college #with #body #pain #released #her #body #to #her #relatives