#VTBalram | ‘പാവം ദിവ്യയെ ക്രൂശിച്ച സി.പി.എം കണ്ണൂർ, പത്തനംതിട്ട ജില്ലാ കമ്മിറ്റികളോട് കാറൽ മാർക്സ്‌ മുത്തപ്പൻ ചോദിക്കും’ - പരിഹസിച്ച് വി.ടി ബൽറാം

#VTBalram | ‘പാവം ദിവ്യയെ ക്രൂശിച്ച സി.പി.എം കണ്ണൂർ, പത്തനംതിട്ട ജില്ലാ കമ്മിറ്റികളോട് കാറൽ മാർക്സ്‌ മുത്തപ്പൻ ചോദിക്കും’ - പരിഹസിച്ച് വി.ടി ബൽറാം
Oct 18, 2024 11:52 AM | By VIPIN P V

പാലക്കാട്: (truevisionnews.com) എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പ്രേരണകുറ്റം ചുമത്തപ്പെട്ട പി.പി. ദിവ്യയെ ന്യായീകരിക്കുന്നവർക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം.

കേസ് എടുത്തതിന് പിന്നാലെ ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സി.പി.എം ജില്ലാ കമ്മിറ്റി പുറത്താക്കിയിരുന്നു.

എന്നാൽ, ദിവ്യ ചെയ്തത് ശരിയായിരുന്നുവെന്നും അഴിമതിക്കെതിരെയുള്ള പോരാട്ടമായിരുന്നുവെന്നുമാണ് സി.പി.എം സഹയാത്രികരായ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ന്യായീകരണം ചമച്ചത്.

‘കൈക്കൂലി ചോദിച്ചു വാങ്ങി എന്ന കൃത്യമായ പരാതിയുള്ള കേസാണ്. അതിനെക്കുറിച്ചു പരസ്യമായി പറഞ്ഞു എന്നതിന്റെ പേരിലാണ് ആ സ്ത്രീയെ ക്രൂശിക്കാനിറങ്ങിയത്’ എന്നായിരുന്നു ഇടതുസഹയാത്രികൻ കെ.ജെ. ജേക്കബിന്റെ കുറിപ്പ്.

‘പൊതുജനാഭിപ്രായം ഏറെ മറുവശത്ത് നിൽക്കുമ്പോഴും ഇത് പറഞ്ഞത് നന്നായി. എൻറെയും അഭിപ്രായമാണ്’ എന്ന് എഴുത്തുകാരനും യു.എൻ ഉദ്യോഗസ്ഥനുമായ മുരളീ തുമ്മാരുകുടിയും അഭിപ്രായപ്പെട്ടിരുന്നു.

ഇതിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ബൽറാമിന്റെ പരിഹാസം. ‘പീപ്പി ദിവ്യ എന്ന ആ പാവം സ്ത്രീയെ ക്രൂശിച്ച സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയോടും അതിനായി സമ്മർദ്ദം ചെലുത്തിയ പത്തനംതിട്ട ജില്ലാ കമ്മിറ്റിയോടും കാറൽ മാർക്സ്‌ മുത്തപ്പൻ ചോദിക്കും.

പ്രമുഖ ദുരന്ത വിദഗ്ധനും പ്രമുഖ മാധ്യമ പ്രവർത്തകനും ഇനിയും പീപ്പി ദിവ്യക്ക്‌ വേണ്ടിയുള്ള ന്യായീകരണം തുടരും’ -എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

അതിനിടെ, അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് താൻ നടത്തിയതെന്നും നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും ദിവ്യ വ്യക്തമാക്കിയിരുന്നു. നവീൻ ബാബുവിന്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ടെന്നും ദുഃഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തിൽ താൻ പങ്കു ചേരുന്നുവെന്നുമാണ് ദിവ്യ പറഞ്ഞത്.

പൊലീസ് അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. എന്റെ നിരപാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് ഞാൻ നടത്തിയതെങ്കിലും, എൻ്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ഞാൻ ശരി വെയ്ക്കുന്നു.

ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ നിന്നും മാറിനിൽക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിൽ ഞാൻ ആ സ്ഥാനം രാജി വെയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുത്തിട്ടുണ്ട്’ -ദിവ്യ ഇന്നലെ പുറത്തുവിട്ട കത്തിൽ പറഞ്ഞു.

നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യയെ പ്രതിചേർത്ത് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലാണ് കണ്ണൂർ ടൗൺ സി.ഐ റിപ്പോർട്ട് സമർപ്പിച്ചത്.

വലിയ തോതിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് ഇന്ന​ലെ രാത്രി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെച്ച് ദിവ്യയുടെ കത്ത് സി.പി.എം ജില്ലാ കമ്മിറ്റി പുറത്തുവിട്ടത്.

#KarelMarxMuthappan #CPM #Kannur #Pathanamthitta #DistrictCommittees #who #crucified #poor #Divya #mocking #VTBalram

Next TV

Related Stories
#Accident | റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അപകടം; നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Oct 18, 2024 04:08 PM

#Accident | റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അപകടം; നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

എറണാകുളത്തു നിന്നും പാലക്കാട്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ...

Read More >>
#bus |   'ബസില്‍ വെച്ച് അപസ്മാരം', കുഴഞ്ഞ് വീണ രോഗിയുമായി ബസ് ആശുപത്രി മുറ്റത്തേക്ക് കുതിച്ചു

Oct 18, 2024 03:59 PM

#bus | 'ബസില്‍ വെച്ച് അപസ്മാരം', കുഴഞ്ഞ് വീണ രോഗിയുമായി ബസ് ആശുപത്രി മുറ്റത്തേക്ക് കുതിച്ചു

ബസ് ഡ്രൈവര്‍ ആദിസുരേഷ് ബസ് നേരെ പേരാമ്പ്ര സ്വകാര്യ ആശുപത്രിയിലേക്ക്...

Read More >>
#MMHassan | 'രാഹുലിന്റെ പേര് വെട്ടി തന്‍റേത് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു, അത് നടക്കില്ലെന്ന് പറഞ്ഞു; ഓന്തിന്റെ രാഷ്ട്രീയരൂപമായി സരിന്‍ മാറി'യെന്ന് എംഎം ഹസ്സന്‍

Oct 18, 2024 03:55 PM

#MMHassan | 'രാഹുലിന്റെ പേര് വെട്ടി തന്‍റേത് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു, അത് നടക്കില്ലെന്ന് പറഞ്ഞു; ഓന്തിന്റെ രാഷ്ട്രീയരൂപമായി സരിന്‍ മാറി'യെന്ന് എംഎം ഹസ്സന്‍

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സരിന്‍ തന്നെയാവും മികച്ച സ്ഥാനാര്‍ത്ഥി എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. പാര്‍ട്ടി ചിഹ്നത്തില്‍ സരിനെ...

Read More >>
#founddead |  കോഴിക്കോട്  ക്ഷേത്ര കുളത്തിൽ മധ്യവയസ്‌കന്‍ മരിച്ച നിലയിൽ

Oct 18, 2024 03:41 PM

#founddead | കോഴിക്കോട് ക്ഷേത്ര കുളത്തിൽ മധ്യവയസ്‌കന്‍ മരിച്ച നിലയിൽ

മൃതദേഹം കൊയിലാണ്ടി ആശുപത്രി മോർച്ചറിയിലേക്ക്...

Read More >>
#KannurCollector | 'മരണം നല്‍കിയ നടുക്കം ഇപ്പോഴും എന്നെയും വിട്ടു മാറിയിട്ടില്ല; മടക്കയാത്രയിൽ മുഴുവൻ ഞാനോർത്തത് നിങ്ങളെ കാണുമ്പോൾ എന്ത് പറയും എന്ന് മാത്രമാണ്​​'; കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്ടർ

Oct 18, 2024 03:08 PM

#KannurCollector | 'മരണം നല്‍കിയ നടുക്കം ഇപ്പോഴും എന്നെയും വിട്ടു മാറിയിട്ടില്ല; മടക്കയാത്രയിൽ മുഴുവൻ ഞാനോർത്തത് നിങ്ങളെ കാണുമ്പോൾ എന്ത് പറയും എന്ന് മാത്രമാണ്​​'; കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്ടർ

ആദ്യം മുതല്‍ അവസാനം വരെ ഖേദപ്രകടനം എന്ന നിലയിലാണ് കത്ത്. എന്നാല്‍ എന്തുകൊണ്ടാണ് എന്തുകൊണ്ടാണ് നവീന്‍ ബാബുവിനെതിരെ ആരോപണമുന്നയിച്ച വേളയില്‍...

Read More >>
#suicide | യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Oct 18, 2024 03:06 PM

#suicide | യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

യുവതിയെ വെട്ടിയ പ്രതി ലാലുമോനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories










Entertainment News