#Murder | കണ്ണൂർ സ്വദേശിയായ ജിം ട്രെയിനറെ വാടക വീട്ടിൽ വെച്ച് കൊലപ്പെടുത്തി; പ്രതിയായ ജിം ഉടമ പിടിയിൽ

#Murder | കണ്ണൂർ സ്വദേശിയായ ജിം ട്രെയിനറെ വാടക വീട്ടിൽ വെച്ച് കൊലപ്പെടുത്തി; പ്രതിയായ ജിം ഉടമ പിടിയിൽ
Oct 18, 2024 11:42 AM | By VIPIN P V

കൊച്ചി: (truevisionnews.com) ആലുവയിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവത്തിൽ മണിക്കൂറുകള്‍ക്കുള്ളിൽ പ്രതി പിടിയിൽ.

ആലുവ ചുണങ്ങുംവേലിൽ ഫിറ്റ്നെസ് സെന്‍റര്‍ നടത്തുന്ന കൃഷ്ണ പ്രതാപാണ് എടത്തല പൊലീസിന്‍റെ പിടിയിലായത്. ജിമ്മിലെ ട്രെയിനറായ കണ്ണൂര്‍ സ്വദേശി സാബിത്ത് ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിനുശേഷം ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന കൃഷ്ണ പ്രതാപിനെ പൊലീസ് പിടികൂടുകയായിരുന്നു.

ജിം നടത്തിപ്പുക്കാരനായ കൃഷ്ണ പ്രതാപിന്‍റെ കൂടെയാണ് സാബിത്ത് ജോലി ചെയ്തിരുന്നത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു.

ചുണങ്ങം വേലിയിലെ വാടക വീടിന് മുന്നിലാണ് യുവാവിനെ പുലര്‍ച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സംഭവം നടന്ന മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

#Jim #Trainer #native #Kannur #murdered #rented #house #Accused #gymowner #arrested

Next TV

Related Stories
#Accident | റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അപകടം; നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Oct 18, 2024 04:08 PM

#Accident | റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അപകടം; നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

എറണാകുളത്തു നിന്നും പാലക്കാട്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ...

Read More >>
#bus |   'ബസില്‍ വെച്ച് അപസ്മാരം', കുഴഞ്ഞ് വീണ രോഗിയുമായി ബസ് ആശുപത്രി മുറ്റത്തേക്ക് കുതിച്ചു

Oct 18, 2024 03:59 PM

#bus | 'ബസില്‍ വെച്ച് അപസ്മാരം', കുഴഞ്ഞ് വീണ രോഗിയുമായി ബസ് ആശുപത്രി മുറ്റത്തേക്ക് കുതിച്ചു

ബസ് ഡ്രൈവര്‍ ആദിസുരേഷ് ബസ് നേരെ പേരാമ്പ്ര സ്വകാര്യ ആശുപത്രിയിലേക്ക്...

Read More >>
#MMHassan | 'രാഹുലിന്റെ പേര് വെട്ടി തന്‍റേത് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു, അത് നടക്കില്ലെന്ന് പറഞ്ഞു; ഓന്തിന്റെ രാഷ്ട്രീയരൂപമായി സരിന്‍ മാറി'യെന്ന് എംഎം ഹസ്സന്‍

Oct 18, 2024 03:55 PM

#MMHassan | 'രാഹുലിന്റെ പേര് വെട്ടി തന്‍റേത് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു, അത് നടക്കില്ലെന്ന് പറഞ്ഞു; ഓന്തിന്റെ രാഷ്ട്രീയരൂപമായി സരിന്‍ മാറി'യെന്ന് എംഎം ഹസ്സന്‍

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സരിന്‍ തന്നെയാവും മികച്ച സ്ഥാനാര്‍ത്ഥി എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. പാര്‍ട്ടി ചിഹ്നത്തില്‍ സരിനെ...

Read More >>
#founddead |  കോഴിക്കോട്  ക്ഷേത്ര കുളത്തിൽ മധ്യവയസ്‌കന്‍ മരിച്ച നിലയിൽ

Oct 18, 2024 03:41 PM

#founddead | കോഴിക്കോട് ക്ഷേത്ര കുളത്തിൽ മധ്യവയസ്‌കന്‍ മരിച്ച നിലയിൽ

മൃതദേഹം കൊയിലാണ്ടി ആശുപത്രി മോർച്ചറിയിലേക്ക്...

Read More >>
#KannurCollector | 'മരണം നല്‍കിയ നടുക്കം ഇപ്പോഴും എന്നെയും വിട്ടു മാറിയിട്ടില്ല; മടക്കയാത്രയിൽ മുഴുവൻ ഞാനോർത്തത് നിങ്ങളെ കാണുമ്പോൾ എന്ത് പറയും എന്ന് മാത്രമാണ്​​'; കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്ടർ

Oct 18, 2024 03:08 PM

#KannurCollector | 'മരണം നല്‍കിയ നടുക്കം ഇപ്പോഴും എന്നെയും വിട്ടു മാറിയിട്ടില്ല; മടക്കയാത്രയിൽ മുഴുവൻ ഞാനോർത്തത് നിങ്ങളെ കാണുമ്പോൾ എന്ത് പറയും എന്ന് മാത്രമാണ്​​'; കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്ടർ

ആദ്യം മുതല്‍ അവസാനം വരെ ഖേദപ്രകടനം എന്ന നിലയിലാണ് കത്ത്. എന്നാല്‍ എന്തുകൊണ്ടാണ് എന്തുകൊണ്ടാണ് നവീന്‍ ബാബുവിനെതിരെ ആരോപണമുന്നയിച്ച വേളയില്‍...

Read More >>
#suicide | യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Oct 18, 2024 03:06 PM

#suicide | യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

യുവതിയെ വെട്ടിയ പ്രതി ലാലുമോനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories










Entertainment News