#Arrest | പ്രതി പിടിയിൽ; നിർത്തിയിട്ട ഓട്ടോറിക്ഷ കവർച്ച നടത്തിയ പ്രതി പോലീസിൻ്റെ പിടിയിൽ

#Arrest | പ്രതി പിടിയിൽ; നിർത്തിയിട്ട ഓട്ടോറിക്ഷ കവർച്ച നടത്തിയ പ്രതി പോലീസിൻ്റെ പിടിയിൽ
Oct 17, 2024 07:49 PM | By VIPIN P V

തലശ്ശേരി : (truevisionnews.com) നിർത്തിയിട്ട ഓട്ടോറിക്ഷ കവർച്ച നടത്തിയ പ്രതി തലശ്ശേരി പോലീസിൻ്റെ പിടിയിൽ.

കഴിഞ്ഞ ദിവസം പട്ടാപ്പകൽ തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കവർച്ച നടത്തിയ പ്രതിയാണ് പിടിയിലായത്.

വടക്കുമ്പാട് ഗംട്ടിക്കടുത്തുള്ള തളറോട്ട് വീട്ടിൽ കെ.കെ.സജീറിനെ യാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14 ന് ഉച്ചക്ക് പച്ചക്കറി മാർക്കറ്റിനടുത്ത് വെച്ച് പിണറായി സ്വദേശി സി.രാജേഷിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ. 58 എഫ് 8913 ടാറ്റാ ഓട്ടോറിക്ഷയാണ് കവർച്ച നടത്തിയത്.

തുടർന്നുള്ള പോലീസ് അന്വേഷണത്തിൽ ഓട്ടോറിക്ഷ കണ്ണൂർ ആയിക്കരയിൽ സി.എച്ച്.സെന്ററിനടുത്ത് റോഡിലെ ഒരു കെട്ടിടത്തിനടുത്തായി നിർത്തിയിട്ട നിലയിൽ കണ്ടെത്തുകയാണ് ഉണ്ടായത്.

ഇവിടെയുള്ള സി.സി.ടി.വി.ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതിയെ പോലീസ് കണ്ണൂർ മാർക്കറ്റ് പരിസരത്ത് നിന്നും കണ്ടെത്തിയത്.

പ്രതിയുടെ ആധാർ രേഖയിൽ വീട്ട് പേര് പാട്യത്തെ വലിയ പറമ്പത്ത് വീട്ടിലാണെന്നും തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

#Accused #custody #accused #who #robbed #stopped #autorickshaw #arrested #police

Next TV

Related Stories
#attack | പിന്നിൽ ഡിവൈഎഫ്ഐയെന്ന്; നാദാപുരം ഗവ കോളേജിൽ അക്രമം: മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

Oct 17, 2024 10:55 PM

#attack | പിന്നിൽ ഡിവൈഎഫ്ഐയെന്ന്; നാദാപുരം ഗവ കോളേജിൽ അക്രമം: മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

പട്ടികകഷ്ണവും, കല്ലും വടിയുമുൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ...

Read More >>
#rape | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്,  പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

Oct 17, 2024 10:45 PM

#rape | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

കൊട്ടാരക്കര വെട്ടിക്കവല തലച്ചിറയിൽ ഈട്ടിവിള പന്തപ്ലാവിൽ തെക്കേക്കര വീട്ടിൽ ജെറിൻ ജോയി (22)യെയാണ് ജഡ്ജി ടി. മഞ്ജിത്ത്...

Read More >>
#rain  | കേരളത്തിൽ ഒരാഴ്ച കൂടി മഴ സാധ്യത, ലക്ഷദ്വീപിന്‌ മുകളിലും ചക്രവാതചുഴി രൂപപ്പെട്ടു

Oct 17, 2024 10:38 PM

#rain | കേരളത്തിൽ ഒരാഴ്ച കൂടി മഴ സാധ്യത, ലക്ഷദ്വീപിന്‌ മുകളിലും ചക്രവാതചുഴി രൂപപ്പെട്ടു

ലക്ഷദ്വീപിന് മുകളിലടക്കം ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് കേരളത്തിൽ മഴ സാധ്യത ശക്തമായി...

Read More >>
#ppdivya |  എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി ദിവ്യയെ  ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി

Oct 17, 2024 10:33 PM

#ppdivya | എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി

പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ്...

Read More >>
#KSurendran | പാലക്കാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

Oct 17, 2024 10:06 PM

#KSurendran | പാലക്കാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അതേസമയം, പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണം ആരംഭിച്ചു. രാഹുല്‍ മാങ്കൂട്ടത്തിന്റെ റോഡ് ഷോ പാലക്കാട് നഗരത്തെ...

Read More >>
Top Stories