#ShafiParambil | വടകരയിലെ ഡീല്‍ ശരിയായിരുന്നു, രാഹുലിന് കൂടുതല്‍ ഭൂരിപക്ഷം കിട്ടും; പി. സരിനെ തള്ളി ഷാഫി പറമ്പില്‍

#ShafiParambil | വടകരയിലെ ഡീല്‍ ശരിയായിരുന്നു, രാഹുലിന് കൂടുതല്‍ ഭൂരിപക്ഷം കിട്ടും; പി. സരിനെ തള്ളി ഷാഫി പറമ്പില്‍
Oct 17, 2024 07:12 PM | By VIPIN P V

പാലക്കാട്: (truevisionnews.com) വടകര ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട പി.സരിന്റെ ആരോപണങ്ങള്‍ തള്ളി ഷാഫി പറമ്പില്‍ എംപി.

വടകരയിലെ നീക്കം ശരിയായിരുന്നുവെന്നും വടകരയിലെ ഡീല്‍ സിപിഎമ്മിനേയും ബിജെപിയെയും തോല്‍പിക്കുക എന്നതായിരുന്നുവെന്നും ഷാഫി പറഞ്ഞു. പാലക്കാടും അതുതന്നെയാണ് ലക്ഷ്യമെന്നും ഷാഫി വ്യക്തമാക്കി.

പാലക്കാട് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും മണ്ഡലത്തില്‍ ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ലെന്നും ഷാഫി പറഞ്ഞു.

തനിക്ക് കിട്ടിയതിനേക്കാള്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം രാഹുലിന് ലഭിക്കുമെന്നും ഷാഫി കൂട്ടിച്ചേർത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വിഡി സതീശന്‍ നടത്തിയ അട്ടിമറിയാണ് ഷാഫിയെ സ്ഥാനാര്‍ഥിയാക്കിയതെന്ന് ആരോപിച്ച സരിന്‍, വടകരയിൽ സി.പി.എം സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ബി.ജെ.പി ഏത് നിമിഷവും പിടിച്ചെടുക്കാവുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിലെ എം.എല്‍.എയെ മത്സരിപ്പിച്ചത് എന്തിനാണെന്ന് ചോദിച്ചു.

അതുകൊണ്ടാണ് ബിജെപി ജയിക്കാന്‍ സാധ്യതയുള്ള പാലക്കാട് ഉപതിരഞ്ഞെടുപ്പുണ്ടായതെന്നും സരിന്‍ ഇന്ന് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.



#deal #Vadakara #right #Rahul #get #bigger #majority #ShafiParambil #pushed #Sarin #field

Next TV

Related Stories
#attack | പിന്നിൽ ഡിവൈഎഫ്ഐയെന്ന്; നാദാപുരം ഗവ കോളേജിൽ അക്രമം: മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

Oct 17, 2024 10:55 PM

#attack | പിന്നിൽ ഡിവൈഎഫ്ഐയെന്ന്; നാദാപുരം ഗവ കോളേജിൽ അക്രമം: മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

പട്ടികകഷ്ണവും, കല്ലും വടിയുമുൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ...

Read More >>
#rape | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്,  പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

Oct 17, 2024 10:45 PM

#rape | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

കൊട്ടാരക്കര വെട്ടിക്കവല തലച്ചിറയിൽ ഈട്ടിവിള പന്തപ്ലാവിൽ തെക്കേക്കര വീട്ടിൽ ജെറിൻ ജോയി (22)യെയാണ് ജഡ്ജി ടി. മഞ്ജിത്ത്...

Read More >>
#rain  | കേരളത്തിൽ ഒരാഴ്ച കൂടി മഴ സാധ്യത, ലക്ഷദ്വീപിന്‌ മുകളിലും ചക്രവാതചുഴി രൂപപ്പെട്ടു

Oct 17, 2024 10:38 PM

#rain | കേരളത്തിൽ ഒരാഴ്ച കൂടി മഴ സാധ്യത, ലക്ഷദ്വീപിന്‌ മുകളിലും ചക്രവാതചുഴി രൂപപ്പെട്ടു

ലക്ഷദ്വീപിന് മുകളിലടക്കം ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് കേരളത്തിൽ മഴ സാധ്യത ശക്തമായി...

Read More >>
#ppdivya |  എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി ദിവ്യയെ  ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി

Oct 17, 2024 10:33 PM

#ppdivya | എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി

പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ്...

Read More >>
#KSurendran | പാലക്കാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

Oct 17, 2024 10:06 PM

#KSurendran | പാലക്കാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അതേസമയം, പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണം ആരംഭിച്ചു. രാഹുല്‍ മാങ്കൂട്ടത്തിന്റെ റോഡ് ഷോ പാലക്കാട് നഗരത്തെ...

Read More >>
Top Stories