#PBNooh | പ്രിയപ്പെട്ട നവീൻ, നിങ്ങള്‍ ഇതിലും മികച്ച ഒരു യാത്രയയപ്പ് അര്‍ഹിച്ചിരുന്നു; വൈകാരിക കുറിപ്പുമായി പിബി നൂഹ്

#PBNooh | പ്രിയപ്പെട്ട നവീൻ, നിങ്ങള്‍ ഇതിലും മികച്ച ഒരു യാത്രയയപ്പ് അര്‍ഹിച്ചിരുന്നു; വൈകാരിക കുറിപ്പുമായി പിബി നൂഹ്
Oct 17, 2024 11:19 AM | By VIPIN P V

കണ്ണൂര്‍: (truevisionnews.com) കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണമുന്നയിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അനുശോചിച്ച് പി ബി നൂഹ് ഐഎഎസ്.

തന്റെ ഔദ്യോഗിക ജീവിതത്തില്‍ പ്രധാനപ്പെട്ട മൂന്ന് പ്രതിസന്ധികളിലൂടെ കടന്നു പോയപ്പോള്‍ കൂടെയുണ്ടായി കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ് നവീന്‍ ബാബുവെന്ന് നൂഹ് പറഞ്ഞു.

വെളുപ്പിന് മൂന്നു മണി വരെ പ്രവര്‍ത്തിച്ചിരുന്ന നവീന്‍ ബാബുവിനെയാണ് തനിക്ക് പരിചയമെന്നും എല്ലാവരോടും ചിരിച്ചു കൊണ്ടു മാത്രമേ അദ്ദേഹം ഇടപെട്ടിരുന്നുള്ളുവെന്നും നൂഹ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നൂഹിന്റെ പ്രതികരണം.

സഹപ്രവര്‍ത്തകനായി കൂടെയുണ്ടായിരുന്ന കാലത്ത് ഒരു പരാതിയും നവീന്‍ കേള്‍പ്പിച്ചില്ലെന്നും നൂഹ് പറയുന്നു.

30ലേറെ വര്‍ഷക്കാലത്തെ സര്‍ക്കാര്‍ ഉദ്യോഗത്തിന് ശേഷം റിട്ടയര്‍മെന്റിന് കടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ ഇത്തരമൊരു വിയോഗം സങ്കടകരമാണെന്നും നൂഹ് പോസ്റ്റില്‍ പറയുന്നു.

നവീന്‍ ബാബു ഇതിലും മികച്ച യാത്രയയപ്പ് അര്‍ഹിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ സഹാനുഭൂതിയുടെ പങ്കു പറ്റിയ ആയിരങ്ങള്‍ അദ്ദേഹത്തെ ഓര്‍ക്കുമെന്നും പറഞ്ഞാണ് നൂഹ് പോസ്റ്റ് അവസാനിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറെ സംഭവബഹുലമായ കാലഘട്ടമായിരുന്നു 2018 മുതല്‍ 2021 ജനുവരി വരെ ജില്ലാ കളക്ടര്‍ ആയി പ്രവര്‍ത്തിച്ച കാലഘട്ടം. ഈ കാലഘട്ടത്തിലാണ് 2018ലെ വെള്ളപ്പൊക്കവും, ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും ഒടുവിലെ കോവിഡ് 19 മഹാമാരിയും.

ഈ മൂന്നു പ്രതിസന്ധിഘട്ടങ്ങളെയും ഒരു പരിധി വരെ തരണം ചെയ്യാന്‍ സാധിച്ചത് അതിസമര്‍ത്ഥരായ, പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ നിസ്സീമമായ സഹകരണം ഒന്നു കൊണ്ട് മാത്രമായിരുന്നു.

അതില്‍ എടുത്തു പറയേണ്ട പേരാണ് സൗമ്യനായ, ഉദ്യോഗസ്ഥ പരിമതികളില്ലാതെ ജനങ്ങളോട് ഇടപെട്ടിരുന്ന, ഏറെ കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചിരുന്ന നവീന്‍ ബാബുവിന്റേത്.

പതിനെട്ടിലെ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിന് കുട്ടികള്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് മുന്നോട്ടു വന്നപ്പോള്‍ അവരുടെ ഏകോപനം ഏല്‍പ്പിക്കാന്‍ നവീന്‍ ബാബുവിനെക്കാള്‍ മികച്ച ഒരു ഓഫീസര്‍ ഉണ്ടായിരുന്നില്ല.

പത്തനംതിട്ടയിലെ പ്രമാടത്ത് മാസങ്ങളോളം പ്രവര്‍ത്തിച്ചിരുന്ന ഫ്‌ളഡ് റിലീഫ് മെറ്റീരിയല്‍ കളക്ഷന്‍ സെന്ററില്‍ വെളുപ്പിന് മൂന്നു മണി വരെ പ്രവര്‍ത്തിച്ചിരുന്ന നവീന്‍ ബാബുവിനെയാണ് എനിക്ക് പരിചയം.

എല്ലാവരോടും ചിരിച്ചു കൊണ്ടുമാത്രം ഇടപെട്ടിരുന്ന, സൗഹൃദത്തോടെ മാത്രം പെരുമാറിയിരുന്ന നവീന്‍ ബാബുവിന് കുട്ടികളോട് അടുത്ത ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞത് പ്രമാടത്തെ കളക്ഷന്‍ സെന്റ്ററിന്റെ പ്രവര്‍ത്തനത്തെ തെല്ലൊന്നുമല്ല സഹായിച്ചത്.

ശബരിമലയുമായി ബന്ധപ്പെട്ട പ്രതിസന്ധികളിലും പ്രവര്‍ത്തികള്‍ വിശ്വസിച്ചേല്‍പ്പിക്കാന്‍ കഴിയുമായിരുന്ന കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബു.

2019ലെ കോവിഡ് കാലത്ത് തിരുവല്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് ക്വാറന്റൈന്‍ സെന്റര്‍ പരാതികള്‍ ഏതുമില്ലാതെ മികച്ച രീതിയില്‍ ഏകോപിപ്പിക്കുന്നതില്‍ നവീന്‍ ബാബുവിന്റെ സംഘടനാ പാടവം പ്രകടമായിരുന്നു.

സഹപ്രവര്‍ത്തകനായി കൂടെ ഉണ്ടായിരുന്ന മൂന്നു വര്‍ഷക്കാലം ഒരു പരാതിയും കേള്‍പ്പിക്കാത്ത, ഏത് ഔദ്യോഗികകാര്യവും 100 ശതമാനം വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുമായിരുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാള്‍ എന്നതാണ് നവീന്‍ ബാബുവിനെ കുറിച്ച് എന്റെ ഓര്‍മ്മ.

എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള ഒരു വ്യക്തി, ഒരു കാര്യത്തിലും ഒരിക്കല്‍ പോലും പരാതി പറയാത്ത, ആരുമായിട്ടും എളുപ്പത്തില്‍ ഒത്തുപോകുന്ന ഒരു ഉദ്യോഗസ്ഥന്‍ അതും ഒടുവില്‍ ഇത്തരത്തില്‍ യാത്ര പറഞ്ഞു പോകുന്നത് അസഹനീയമാണ്.

30ലേറെ വര്‍ഷക്കാലത്തെ ഗവണ്‍മെന്റിലെ പ്രവര്‍ത്തനത്തിനുശേഷം റിട്ടയര്‍മെന്റിലേക്ക് കിടക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തിന് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കേണ്ടി വന്നത് ഏറെ സങ്കടകരമാണ്.

ഗവണ്‍മെന്റ് വകുപ്പുകളില്‍ സാധാരണ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമായതും ദിവസത്തിലെ നിശ്ചിത സമയക്രമത്തില്‍ ജോലിചെയ്യാന്‍ സാധിക്കാത്തതും ഏറെ ജോലിഭാരം ഉള്ളതുമായ ഒരു വകുപ്പില്‍ 30ലേറെ വര്‍ഷക്കാലം ജോലി ചെയ്ത് യാത്ര പറഞ്ഞു പോകുമ്പോള്‍ അദ്ദേഹം കുറഞ്ഞപക്ഷം ഇതിലും മികച്ച ഒരു യാത്രയയപ്പ് അര്‍ഹിച്ചിരുന്നു.

പ്രിയപ്പെട്ട നവീന്‍,

ദീര്‍ഘമായ നിങ്ങളുടെ സര്‍വീസ് കാലയളവില്‍ നിങ്ങള്‍ സഹായിച്ച, നിങ്ങളുടെ സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റത്തിന്റെ - സഹാനുഭൂതിയുടെ പങ്കു പറ്റിയ ആയിരങ്ങള്‍ എന്നും നിങ്ങളെ കൃതജ്ഞതയോടെ ഓര്‍ക്കുന്നുണ്ടാകും. അതില്‍ ഞാനുമുണ്ടാകും.

#Dear #Naveen #You #deserved #better #sendoff #PBNoah #emotional #note

Next TV

Related Stories
#KCVenugopal | 'ഡോ പി സരിൻ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു; പാർട്ടിയെ അധിക്ഷേപിക്കുന്നത് നല്ലതല്ല' - കെ സി വേണുഗോപാൽ

Oct 17, 2024 03:39 PM

#KCVenugopal | 'ഡോ പി സരിൻ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു; പാർട്ടിയെ അധിക്ഷേപിക്കുന്നത് നല്ലതല്ല' - കെ സി വേണുഗോപാൽ

ഞങ്ങളുടെ പാർട്ടിയിൽ നടക്കുന്നത് കൊച്ച് കൊച്ച് പ്രശ്നങ്ങളാണ്. ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്, കെ സി വേണുഗോപാൽ...

Read More >>
#arrest | എക്സൈസ് കസ്റ്റഡിയിൽനിന്ന് കൈ​വി​ല​ങ്ങു​മാ​യി​ ചാടിപ്പോയ പ്രതി പിടിയിൽ

Oct 17, 2024 03:15 PM

#arrest | എക്സൈസ് കസ്റ്റഡിയിൽനിന്ന് കൈ​വി​ല​ങ്ങു​മാ​യി​ ചാടിപ്പോയ പ്രതി പിടിയിൽ

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യും ചൊ​വ്വാ​ഴ്ച പ​ക​ലും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി​ല്ല....

Read More >>
#rape | ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് വീട്ടിൽ കയറി യുവതിയെ  ബലാത്സംഗം ചെയ്തു,  യുവാവിന് കഠിന തടവ്

Oct 17, 2024 02:24 PM

#rape | ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് വീട്ടിൽ കയറി യുവതിയെ ബലാത്സംഗം ചെയ്തു, യുവാവിന് കഠിന തടവ്

യുവാവിന് കുന്നംകുളം പോക്സോ കോടതി ഏഴ് വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു....

Read More >>
#SathyanMokeri | വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി; പ്രഖ്യാപനം ഉടന്‍

Oct 17, 2024 02:18 PM

#SathyanMokeri | വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി; പ്രഖ്യാപനം ഉടന്‍

ഇന്ന് ഉച്ചക്ക് ശേഷം പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. ഇതിന്‌ ശേഷമായിരിക്കും ഔദ്യോഗിക...

Read More >>
#VDSatheesan | 'ബിജെപിയും സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയ ആളെ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കും?'; സരിനെതിരെ സതീശന്‍

Oct 17, 2024 01:50 PM

#VDSatheesan | 'ബിജെപിയും സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയ ആളെ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കും?'; സരിനെതിരെ സതീശന്‍

കൂട്ടായ ആലോചനകള്‍ നടത്തിയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. ഒരു ടീമായിട്ടാണ് കാര്യങ്ങള്‍...

Read More >>
#KKShailaja | 'അച്ഛൻ തിരിച്ചുവരുന്നത് കാത്തിരുന്ന കുട്ടികൾ കണ്ടത് മൃത​ദേഹം, എന്ത് പറഞ്ഞാണ് അവരെ ആശ്വസിപ്പിക്കുക?'

Oct 17, 2024 01:40 PM

#KKShailaja | 'അച്ഛൻ തിരിച്ചുവരുന്നത് കാത്തിരുന്ന കുട്ടികൾ കണ്ടത് മൃത​ദേഹം, എന്ത് പറഞ്ഞാണ് അവരെ ആശ്വസിപ്പിക്കുക?'

തുടര്‍നടപടികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവ്യ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നത് വ്യാജപരാതിയാണോ എന്ന കാര്യം തനിക്കറിയില്ല. അതെല്ലാം...

Read More >>
Top Stories