#accident | കുടുംബ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടം, ഏഴ് പേർക്ക് ദാരുണാന്ത്യം

#accident | കുടുംബ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടം, ഏഴ് പേർക്ക്  ദാരുണാന്ത്യം
Oct 17, 2024 10:57 AM | By Susmitha Surendran

മേദക് (തെലങ്കാന): (truevisionnews.com) കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം . മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ ഏഴ് പേർ മരിച്ചു.

ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം .

ഭീംല തണ്ടയിൽ താമസിച്ചിരുന്ന കുടുംബം ബുധനാഴ്ച തൂപ്രാനിൽ നിന്ന് മടങ്ങുകയായിരുന്നു. അപകടത്തെക്കുറിച്ച് അറിഞ്ഞയുടൻ പോലീസും പ്രാദേശിക ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി.

അപ്പോഴേക്കും കുടുംബത്തിലെ എല്ലാ അംഗങ്ങളും മരിച്ചിരുന്നു. റോഡരികിലെ തോട്ടിലേക്ക് വീഴുന്നതിന് മുമ്പ് കാർ മരത്തിൽ ഇടിച്ചതായി പോലീസ് പറഞ്ഞു.

കുടുംബ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവരാണ് വാഹനത്തിലുണ്ടായിരുന്നത്. മേദക് ജില്ലയിലുണ്ടായ അപകടത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തി.

അധികൃതരുമായി സംസാരിച്ച റെഡ്ഡി പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സയും ആവശ്യമായ സഹായവും നൽകാൻ നിർദേശം നൽകി. മരണമടഞ്ഞ കുടുംബാംഗങ്ങൾക്ക് അദ്ദേഹം അനുശോചനവും അറിയിച്ചു. 


#Accident #returning #from #attending #family #function #seven #people #died #tragically

Next TV

Related Stories
#python |  യുവാക്കളുടെ ക്രൂരത, പെരുമ്പാമ്പിനെ ഓടുന്ന ബൈക്കിന് പിന്നില്‍ കെട്ടിവലിച്ചു, കേസെടുത്തു

Oct 17, 2024 11:45 AM

#python | യുവാക്കളുടെ ക്രൂരത, പെരുമ്പാമ്പിനെ ഓടുന്ന ബൈക്കിന് പിന്നില്‍ കെട്ടിവലിച്ചു, കേസെടുത്തു

ഇവരുടെ ബൈക്കിന് തൊട്ടുപിന്നാലെ കാറില്‍ എത്തിയവരാണ് ഇതിന്റെ ദൃശ്യങ്ങള്‍...

Read More >>
#Childdeath | ഓ​വു​ചാ​ലി​ൽ വീ​ണ് പി​ഞ്ചു കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം

Oct 17, 2024 08:13 AM

#Childdeath | ഓ​വു​ചാ​ലി​ൽ വീ​ണ് പി​ഞ്ചു കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം

നാ​ട്ടു​കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും ന​ഗ​ര​സ​ഭ​ക്കെ​തി​രെ രോ​ഷം പ്ര​ക​ടി​പ്പി​ച്ചു. ഗോ​ല്‍ ഗും​ബ​സ് പൊ​ലീ​സ്...

Read More >>
#supremecourt | ഭർതൃലൈം​ഗിക പീഡനം കുറ്റകരമാക്കണമെന്ന ഹർജി; സുപ്രീം കോടതി ഇന്ന് മുതൽ വാദം കേൾക്കും

Oct 17, 2024 07:20 AM

#supremecourt | ഭർതൃലൈം​ഗിക പീഡനം കുറ്റകരമാക്കണമെന്ന ഹർജി; സുപ്രീം കോടതി ഇന്ന് മുതൽ വാദം കേൾക്കും

പുതിയ ക്രിമിനൽ നിയമങ്ങൾ പ്രകാരം ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നൽകിയിരിക്കുന്നത്...

Read More >>
#madrassa | മദ്റസകൾ പൂട്ടാൻ ശിപാർശ ചെയ്തിട്ടില്ലെന്ന് ദേശീയ ബാലാവകാശ കമീഷൻ; മുസ്‍ലിം കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കണം

Oct 16, 2024 10:09 PM

#madrassa | മദ്റസകൾ പൂട്ടാൻ ശിപാർശ ചെയ്തിട്ടില്ലെന്ന് ദേശീയ ബാലാവകാശ കമീഷൻ; മുസ്‍ലിം കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കണം

ദരിദ്രരായ മുസ്‍ലിം കുട്ടികൾക്ക് മദ്റസകൾ ഔപചാരിക വിദ്യാഭ്യാസം തടയുന്നതിനാലാണ് സർക്കാർ ധനസഹായം നിർത്താൻ...

Read More >>
#accident | ട്രാഫിക് ‍ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ച് വാഹനം നിർത്താതെ പോയി

Oct 16, 2024 08:35 PM

#accident | ട്രാഫിക് ‍ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ച് വാഹനം നിർത്താതെ പോയി

മധ്യപ്രദേശിലെ ഗ്വാളിയാറിൽ അമിതവേഗതയിലെത്തിയ കാർ നിർത്താൻ ആവശ്യപ്പെട്ടതോടെയാണ് ട്രാഫിക് കോൺസ്റ്റബിളായ ബിജേന്ദ്ര സിങിനെ ഇടിച്ചു...

Read More >>
Top Stories










Entertainment News