#heavyrain | മഴ ശക്തം, ഓറഞ്ച് അലേർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17 വരെ അവധി പ്രഖ്യാപിച്ചു

#heavyrain | മഴ ശക്തം, ഓറഞ്ച് അലേർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17 വരെ അവധി പ്രഖ്യാപിച്ചു
Oct 16, 2024 09:42 AM | By Susmitha Surendran

ബെംഗളൂരു: (truevisionnews.com) മഴ ശക്തമായതോടെ ബെംഗളൂരു നഗരത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തുടർച്ചയായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.

മഴ ശക്തമായത്തോടെ ബെംഗളുരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17 വരെ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പി.യു കോളേജുകൾ, ഡിഗ്രി കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, ഡിപ്ലോമ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഐടിഐകൾ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല.

കാലാവസ്ഥാ മുന്നറിയിപ്പുകൾക്കിടയിലും ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കോളേജ് മേധാവികൾക്ക് ബംഗളൂരു ഡെപ്യൂട്ടി കമ്മീഷണർ ജഗദീശ ജി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്നലെ രാത്രി തുടങ്ങിയ മഴ തോരാതായതോടെ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതായും ജില്ലാ ഭരണകൂടം അറിയിച്ചു. ശക്തമായ മഴയിൽ മരങ്ങൾ കടപുഴകി വീണ് വാഹനങ്ങൾക്കുള്‍പ്പടെ കേടുപാടുകളുണ്ടായി.

നഗര അതിർത്തികളായ മൈസൂർ റോഡ് , തുകുരു റോഡ് , ഹൊസൂർ റോഡ് , നെലമംഗല എന്നിവിടങ്ങളിൽ ഗതാഗത കുരുക്ക് രൂക്ഷമായെന്നും ജില്ലാ ഭരണകൂടം അറിയിച്ചു .

ബെംഗളൂരുവിനു പുറത്തുള്ള ജില്ലകളിൽ മഴ വ്യാപകമായത്തോടെ കൃഷി പാടങ്ങൾ വെള്ളത്തിലായി. കർണാടക മേഖലയിലും കനത്ത മഴ തുടരുകയാണ്. മൂന്നു ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

#Heavy #rain #orange #alert #holiday #announced #educational #institutions #till #17

Next TV

Related Stories
#crime |    കാണാതായ കോഴി അയല്‍വാസിയുടെ കൂട്ടില്‍, പിന്നീട് തർക്കം, അടിയേറ്റ് വയോധികന്‍ മരിച്ചു

Nov 25, 2024 08:03 PM

#crime | കാണാതായ കോഴി അയല്‍വാസിയുടെ കൂട്ടില്‍, പിന്നീട് തർക്കം, അടിയേറ്റ് വയോധികന്‍ മരിച്ചു

കഴിഞ്ഞദിവസം അയല്‍വാസിയായ വീരമണിയുടെ കോഴി മുരുകയ്യന്റെ വീട്ടിലേക്ക്...

Read More >>
#Hospitalfire |  മരണസംഖ്യ 17; മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് നവജാത ശിശുക്കൾ കൂടി മരിച്ചു

Nov 25, 2024 02:57 PM

#Hospitalfire | മരണസംഖ്യ 17; മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് നവജാത ശിശുക്കൾ കൂടി മരിച്ചു

നവംബർ 14നുണ്ടായ അഗ്നിബാധയിൽ 39 നവജാത ശിശുക്കളേയാണ് മെഡിക്കഷ കോളേജിലെ നിയോനാറ്റൽ വിഭാഗത്തിൽ നിന്ന്...

Read More >>
#RahulGandhi | 'എല്ലാത്തിനും ഉത്തരവാദി ​യുപിയിലെ ബിജെപി സർക്കാർ', എത്രയും വേഗം സുപ്രിംകോടതി ഇടപെട്ട് നീതി ഉറപ്പാക്കണം - രാഹുൽഗാന്ധി

Nov 25, 2024 01:28 PM

#RahulGandhi | 'എല്ലാത്തിനും ഉത്തരവാദി ​യുപിയിലെ ബിജെപി സർക്കാർ', എത്രയും വേഗം സുപ്രിംകോടതി ഇടപെട്ട് നീതി ഉറപ്പാക്കണം - രാഹുൽഗാന്ധി

'എല്ലാ കക്ഷികളുടേയും വാക്കുകൾ കേൾക്കാതെയുള്ള ഭരണകൂടത്തിൻ്റെ നിർവികാരമായ നടപടി സ്ഥിതിഗതികൾ കൂടുതൽ...

Read More >>
#SAVED | ഓടുന്ന ട്രെയിനിൽ നിന്നും  പ്ലാറ്റ്ഫോമിലേക്ക്  ചാടി, യുവതിക്ക് രക്ഷകരായി റെയിൽവേ പോലീസ്

Nov 25, 2024 12:02 PM

#SAVED | ഓടുന്ന ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് ചാടി, യുവതിക്ക് രക്ഷകരായി റെയിൽവേ പോലീസ്

വണ്ടിയെടുത്തിട്ടും ഒപ്പമുണ്ടായിരുന്ന കുട്ടികൾ കയറാതിരുന്നതോടെയാണ് യുവതി ട്രയിനിൽ നിന്നും പുറത്തേക്ക്...

Read More >>
#bjp | ആരും രാജിവെക്കുന്നില്ല,  ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല; കെ സുരേന്ദ്രന്റെ രാജിയിൽ ബിജെപി ദേശീയ നേതൃത്വം

Nov 25, 2024 11:57 AM

#bjp | ആരും രാജിവെക്കുന്നില്ല, ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല; കെ സുരേന്ദ്രന്റെ രാജിയിൽ ബിജെപി ദേശീയ നേതൃത്വം

കേരളത്തിന്‍റെ പ്രഭാരി പ്രകാശ് ജാവദേക്കര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് എൽഡിഎഫും...

Read More >>
Top Stories