#suicide | കുഞ്ഞുങ്ങളടകം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

#suicide |    കുഞ്ഞുങ്ങളടകം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി
Oct 15, 2024 08:38 PM | By Susmitha Surendran

ബെംഗളൂരു: (truevisionnews.com) രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടകം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി ബെംഗളൂരുവിലെ യെലഹങ്കയ്ക്കടുത്തുള്ള യെദ്യൂരപ്പ നഗറില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. അവിനാശ് (33), മമത (29) ആതിര, അനയ എന്നിവരാണ് മരിച്ചത്.

മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മമതയാണ് ആദ്യം ജീവനൊടുക്കിയത്. അവരുടെ മരണവാര്‍ത്ത അറിഞ്ഞതിന് ശേഷമാണ് അവിനാശും ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രഥമിക അന്വേഷണത്തില്‍ ലഭിച്ച സൂചന.

കലബുറുഗി സ്വദേശിയായ അവിനാശ് കഴിഞ്ഞ ആറ് വര്‍ഷമായി ബെംഗളൂരുവില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു.

തിങ്കളാഴ്ച രാവിലെ 9.30-ഓടെ കലബുറഗിയില്‍ നിന്നും ബെംഗളൂരുവിലേക്ക് തിരിച്ചെത്തിയ അവിനാശിന്റെ സഹോദരന്‍ ഉദയ് കുമാറാണ് മരണവിവരം ആദ്യം അറിയുന്നത്. ബെംഗളൂരുവിലെ ഒരു സ്‌കൂളില്‍ കായിക പരിശീലകനായി ജോലി ചെയ്യുന്ന ഉദയ് കുമാര്‍ അവിനാശിനൊപ്പമാണ് താമസിക്കുന്നത്.

ഇയാള്‍ വാരന്ത്യത്തില്‍ കലബുറഗിയിലെ വീട്ടിലേക്ക് പോകാറുണ്ട്. ക്രെഡിറ്റ് കാര്‍ഡിന്റെ ബില്ല് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട അവിനാശ് അടുത്തിടെ ബന്ധുവിനോട് സാമ്പത്തിക സഹായം ചോദിച്ചിരുന്നു.

ഇതിനുപുറമെ, പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലും ഇവര്‍ക്ക് കടബാധ്യതകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

#Four #members #family #including #children #found #dead

Next TV

Related Stories
#heavyrain | കനത്ത മഴ തുടരുന്നു; ട്രെയിനുകൾ റദ്ദാക്കി, വീടുകളിലും വെള്ളം കയറി

Oct 15, 2024 08:03 PM

#heavyrain | കനത്ത മഴ തുടരുന്നു; ട്രെയിനുകൾ റദ്ദാക്കി, വീടുകളിലും വെള്ളം കയറി

ആശങ്ക വേണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ...

Read More >>
#heavyrain |  ജാഗ്രതാ നിർദ്ദേശം, കനത്ത മഴ; ബെംഗളൂരു അർബൻ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

Oct 15, 2024 07:17 PM

#heavyrain | ജാഗ്രതാ നിർദ്ദേശം, കനത്ത മഴ; ബെംഗളൂരു അർബൻ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

ഇന്ന് വൈകിട്ടോടെയാണ് മഴ ശക്തമായത്. കനത്ത മഴയെ തുടര്‍ന്ന് പാണത്തൂരിലെ റെയിൽവേ പാലം വെള്ളത്തിൽ...

Read More >>
#ByElection | പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെണ്ണൽ നവംബർ 23-ന്

Oct 15, 2024 04:26 PM

#ByElection | പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെണ്ണൽ നവംബർ 23-ന്

മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ...

Read More >>
#BJP | നിയമവിരുദ്ധ മദ്രസകള്‍ നിയന്ത്രിക്കുമെന്ന് ബിജെപി; എതിര്‍പ്പുമായി കോണ്‍ഗ്രസും സി.പി.ഐയും

Oct 15, 2024 10:28 AM

#BJP | നിയമവിരുദ്ധ മദ്രസകള്‍ നിയന്ത്രിക്കുമെന്ന് ബിജെപി; എതിര്‍പ്പുമായി കോണ്‍ഗ്രസും സി.പി.ഐയും

മുസ്ലിം സമുദായക്കാരെ പാര്‍ശ്വവത്കരിക്കാനുള്ള അജന്‍ഡയുടെ ഭാഗമാണെന്നും ന്യൂനപക്ഷ മതവിഭാഗങ്ങളെ രാജ്യത്തിന്റെ ശത്രുക്കളായി പ്രഖ്യാപിക്കുന്ന...

Read More >>
beatendeath | ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കം; മാതാപിതാക്കളുടെ മുന്നിൽ വച്ച് മർദ്ദനമേറ്റ യുവാവിന് ദാരുണാന്ത്യം

Oct 15, 2024 09:36 AM

beatendeath | ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കം; മാതാപിതാക്കളുടെ മുന്നിൽ വച്ച് മർദ്ദനമേറ്റ യുവാവിന് ദാരുണാന്ത്യം

റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് യുവാവും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാർ ഒരു ഓട്ടോയെ ഓവർടേക്ക്...

Read More >>
#accident | ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം, കോഴിക്കോട്  സ്വദേശിയ്ക്ക് ദാരുണാന്ത്യം

Oct 15, 2024 06:34 AM

#accident | ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം, കോഴിക്കോട് സ്വദേശിയ്ക്ക് ദാരുണാന്ത്യം

മണിപ്പാൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിൽ കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടു...

Read More >>
Top Stories