#VDSatheesan | കല്‍പ്പാത്തി രഥോത്സവ ദിനത്തിലെ പാലക്കാട് ഉപതെരഞ്ഞെടുപ്പ് മാറ്റണം; തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വി ഡി സതീശൻ

#VDSatheesan | കല്‍പ്പാത്തി രഥോത്സവ ദിനത്തിലെ പാലക്കാട് ഉപതെരഞ്ഞെടുപ്പ് മാറ്റണം; തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വി ഡി സതീശൻ
Oct 15, 2024 07:45 PM | By VIPIN P V

തിരുവനന്തപുരം : (truevisionnews.com) കല്‍പ്പാത്തി രഥോത്സവ ദിനത്തില്‍ നിശ്ചയിച്ചിരിക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു.

വോട്ടെടുപ്പ് ദിനമായ നവംബര്‍ 13- തന്നെയാണ് കല്‍പ്പാത്തി രഥോത്സവവും നടക്കുന്നത്. ഈ സാഹചര്യത്തില്‍ നവംബര്‍ 13-ന് മുന്‍പുള്ള ഏതെങ്കിലും തീയതിയിലേക്ക് വോട്ടെടുപ്പ് മാറ്റണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

നവംബർ 13ന് കൽ‌പാത്തി രഥോത്സവം നടക്കുന്ന ദിവസമാണെന്നും ഇക്കാര്യം പ്രതിപക്ഷ നേതാവുമായി സംസാരിക്കുമെന്നും നേരത്തെ ഷാഫി പറമ്പിൽ പറഞ്ഞിരുന്നു. പാലക്കാടിന്റെ ഏറ്റവും വലിയ ആഘോഷമാണ് രഥോത്സവം.

13,14,15 തീയതികളിലാണ് ഉത്സവം നടക്കുന്നതെന്നാണ് അറിയുന്നത്. കൽപാത്തി രഥോത്സവം നടക്കുന്ന ദിവസം വോട്ടെടുപ്പ് നടക്കുന്നത് ബാധിക്കും.

നേതൃത്വവുമായി ആലോചിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്നാണ് പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് നടക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

രണ്ടിടങ്ങളില്‍ ജയിച്ച രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്‌.

ഉപതെരഞ്ഞെടുപ്പിന് ഇനി 28 നാൾകൂടിയുണ്ട്. പത്രിക സമർപ്പണം ഈ മാസം 29 മുതൽ‌ ആരംഭിക്കും. തികഞ്ഞ് ആത്മവിശ്വാസത്തിലാണ് മുന്നണികൾ. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും.

#Palakkad #byelection #KalpathiRathotsava #day #changed #VDSatheesan #sent #letter #ElectionCommission

Next TV

Related Stories
#naveenbabusuicide | നവീൻ ബാബുവിന്റെ മരണം, പി പി ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം

Oct 16, 2024 02:09 PM

#naveenbabusuicide | നവീൻ ബാബുവിന്റെ മരണം, പി പി ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം

എഡിഎമ്മിനെ അധിക്ഷേപിച്ച പി പി ദിവ്യയുടെ വീട്ടിലേക്ക് വിവിധ സംഘടനകളുടെ പ്രതിഷേധ മാർച്ച് സംഘര്‍ഷത്തിലാണ്...

Read More >>
#ganja |  ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കേ​സി​ൽ എ​ക്സൈ​സ് പി​ടി​കൂ​ടി​യ പ്ര​തി ക​സ്റ്റ​ഡി​യി​ൽ​നി​ന്ന്​ ചാ​ടി​പ്പോ​യി

Oct 16, 2024 01:58 PM

#ganja | ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കേ​സി​ൽ എ​ക്സൈ​സ് പി​ടി​കൂ​ടി​യ പ്ര​തി ക​സ്റ്റ​ഡി​യി​ൽ​നി​ന്ന്​ ചാ​ടി​പ്പോ​യി

സം​ഭ​വം മ​റ​ച്ചു​െ​വ​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ച​യോ​ടെ വി​ഷ​യം നാ​ട്ടി​ൽ...

Read More >>
#rahulmamkootathil |  'ഇന്നലെ വരെ അടുത്ത സുഹൃത്ത്', സരിന്‍റെ ആരോപണങ്ങൾക്ക് മറുപടി നൽകാതെ രാഹുൽ മാങ്കൂട്ടത്തിൽ

Oct 16, 2024 01:58 PM

#rahulmamkootathil | 'ഇന്നലെ വരെ അടുത്ത സുഹൃത്ത്', സരിന്‍റെ ആരോപണങ്ങൾക്ക് മറുപടി നൽകാതെ രാഹുൽ മാങ്കൂട്ടത്തിൽ

സരിൻ ഇന്നലെ വരെ അടുത്ത സുഹൃത്ത്, ഇന്നും നാളെയും അങ്ങനെ തന്നെയാകുമെന്നും രാഹുൽ പറഞ്ഞു. സരിന്‍റെ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, അതിന് മറുപടി...

Read More >>
#AKAntony | 'പരിഭവം പറഞ്ഞവര്‍ ഒറ്റക്കെട്ടാവും; പാലക്കാട് വിജയസാധ്യതയുള്ള സീറ്റ്, രാഹുൽ മാങ്കൂട്ടത്തിലിന് വലിയ ഭൂരിപക്ഷം ഉറപ്പ്' - എ കെ ആന്റണി

Oct 16, 2024 01:48 PM

#AKAntony | 'പരിഭവം പറഞ്ഞവര്‍ ഒറ്റക്കെട്ടാവും; പാലക്കാട് വിജയസാധ്യതയുള്ള സീറ്റ്, രാഹുൽ മാങ്കൂട്ടത്തിലിന് വലിയ ഭൂരിപക്ഷം ഉറപ്പ്' - എ കെ ആന്റണി

രാഹുല്‍ ഗാന്ധി-പ്രിയങ്ക ടീം വയനാടിന് ഐശ്വര്യമുണ്ടാക്കും. ഒരു കോണ്‍ഗ്രസ് തരംഗമുണ്ടാകാന്‍ പോവുകയാണ്. ഇത്തവണ ചേലക്കരയും രമ്യ ഹരിദാസ്...

Read More >>
#Sexualassault | മ​ദ്യ​ല​ഹ​രി​യിൽ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം; 23-കാരൻ പിടിയിൽ

Oct 16, 2024 01:41 PM

#Sexualassault | മ​ദ്യ​ല​ഹ​രി​യിൽ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം; 23-കാരൻ പിടിയിൽ

സം​ഭ​വ​ശേ​ഷം ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പ്ര​ദേ​ശ​ത്ത് പ​ട്രോ​ളി​ങ്​ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് സം​ഘം...

Read More >>
#pksreemathi  | യാത്രയയപ്പ് വേദിയിൽ പോയി അങ്ങനെ പരാമർശം നടത്തേണ്ടതില്ല,  ഏറെ വേദനയുണ്ടാക്കിയ സംഭവമാണ് - പി.കെ ശ്രീമതി

Oct 16, 2024 01:41 PM

#pksreemathi | യാത്രയയപ്പ് വേദിയിൽ പോയി അങ്ങനെ പരാമർശം നടത്തേണ്ടതില്ല, ഏറെ വേദനയുണ്ടാക്കിയ സംഭവമാണ് - പി.കെ ശ്രീമതി

ദിവ്യക്ക് വീഴ്ച പറ്റിയെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നുംശ്രീമതി...

Read More >>
Top Stories