പേരാമ്പ്ര: (truevisionnews.com) തെരുവ് നായയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്.
നൊച്ചാട് പഞ്ചായത്ത് ഓഫീസിനു സമീപം ഇന്ന് രാവിലെ 9.30 തോടെയാണ് സംഭവം.
മീത്തലെ കായത്തരിക്കല്‍ ലീല (72) യെയാണ് നായ ആക്രമിച്ചത്. തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ പിറകില്‍ലൂടെ ഓടിവന്ന നായ പെട്ടന്ന് ചാടി കടിക്കുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.
കാലിനും കൈയ്ക്കും പരിക്കേറ്റ ലീലയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
#Kozhikode #stray #dog #attack #job #security #worker #injured