#shafiparambil | രാഹുല്‍ മാങ്കൂട്ടത്തിലിനും പികെ ഫിറോസിനും സ്വീകരണം; ജയില്‍ കവാടത്തിലെത്തി ഷാഫി പറമ്പില്‍

#shafiparambil |  രാഹുല്‍ മാങ്കൂട്ടത്തിലിനും പികെ ഫിറോസിനും സ്വീകരണം; ജയില്‍ കവാടത്തിലെത്തി ഷാഫി പറമ്പില്‍
Oct 14, 2024 09:39 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  )കഴിഞ്ഞ ചൊവ്വാഴ്ച നടന്ന നിയമസഭാ മാര്‍ച്ചിനിടെ അറസ്റ്റിലായ പ്രതിപക്ഷ യുവജന സംഘടന നേതാക്കള്‍ ജയിലില്‍ നിന്നിറങ്ങി.

കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് എന്നിവരടക്കം 37 പേര്‍ പുറത്തിറങ്ങിയത്.

ഷാഫി പറമ്പില്‍ എംപി ഇവരെ ജയിലിന് പുറത്ത് സ്വീകരിച്ചു. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും ജയില്‍ കവാടത്തില്‍ സ്വീകരിക്കാനെത്തി. പ്രവര്‍ത്തകരുമായി ഒരുമിച്ച് ചിലവഴിക്കാന്‍ സമയം തന്നതിന് പിണറായി വിജയന് നന്ദിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

പ്രതിപക്ഷ യുവജന സംഘടനയിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ജയിലിലായി. പ്രതിപക്ഷ യുവജന സംഘടനയിലെ നേതാക്കള്‍ക്ക് തിരുവനന്തപുരത്ത് പ്രവേശനം നല്‍കരുത് എന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

ഏതൊരുവിധത്തിലും അക്രമം നടത്താത്ത സമരത്തിന് നേരെ സര്‍ക്കാര്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. അതിശക്തമായ സമരങ്ങളുമായി ഇനിയും മുന്നോട്ടുവരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ സമരങ്ങളെ അടിച്ചമര്‍ത്താന്‍ പിണറായി വിജയന്‍ പൊലീസിനെ ഉപയോഗിക്കുന്നുവെന്ന് പി കെ ഫിറോസും വിമര്‍ശിച്ചു. സമരങ്ങളെ അടിച്ചമര്‍ത്തിയാലും പിന്നോട്ട് പോകുന്ന പ്രശ്‌നമില്ല. പിണറായി വിജയനെ അധികാര കസേരയില്‍ നിന്ന് പുറത്താക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകും.

കള്ളക്കേസ് ചുമത്തി സമരങ്ങളെ അടിച്ചമര്‍ത്തി പ്രശ്‌നങ്ങളെ വഴിതിരിച്ചുവിടുകയാണ്. വരും ദിവസങ്ങളിലും സമരം ശക്തമാക്കി യുഡിഎഫ് മുന്നോട്ടുപോകുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

ഉപാധികളോടെ തിരുവനന്തപുരം സിജെഎം കോടതിയാണ് ഇന്ന് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരായ പൊലിസ് റിപ്പോര്‍ട്ട്.

പ്രതികള്‍ ഈ പണം കെട്ടിവയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ നേരിട്ട് ഹാജരാകണമെന്നും പാസ്‌പോര്‍ട്ട് ഉള്ളവര്‍ മൂന്നു ദിവസത്തിനുള്ളില്‍ കോടതിയില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും നിർദേശമുണ്ട്.

#Reception #Rahulmamkootathil #and #PKFeroze #Shafi #reached #prison #gate

Next TV

Related Stories
#suicide | കൈവിരലിൽ ഇലക്ട്രിക് വയർ ചുറ്റിയ നിലയിൽ മൃത​ദേഹം; തൃശൂരിലെ യുവാവിൻ്റെ മരണം ആത്മഹത്യയെന്ന് പൊലീസ്

Nov 28, 2024 01:01 PM

#suicide | കൈവിരലിൽ ഇലക്ട്രിക് വയർ ചുറ്റിയ നിലയിൽ മൃത​ദേഹം; തൃശൂരിലെ യുവാവിൻ്റെ മരണം ആത്മഹത്യയെന്ന് പൊലീസ്

സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ആത്മഹത്യയാണെന്നുള്ള...

Read More >>
#foodpoisoning | വിനോദയാത്രക്കെത്തിയ കോഴിക്കോട്ടെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം; കേസെടുത്ത് പൊലീസ്

Nov 28, 2024 12:55 PM

#foodpoisoning | വിനോദയാത്രക്കെത്തിയ കോഴിക്കോട്ടെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം; കേസെടുത്ത് പൊലീസ്

മരിയ ടൂറിസ്റ്റ് ബോട്ട് ഉടമക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കാറ്ററിങ് സ്ഥാപന ഉടമയ്‍ക്കെതിരെയും...

Read More >>
#arrest | കൊല്ലത്ത് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ; രണ്ടുപേര്‍ അറസ്റ്റിൽ

Nov 28, 2024 12:52 PM

#arrest | കൊല്ലത്ത് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ; രണ്ടുപേര്‍ അറസ്റ്റിൽ

തീ ആളി കത്തിയതിന് പിന്നാലെ രണ്ട് പേരും ഓടി പോകുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാവുകയും...

Read More >>
#accident | കണ്ണൂർ ആലക്കോട് കാർ തലകീഴായി മറിഞ്ഞു, യാത്രക്കാർക്ക് നിസാര പരിക്ക്

Nov 28, 2024 12:50 PM

#accident | കണ്ണൂർ ആലക്കോട് കാർ തലകീഴായി മറിഞ്ഞു, യാത്രക്കാർക്ക് നിസാര പരിക്ക്

ആലക്കോട് നിന്ന് ചെറുപുഴ ഭാഗത്തേക്ക് പോയ കെ. എൽ 59 യു. 5469 കാറാണ് റോഡിൽ തലകീഴായി...

Read More >>
#missing | കോഴിക്കോട് മേപ്പയ്യൂർ സ്വദേശിനിയായ യുവതിയെ കാണാനില്ലെന്ന് പരാതി

Nov 28, 2024 12:18 PM

#missing | കോഴിക്കോട് മേപ്പയ്യൂർ സ്വദേശിനിയായ യുവതിയെ കാണാനില്ലെന്ന് പരാതി

സംഭവത്തിൽ ബന്ധുക്കൾ മേപ്പയ്യൂർ സ്റ്റേഷനിൽ പരാതി...

Read More >>
Top Stories

GCC News