കോഴിക്കോട് : ( www.truevisionnews.com ) മസ്കറ്റിൽ നിന്ന് കരിപ്പൂർ എയർ പോർട്ടിലേക്കുള്ള ഉള്ള എയർ ഇന്ത്യ വിമാനം വൈകുന്നു . ഇന്ന് പുലർച്ചെ 2.50 ന് മസ്കറ്റിൽ നിന്ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. ഇതുവരെ പകരം സംവിധാനം ഏർപ്പെടുത്തുന്നില്ലെന്ന് യാത്രക്കാർ പറയുന്നു.
ഇന്ന് പുലർച്ചെ യാത്രക്കാർ വിമാനത്തിൽ കയറിയതിനു ശേഷം പെട്ടെന്ന് തന്നെ വിമാനം തിരിച്ചിറകുകയാണെന്ന് പറഞ്ഞ് മസ്കറ്റിൽ തന്നെ ലാൻഡ് ചെയ്യുകയായിരുന്നു. പിന്നീട് എന്താണ് സംഭവിക്കുന്നത് എന്നോ എന്താണ് കാരണം എന്നോ അധികൃതരോ മറ്റോ യാത്രക്കാരെ അറിയിച്ചില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
എയർ പോർട്ടിൽ ഒന്നര മണിക്കൂർ നിന്ന്, പിന്നീട് ബസ്സിൽ അരമണിക്കൂർ നിന്ന ശേഷം വീണ്ടും ഫ്ലൈറ്റ് കയറിയപ്പോൾ ഒന്നും കൂടെ ഇറങ്ങേണ്ടി വരും ആ ഫ്ലൈറ്റും പോകില്ലെന്ന് പറഞ്ഞ് പിന്നീട് വീണ്ടും ഇറക്കുകയായിരുന്നു എന്ന് യാത്രക്കാരൻ പറയുന്നു.
കൈകുഞ്ഞുങ്ങൾ ഉൾപ്പെടെ 146 യാത്രക്കാരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ എട്ടു മണിക്കൂർ ആയി ഇവർ ഒമാൻ എയർ പോർട്ടിൽ വലയുകയാണ്. ഭക്ഷണമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒന്നും തന്നെ ഇവർക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നു.
മസ്കറ്റിൽ നിന്ന് ഇന്ന് പുലർച്ചെ 2.50ന് പുറപ്പെടേണ്ട വിമാനമായിരുന്നു . 2.50ന് തന്നെ പുറപ്പെട്ടെങ്കിലും ഒന്നര മണിക്കൂറിനുള്ളിൽ വീണ്ടും മസ്കറ്റിൽ തന്നെ തിരിച്ചിറക്കി. വിമാനത്തിന് സാങ്കേതിക തകരാർ ആണെന്നാണ് ഇപ്പോൾ എയർ ഇന്ത്യ അധികൃതർ വിശദീകരിക്കുന്നത്.
മസ്കറ്റിൽ തിരിച്ച് ഇറക്കിയ ശേഷം ഈ യാത്രക്കാരെ ഒമാൻ എയർ പോർട്ടിലേക്ക് മാറ്റി. പക്ഷെ ഒമാൻ എയർ പോർട്ടിൽ ഇപ്പോഴും ഇവർ നിൽക്കുകയാണ്. ഇവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളോ , ഭക്ഷണമോ, മറ്റ് പകരം സംവിധാങ്ങളോ ഒന്നും തന്നെ ഇതുവരെ എയർ ഇന്ത്യ ഏർപ്പെടുത്തിയിട്ടില്ല .
ഇന്ന് രാവിലെ 7.50ന് കരിപ്പൂർ എയർ പോർട്ടിൽ എത്തേണ്ടിയിരുന്ന എയർ ഇന്ത്യയുടെ IX338 എന്ന വിമാനമാണ് ഇതുവരെ ആയിട്ടും പുറപ്പെടുത്താതെ വൈകുന്നത്.
യാത്രക്കാരെ ഇപ്പോൾ മറ്റൊരിടത്തേക്ക് മാറ്റുന്നതായാണ് വിവരം . എന്നാൽ അത് എങ്ങോട്ടാണെന്നോ എന്നൊന്നും അധികൃതരോ മറ്റോ യാത്രക്കാരെ അറിയിച്ചിട്ടില്ല.
#AirIndia #drags #passengers #again #AirIndia #flight #from #Muscat #Karipur #delayed