മുംബൈ: ( www.truevisionnews.com ) മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ 15 കാരി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.
മൊബൈല്‍ ഫോണില്‍ ഒരുപാട് സമയം ചെലവഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി വിഷം കഴിക്കുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയ്ക്കിടെയാണ് മരണം സംഭവിക്കുന്നത്. അംബര്‍നാഥ് സ്വദേശിയായ പെണ്‍കുട്ടി സെപ്തംബര്‍ 26നാണ് എലി വിഷം കഴിച്ചത്.
ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് മുംബൈയിലേയ്ക്ക് മാറ്റുകയായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
#Mother #scolded #her #using #her #mobile #phone #Later #15 #year #old #committed #suicide #consuming #poison