#suicide | ഭർതൃവീട്ടിൽ തീക്കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

#suicide | ഭർതൃവീട്ടിൽ തീക്കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു
Oct 9, 2024 07:41 PM | By Athira V

നാദാപുരം (കോഴിക്കോട് ) : ( www.truevisionnews.com  ) ഭർതൃവീട്ടിൽ വച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി ചികിത്സയ്ക്കിടെ മരിച്ചു.  നാദാപുരം ചെക്യാട് പഞ്ചായത്തിലെ അരൂണ്ടയിലെ കുന്നുപറമ്പത്ത് സ്നേഹ ( 25 ) ആണ് മരിച്ചത്.

കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി വൈകിയോടെയായിരുന്നു മരണം. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം ഇന്ന് രാത്രി എട്ടുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും .

കണ്ണൂർ ജില്ലയിലെ പൊയിലൂരിലെ ഭർതൃവീട്ടിൽ വച്ചായിരുന്നു യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 65 % ഓളം പൊള്ളലേറ്റ സ്നേഹയ്ക് വിദഗ്ധ ചികിത്സ നൽകിയിരുന്നു.

ചികിത്സയ്ക്കിടെ അണുബാധയേറ്റാണ് മരണം. സ്നേഹയുടെ മരണമൊഴി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ഭർതൃവീട്ടിലെ പീഡനമാണ് സഹോദരിയുടെ മരണത്തിനു കാരണമെന്ന് സഹോദരൻ രാഹുൽ കൊളവള്ളൂർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

പൊയിലൂർ സ്വദേശിയുമായി സ്നേഹ പ്രണയ വിവാഹമായിരുന്നു.

മത്സ്യ വിതരണ തൊഴിലാളിയായ പരേതനായ അശോകന്റെയും മഹിളാ കോൺഗ്രസ് നേതാവ് ബിന്ദുവിന്റേയും മകളാണ്.

സഹോദരങ്ങൾ: രാഹുൽ, അൻസി

#woman #who #tried #commit #suicide #setting #fire #her #husband's #house #died

Next TV

Related Stories
#byelection | പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് അധ്യക്ഷ ബിനുമോൾ സിപിഎം സ്ഥാനാർത്ഥിയായേക്കും

Oct 9, 2024 09:46 PM

#byelection | പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് അധ്യക്ഷ ബിനുമോൾ സിപിഎം സ്ഥാനാർത്ഥിയായേക്കും

ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്ക് പ്രഥമ പരിഗണന നൽകാൻ...

Read More >>
#suicideattempt |  നിയമന തട്ടിപ്പ്; അധ്യാപിക വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

Oct 9, 2024 09:24 PM

#suicideattempt | നിയമന തട്ടിപ്പ്; അധ്യാപിക വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

അധ്യാപന ജോലിക്കായി പ്രവീണ്‍ 27 ലക്ഷം രൂപ വാങ്ങിയതായി യുവതി...

Read More >>
#cpim | കുട്ടനെല്ലൂർ സഹകരണ ബാങ്കിലെ ക്രമക്കേട്; സി.പി.എമ്മിൽ കൂട്ട അച്ചടക്ക നടപടി

Oct 9, 2024 09:14 PM

#cpim | കുട്ടനെല്ലൂർ സഹകരണ ബാങ്കിലെ ക്രമക്കേട്; സി.പി.എമ്മിൽ കൂട്ട അച്ചടക്ക നടപടി

കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ വായ്പ അനുവദിച്ചതിൽ വ്യാപകമായ ക്രമക്കേട്...

Read More >>
#kpshashikala | 'സംഘ്പരിവാർ ബന്ധമുള്ളയാൾ, മുന്നേ അറിഞ്ഞിരുന്നു'; മുൻ ഡിജിപിയെക്കുറിച്ച് കെ.പി ശശികല

Oct 9, 2024 09:05 PM

#kpshashikala | 'സംഘ്പരിവാർ ബന്ധമുള്ളയാൾ, മുന്നേ അറിഞ്ഞിരുന്നു'; മുൻ ഡിജിപിയെക്കുറിച്ച് കെ.പി ശശികല

12 വർഷം മുമ്പ് ശ്രീലേഖ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തതിനെ കുറിച്ചാണ് ശശികല ഫേസ്ബുക്ക് കുറിപ്പ്...

Read More >>
#suicidecase | കാസർഗോഡ്  ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം,  കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Oct 9, 2024 08:43 PM

#suicidecase | കാസർഗോഡ് ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ആത്മഹത്യക്ക് മുമ്പ് പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സത്താര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്....

Read More >>
#suicide |  ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ് മരിച്ചു

Oct 9, 2024 08:28 PM

#suicide | ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ് മരിച്ചു

സ്റ്റെയറിന് ഇടയിലുള്ള വിടവിലൂടെ താഴേക്ക് ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു....

Read More >>
Top Stories










Entertainment News