Oct 9, 2024 01:35 PM

തിരുവനന്തപുരം: (truevisionnews.com) പൂരം കലക്കലുമായി ബന്ധപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തരപ്രമേയത്തിൽ നിയമസഭയിൽ ചർച്ച ആരംഭിച്ചു.

പൊലീസ് സഹായിക്കാതെ ആംബുലന്‍സില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് പൂര സ്ഥലത്ത് എത്താന്‍ കഴിയുമോ എന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു.

പൂരം പോലെ ഒരു മഹാകാര്യത്തെ സര്‍ക്കാര്‍ ലാഘവത്തോടെ കണ്ടു. ഒരു മുന്‍പരിചയവും ഇല്ലാത്ത കമ്മിഷണര്‍ ആയിരുന്നു തൃശൂരിലുണ്ടായിരുന്നത്.

പൂരം കലക്കി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കു വഴിവെട്ടിയതിനു മുന്നില്‍നിന്ന് എഡിജിപി എം.ആര്‍.അജിത് കുമാറാണെന്നു ഭരണപക്ഷ എംഎല്‍എ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.

പൂരം കലങ്ങിയപ്പോള്‍ മന്ത്രിമാരായ കെ.രാജനും ആര്‍.ബിന്ദുവിനും സ്ഥലത്തെത്താന്‍ കഴിഞ്ഞില്ല.

അതേസമയം തേരില്‍ എഴുന്നള്ളിച്ചു കൊണ്ടുവരുന്നതു പോലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ അവിടെ എത്തിക്കുകയാണ് ഉണ്ടായത്.

ഒരു ആക്ഷന്‍ ഹീറോ ആയി കാണിച്ച്, രക്ഷകനാണ് സുരേഷ് ഗോപിയെന്നു വരുത്താനുള്ള ശ്രമമാണ് നടത്തിയത്.

പൂരത്തെ രക്ഷിക്കാന്‍ വന്ന ഹീറോ എന്ന നിലയില്‍ സുരേഷ് ഗോപിക്ക് സ്ഥാനം ഉണ്ടാക്കിക്കൊടുത്തത് ഭരണപക്ഷമാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസിന് വോട്ട് കുറഞ്ഞത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാറിന് കൊടുക്കാത്ത പ്രാധാന്യം എന്‍ഡിഎയുടെ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കു നല്‍കിയത് എന്‍ഡിഎ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനാണെന്നും അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് തിരുവഞ്ചൂർ പറഞ്ഞു.

#ADGP #gaveway #SureshGopi #raised #like #actionhero #Pooram #ThiruvanchoorRadhakrishnan

Next TV

Top Stories