#KSRTCbusaccident | കെഎസ്ആർടിസി ബസ് അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

#KSRTCbusaccident | കെഎസ്ആർടിസി ബസ് അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
Oct 9, 2024 08:48 AM | By ADITHYA. NP

കോഴിക്കോട്: (www.truevisionnews.com) തിരുവമ്പാടിയിലെ കെഎസ്ആർടിസി ബസ് അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ ടി ഒയാണ് റിപ്പോർട്ട് നൽകിയത്.

ബസിന്റെ ടയറുകൾക്ക് കുഴപ്പമില്ലെന്നും ബ്രേക്ക് തകരാർ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എതിർവശത്ത് നിന്ന് വാഹനം എത്തിയിരുന്നില്ലെന്നും ബസ് അമിത വേഗതയിൽ ആയിരുന്നില്ലെന്നുമാണ് റിപ്പോർട്ട്.

അപകട കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആർ ടി ഒ അറിയിച്ചു.

അപകടമുണ്ടായ സ്ഥലത്ത് മോട്ടോർ വാഹന വകുപ്പും പൊലീസും ഇന്ന് പരിശോധന നടത്തും. അപകട കാരണം കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. അപകടത്തിൽപ്പെട്ട ബസ് ഇന്നലെ രാത്രി പുഴയിൽ നിന്നും ഉയർത്തിയിരുന്നു.

മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് രണ്ട് ക്രെയിനുകൾ ഉപയോഗിച്ച് ബസ് കരയിലേക്ക് മാറ്റിയത്.

അപകടത്തിൽ മരിച്ച ത്രേസ്യയുടെയും കമലയുടെയും മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും. തകർന്ന ബസ് ഇന്ന് തിരുവമ്പാടി ഡിപ്പോയിലേക്ക് കൊണ്ടുപോകും.

അപകടത്തിൽപ്പെട്ടവരുടെ ചികിത്സ ചെലവ് കെഎസ്ആർടിസി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തും. തിരുവമ്പാടി ഡിപ്പോക്ക് മുന്നിലാണ് സമരം.

തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം ഇന്നലെയാണ് കെഎസ്ആര്‍ടിസി ബസ് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകളാണ് മരിച്ചത്. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (75), വേലംകുന്നേൽ കമലം (65) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ മറ്റു നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും ഓമശ്ശേരി ശാന്തി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

#KSRTC #submitted #preliminary #investigation #report #bus #accident

Next TV

Related Stories
#omprakashdrugcase | ഓം പ്രകാശിന്‍റെ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തി, പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും

Oct 9, 2024 11:39 AM

#omprakashdrugcase | ഓം പ്രകാശിന്‍റെ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തി, പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും

കൊച്ചിയില്‍ ഇയാള്‍ ബുക്ക് ചെയ്ത മുറിയില്‍ ഇരുപതോളം പേര്‍ എത്തിയിരുന്നതായും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍...

Read More >>
#akbalan |  മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേന്ദ്രസഹായം കിട്ടുമെന്നാണ് പി.വി അൻവറിന്‍റെ പ്രതീക്ഷ -  എ.കെ ബാലൻ

Oct 9, 2024 11:36 AM

#akbalan | മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേന്ദ്രസഹായം കിട്ടുമെന്നാണ് പി.വി അൻവറിന്‍റെ പ്രതീക്ഷ - എ.കെ ബാലൻ

ഗവർണർക്കോ കോടതിയിലോ എഴുതി തയ്യാറാക്കിയ ഒരു പരാതി നൽകാൻ അൻവറിന് ധൈര്യമുണ്ടോ എന്നും ബാലൻ...

Read More >>
#suicide |  രണ്ട് വിദ്യാർത്ഥികള്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Oct 9, 2024 11:31 AM

#suicide | രണ്ട് വിദ്യാർത്ഥികള്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ഏലപ്പാറയിൽ 16 വയസുകാരനെ വീടിനുള്ളില്‍ മരിച്ച നിലയിലും...

Read More >>
#founddead | കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവ്  ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Oct 9, 2024 11:01 AM

#founddead | കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ഇന്നലെ രാത്രി കൊല്ലം റെയില്‍വെ ട്രാക്കിലാണ് മരിച്ച നിലയില്‍...

Read More >>
 #KeralaAssembly | ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’: കേന്ദ്ര സര്‍ക്കാരിനെതിരെ കേരള നിയമസഭയില്‍ പ്രമേയം

Oct 9, 2024 10:58 AM

#KeralaAssembly | ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’: കേന്ദ്ര സര്‍ക്കാരിനെതിരെ കേരള നിയമസഭയില്‍ പ്രമേയം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ശിപാര്‍ശയ്ക്ക് കേന്ദ്ര മന്ത്രിസഭ നേരത്തെ അംഗീകാരം...

Read More >>
#abducted | യുവാക്കളെ കാറിലെത്തിയ സംഘം ക്രൂരമായി മർദ്ദിച്ച് തട്ടിക്കൊണ്ടുപോയി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പൊലീസ്

Oct 9, 2024 10:52 AM

#abducted | യുവാക്കളെ കാറിലെത്തിയ സംഘം ക്രൂരമായി മർദ്ദിച്ച് തട്ടിക്കൊണ്ടുപോയി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പൊലീസ്

ബു​ള്ള​റ്റി​ൻ ഉ​ണ്ടാ​യി​രു​ന്ന​വ​ർ എ​വി​ടെ ഉ​ള്ള​വ​രാ​ണെ​ന്ന്...

Read More >>
Top Stories