തിരുവനന്തപുരം: (truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിൻറെ തല നരേന്ദ്രമോദിയുടെ കക്ഷത്തിലാണെന്ന് കോൺഗ്രസ് എംഎൽഎ മാത്യൂ കുഴൽ നാടൻ.
എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയിൽ നിയമസഭയിൽ നടന്ന അടിയന്തരപ്രമേയ ചർച്ചയിലാണ് കുഴൽ നാടന്റെ പരാമർശം.
അന്വേഷണത്തിന്റെ കാലാവധി കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട് എന്താണ് പുറത്തു വരാത്തത്.
ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം എസ്എഫ്ഐഒ അന്വേഷണം ഏറ്റെടുത്തത്. എന്നിട്ടും റിപ്പോർട്ട് പുറത്തുവരുന്നില്ല.
എസ്എഫ്ഐഒ അന്വേഷണറിപ്പോർട്ട് ഒരിക്കലും പുറത്തുവരാൻ പോകുന്നില്ല. എങ്ങനെയാണ് കെ.സുരേന്ദനെ മഞ്ചേശ്വരം കേസിൽ കുറ്റവിമുക്തനായത്.
പിണറായി വിജയൻ സർക്കാരിന്റെ ഔദാര്യത്തിലാണ് കെ. സുരേന്ദ്രൻ കുറ്റവിമുക്തനായത്. ഇതെല്ലാം കാണിക്കുന്നത് സിപിഎമ്മും ആർഎസ്എസുമായുള്ള ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
1977ൽ സംഘപരിവാറിന്റെ വോട്ട് വാങ്ങിയാണ് പിണറായി വിജയൻ നിയമസഭയിലേക്ക് ജയിച്ചു വന്നതെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. എഡിജിപിയെ എന്തിനാണ് മാറ്റിയതെന്ന് പ്രതിപക്ഷത്തോടും പൊതുസമൂഹത്തോടും പറയണം.
എഡിജിപിയെ മാറ്റേണ്ട സാഹചര്യം എത്രയോ നാൾ മുമ്പ് ഉണ്ടായതാണ്. അതിൽ ഒരു നടപടിയും ആദ്യം ഉണ്ടായില്ല. നിയമസഭാ സമ്മേളനം തുടങ്ങുന്ന തലേദിവസം വരെ എന്തിനാണ് എഡിജിപിയെ സംരക്ഷിച്ചത്.
ആർക്കുവേണ്ടിയാണ് ഈ പാർട്ടിയെ ആർഎസ്എസിന് അടിയറ വെക്കുന്നുവെന്ന് സഖാക്കൾ ചിന്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
#MathewKuzhalnadan #says #head #PinarayiVijayan #family #NarendraModi #arms