#VSivankutty | എസ്.എഫ്.ഐ തന്ന സമര വീര്യം മരിക്കും വരെ ഉണ്ടാകും, നിയമസഭയിൽ പ്രതിപക്ഷത്തിനുനേരെ നീങ്ങിയതിനെക്കുറിച്ച് ശിവൻകുട്ടി

#VSivankutty | എസ്.എഫ്.ഐ തന്ന സമര വീര്യം മരിക്കും വരെ ഉണ്ടാകും, നിയമസഭയിൽ പ്രതിപക്ഷത്തിനുനേരെ നീങ്ങിയതിനെക്കുറിച്ച് ശിവൻകുട്ടി
Oct 8, 2024 11:03 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ഇന്നലെ നിയമസഭയിൽ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിക്കവെ അവർക്കുനേരെ നടന്ന മന്ത്രി വി. ശിവൻകുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ തടഞ്ഞിരുന്നു.

ഇത് വാർത്തയാകുകയും സമൂഹമാധ്യമങ്ങളിലടക്കം ഇതിന്‍റെ ദൃശ്യങ്ങൾ ഏറെ പ്രചരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇന്ന് അദ്ദേഹം.

എന്താണെന്ന് അറിയാൻ വേണ്ടി അങ്ങോട്ട് ചെന്നു എന്നു മാത്രമേ ഉള്ളൂ എന്നാണ് ശിവൻകുട്ടി പറഞ്ഞത്.

സി.പി.എമ്മും എസ്.എഫ്.ഐയും തന്ന സമരവീര്യം മരിക്കുന്നത് വരെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ശിവൻകുട്ടിയുടെ വാക്കുകൾ: ‘പ്രതിപക്ഷം ജനാധിപത്യ വിരുദ്ധമായ പ്രവൃത്തികൾ നടത്തിക്കൊണ്ടിരിക്കുന്നു. സാധാരണ ഗതിയിൽ ബഹളമൊക്കെ നിയമസഭയിൽ ഉണ്ടാകാറുണ്ട്.

അതെല്ലാം ഓരോ സാഹചര്യങ്ങൾ നോക്കിയാണ്. പക്ഷേ, ജനാധിപത്യ വിരുദ്ധമായ വാക്കുകൾ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ചീത്ത പറയുകയും മുഖ്യമന്ത്രിക്ക് നേരെ വിരൽചൂണ്ടുകയും പ്രായത്തെ പോലും ബഹുമാനിക്കാത്ത നിലയിലുള്ള വളരെ തരംതാണ നിലയിലുള്ള കാര്യങ്ങൾ ചെയ്തപ്പോൾ എന്താണെന്ന് അറിയാൻ വേണ്ടി അങ്ങോട്ട് ചെന്നു എന്നു മാത്രമേ ഉള്ളൂ.

എന്താണ് പറയുന്നത് എന്ന് കേൾക്കാൻ പോകുകയായിരുന്നു. സി.പി.എമ്മും എസ്.എഫ്.ഐയും തന്ന സമരവീര്യവും ഊർജവും ആത്മവിശ്വാസവും അത് മരിക്കുന്നത് വരെ ഉണ്ടാകുമല്ലോ...’ ഇന്നലെ രാവിലെ 10.30ഓടെ ചോദ്യോത്തര വേളയിലായിരുന്നു സംഭവം.

ചോദ്യോത്തര വേളയിൽ സഭയിൽ പ്രതിഷേധം കനക്കവെ മുഖ്യമന്ത്രിക്ക് കാവൽ എന്നോണം ശിവൻകുട്ടി അദ്ദേഹത്തിന്‍റെ അടുത്ത് നിലയുറപ്പിച്ചു.

പെട്ടെന്ന് പ്രതിപക്ഷ എം.എൽ.എമാരുടെ നേർക്ക് നടന്നടുക്കാൻ ശ്രമിച്ച ശിവൻകുട്ടിയെ പ്രസംഗം വായിക്കുന്നതിനിടയിൽതന്നെ മുഖ്യമന്ത്രി കൈകൊണ്ടു തടയുകയായിരുന്നു.

മുഖ്യമന്ത്രി കൈയിൽപിടിച്ച് അരുതെന്ന് സൂചന നൽകിയതോടെ ഒന്നും മിണ്ടാതെ ശിവൻകുട്ടി സീറ്റിലേക്ക് മടങ്ങുകയും ചെയ്തു.

ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ കാലത്ത് കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടന്ന കൈയാങ്കളിക്കേസിൽ പ്രതിയാണ് ശിവൻകുട്ടി. 2015 മാർച്ച് 13നാണ് കൈയാങ്കളിയുണ്ടായത്.

#SFI #fighting #spirit #remain #till #death #says #Sivankutty #moving #towards #opposition #assembly

Next TV

Related Stories
#MissingCase | തിരച്ചില്‍ ഫലം കണ്ടു; കുട്ടമ്പുഴ വനത്തില്‍ കാണാതായ സ്ത്രീകളെ കണ്ടെത്തി, മൂന്ന് പേരും സുരക്ഷിതർ

Nov 29, 2024 07:52 AM

#MissingCase | തിരച്ചില്‍ ഫലം കണ്ടു; കുട്ടമ്പുഴ വനത്തില്‍ കാണാതായ സ്ത്രീകളെ കണ്ടെത്തി, മൂന്ന് പേരും സുരക്ഷിതർ

പൊലീസും അഗ്നിരക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ ഇവരെ...

Read More >>
#accident | ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് അപകടം; കിടന്നുറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം

Nov 29, 2024 07:44 AM

#accident | ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് അപകടം; കിടന്നുറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം

പ്രദേശത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക്...

Read More >>
#MissingCase | രാത്രി നടത്തിയ തെരച്ചിൽ വിഫലം; വനത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ പുനരാരംഭിച്ചതായി വനം മന്ത്രി എകെ ശശീന്ദ്രന്‍

Nov 29, 2024 07:30 AM

#MissingCase | രാത്രി നടത്തിയ തെരച്ചിൽ വിഫലം; വനത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ പുനരാരംഭിച്ചതായി വനം മന്ത്രി എകെ ശശീന്ദ്രന്‍

പശുക്കളെ തിരഞ്ഞ് വനത്തിലേക്ക് പോയ പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ്...

Read More >>
#CPM | വിഭാഗീയത രൂക്ഷം; സംസ്ഥാന സമ്മേളനം നടക്കേണ്ട കൊല്ലത്ത് നിരന്തരം കയ്യാങ്കളി, സിപിഎം നേതൃത്വത്തിന് തലവേദന

Nov 29, 2024 07:13 AM

#CPM | വിഭാഗീയത രൂക്ഷം; സംസ്ഥാന സമ്മേളനം നടക്കേണ്ട കൊല്ലത്ത് നിരന്തരം കയ്യാങ്കളി, സിപിഎം നേതൃത്വത്തിന് തലവേദന

സംസ്ഥാന കമ്മിറ്റി അംഗങ്ങളെ അടക്കം പ്രതിഷേധക്കാർ സമ്മേളന ഹാളിൽ പൂട്ടിയിട്ടെന്ന് ഒരു വിഭാഗം...

Read More >>
#train | ഭാര്യയുമായി വാക്കുതര്‍ക്കം; ഒന്നര വയസുകാരി മകളുമായി യുവാവ് ട്രെയിന് മുന്നില്‍ ചാടിയത് കുടുംബ കലഹത്തെ തുടര്‍ന്നെന്ന് നിഗമനം

Nov 29, 2024 06:47 AM

#train | ഭാര്യയുമായി വാക്കുതര്‍ക്കം; ഒന്നര വയസുകാരി മകളുമായി യുവാവ് ട്രെയിന് മുന്നില്‍ ചാടിയത് കുടുംബ കലഹത്തെ തുടര്‍ന്നെന്ന് നിഗമനം

കേറ്ററിങ് നടത്തുന്ന അനീഷ് കുറെക്കാലം ഗള്‍ഫില്‍ ജോലി ചെയ്തു. സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയായ സ്‌നേഹയുമായി പ്രണയ...

Read More >>
Top Stories

GCC News