തിരുവനന്തപുരം: (www.truevisionnews.com) നക്ഷത്രചിഹ്നമില്ലെങ്കിലും നിയമസഭാ ചോദ്യങ്ങൾക്ക് കൃത്യം മറുപടിനൽകാറുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ തിങ്കളാഴ്ച പറഞ്ഞെങ്കിലും വിവാദചോദ്യങ്ങളിൽ പലതിനും ഉത്തരം കിട്ടിയില്ല.
സ്പീക്കർ ഇടപെട്ട് നക്ഷത്രചിഹ്നമില്ലാ വിഭാഗത്തിലേക്ക് മാറ്റിയ പൂരംകലക്കൽ, എ.ഡി.ജി.പി.ക്കെതിരായ ആരോപണം, ആർ.എസ്.എസ്. കൂടിക്കാഴ്ച, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായ ആരോപണം എന്നിവ സംബന്ധിച്ച ചോദ്യങ്ങളിലൊന്നും തിങ്കളാഴ്ച മറുപടിലഭിച്ചില്ല.
അതേസമയം, ഫോൺ ചോർത്തൽ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മാമി തിരോധാനക്കേസിൽ സ്വർണക്കടത്തു സംഘങ്ങൾക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടിനൽകി.
സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിനും ക്ഷാമബത്ത അനുവദിക്കുന്നതിനും കേന്ദ്ര സാമ്പത്തികനയം തടസ്സമാണെന്ന് മുഖ്യമന്ത്രി.
അർഹതപ്പെട്ട സാമ്പത്തികവിഹിതം നിഷേധിക്കുകയും വായ്പപ്പരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തുകയുംചെയ്ത കേന്ദ്രസർക്കാർ നടപടി സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കി.
ഇതുകൊണ്ട് സർക്കാർ ജീവനക്കാർക്ക് അർഹമായ ആനുകൂല്യം നൽകാൻ കഴിയാത്ത അവസ്ഥയാണെന്ന് എൽദോസ് പി. കുന്നപ്പിള്ളിക്കു മറുപടിനൽകി.
#chief #minister #said #had #answer #there #no #answer #Puramkalakal