#pinarayivijayan | മലപ്പുറം പരാമർശം, അൻവറിന്‍റെ ഫോൺ ചോർത്തൽ; ഡിജിപിയും ചീഫ് സെക്രട്ടറിയും ഗവർണർക്ക് ഇന്ന് വിശദീകരണം നൽകണം

 #pinarayivijayan | മലപ്പുറം പരാമർശം, അൻവറിന്‍റെ ഫോൺ ചോർത്തൽ; ഡിജിപിയും ചീഫ് സെക്രട്ടറിയും  ഗവർണർക്ക് ഇന്ന് വിശദീകരണം നൽകണം
Oct 8, 2024 06:41 AM | By ADITHYA. NP

തിരുവനന്തപുരം:(www.truevisionnews.com) ദി ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശ വിവാദത്തിലും പി വി അൻവറിന്‍റെ ഫോൺ ചോർത്തൽ വിവാദത്തിലും ഡി ജി പിയും ചീഫ് സെക്രട്ടറിയും ഗവർണർക്ക് ഇന്ന് വിശദീകരണം നൽകണം.

മുഖ്യമന്ത്രിയുടെ പരാമർശത്തിൽ നേരത്തെ തന്നെ ആവശ്യപ്പെട്ട വിശദീകരണത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടാകാത്തതോടെയാണ് ഗവർണർ, ഡി ജി പിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തിയത്.

ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ എത്തിച്ചേരാനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്.

മലപ്പുറത്തെ സ്വർണക്കടത്ത്, ഹവാല കേസുകൾ വിശദീകരിക്കണമെന്നും ഇതിൽ ഉൾപ്പെട്ട ദേശവിരുദ്ധ ശക്തികൾ ആരെന്നും വ്യക്തമാക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

വിശദ വിവരങ്ങൾ ഇങ്ങനെ

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അസാധാരണ നീക്കമാണ് ഗവർണർ നടത്തിയത്. മലപ്പുറം പരാമർശത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തെ വെട്ടിലാക്കാനായെന്ന് ആശ്വസിച്ചിരിക്കെയാണ് സർക്കാറിന് അടുത്ത പ്രതിസന്ധി.

മലപ്പുറം പരാമർശം വിടാതെ പിടിച്ച് ഗവർണ്ണർ നീങ്ങിയത് കടുത്ത നടപടിയിലേക്ക് നീങ്ങുകയാണെന്നാണ് സൂചന.

ദി ഹിന്ദുവിലെ മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖമാണ് പ്രശ്നം. മലപ്പുറത്തെ സ്വർണ്ണക്കടത്തിലെയും ഹവാല ഇടപാടിലെയും പണം ദേശദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് ഗവർണ്ണർ ഏറ്റെടുത്തിരിക്കുന്നത്.

ഇത് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് രാജ്ഭവൻ കത്ത് നൽകിയിരുന്നു. മറുപടി നൽകാതിരിക്കെയാണ് ഡി ജി പിയോടൊപ്പം എത്താൻ ചീഫ് സെക്രട്ടറിക്കുള്ള നിർദ്ദേശം.

ഒപ്പം ഫോൺ ചോർത്തലിനെ കുറിച്ചുള്ള പിവി അൻവറിന്‍റെ പരാമർശത്തിലും ഗവർണ്ണർ ആവശ്യപ്പെട്ട മറുപടി സർക്കാർ നൽകിയിട്ടില്ല. ഇതും വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പരാമർശം ഹിന്ദു തിരുത്തി എന്നാണ് മുഖ്യമന്ത്രി ഇപ്പോൾ നൽകുന്ന വിശദീകരണം. പക്ഷെ കേസുകളെ കുറിച്ചുള്ള സ്ഫോടനാത്മകമായ വിവരം അഭിമുഖത്തിൽ ചേർക്കാൻ ആവശ്യപ്പെട്ടത് കെയ്സൻ എന്ന പി ആർ ഏജൻസിയാണെന്ന ഹിന്ദുവിന്‍റെ വിശദീകരണത്തിൽ ഇതുവരെ മുഖ്യമന്ത്രി ഒരു നടപടിയുമെടുത്തിട്ടില്ല.

അഭിമുഖം വളച്ചൊടിച്ചെങ്കിൽ ഏജൻസിക്കും ഹിന്ദുവിനുമെതിരെ ഇത്ര ദിവസം എന്ത് ചെയ്തുവെന്ന് ഗവർണ്ണർ ചോദിച്ചാൽ ചീഫ് സെക്രട്ടറി എന്ത് മറുപടി നൽകുമെന്നതാണ് പ്രശ്നം.

മറുപടി തൃപ്തികരമല്ലെങ്കിൽ മുഖ്യമന്ത്രിയെവരെ വിളിപ്പിക്കുന്ന അത്യസാധാരണ നടപടിയിലേക്കും രാജ്ഭവൻ കടന്നേക്കാം.

#Malappuram #reference #Anwar #phone #hacking #DGP #Chief #Secretary #should #give #explanation #Governor #today

Next TV

Related Stories
#foxattack | കണ്ണൂരിൽ  കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

Oct 8, 2024 11:56 AM

#foxattack | കണ്ണൂരിൽ കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

ഒളിയങ്കര പള്ളി കിഴക്ക് ഭഗത്ത് നിന്ന് യുവാവിൻ്റെ വിരൽ കടിച്ചെടുക്കുകയും കൂടാതെ ഇന്നലെ രാത്രി ആറുതെങ്ങ് ബസ്റ്റോപ്പിന് സമീപത്ത് നിന്ന ഒരാളെയും...

Read More >>
#Masami | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 8, 2024 11:42 AM

#Masami | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#pencil | കണ്ണൂരിൽ  അഞ്ചു വയസ്സുകാരിയുടെ മൂക്കിൽ നിന്ന് പെൻസിൽ പുറത്തെടുത്തു

Oct 8, 2024 11:35 AM

#pencil | കണ്ണൂരിൽ അഞ്ചു വയസ്സുകാരിയുടെ മൂക്കിൽ നിന്ന് പെൻസിൽ പുറത്തെടുത്തു

ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് കഠിനമായ വേദനയോടെ കുട്ടിയെ അത്യാഹിതവിഭാഗത്തിൽ ...

Read More >>
#rainalert | എട്ട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പിൽ വീണ്ടും മാറ്റം

Oct 8, 2024 11:25 AM

#rainalert | എട്ട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പിൽ വീണ്ടും മാറ്റം

നിലവിലെ ചക്രവാതചുഴി നാളെയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും....

Read More >>
#PinarayiVijayan | ഡിജിപിയും, ചീഫ് സെക്രട്ടറിയും രാജഭവനിൽ ഹാജരാകില്ല: ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്

Oct 8, 2024 11:21 AM

#PinarayiVijayan | ഡിജിപിയും, ചീഫ് സെക്രട്ടറിയും രാജഭവനിൽ ഹാജരാകില്ല: ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഇത്തരം സംഭവങ്ങളിലെ കേസുകളുടെ എണ്ണം അടക്കം വിശദീകരിക്കുന്നതിനോടൊപ്പം പി വി അൻവർ ഉന്നയിച്ച ഫോൺ ചോർത്തലിന്റെ വിശദാംശങ്ങളും...

Read More >>
#KeralaLegislativeAssembly | മുഖ്യമന്ത്രിയുടെ ‘മലപ്പുറം’ പരാമർശം; അടിയന്തര പ്രമേയത്തിന് അനുമതി, നാല് പ്രതിപക്ഷ എംഎൽഎമാർക്ക് താക്കീത്

Oct 8, 2024 11:16 AM

#KeralaLegislativeAssembly | മുഖ്യമന്ത്രിയുടെ ‘മലപ്പുറം’ പരാമർശം; അടിയന്തര പ്രമേയത്തിന് അനുമതി, നാല് പ്രതിപക്ഷ എംഎൽഎമാർക്ക് താക്കീത്

സ്പീക്കറെ അധിക്ഷേപിക്കുന്ന പ്രതിപക്ഷ നടപടി അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രിയും...

Read More >>
Top Stories










Entertainment News