#lottery | അവസാന മണിക്കൂറുകൾ; തിരുവോണം ബമ്പർ വിൽപ്പന 70 ലക്ഷത്തിലേക്ക്,നാളെ നറുക്കെടുപ്പ്

#lottery | അവസാന മണിക്കൂറുകൾ; തിരുവോണം ബമ്പർ വിൽപ്പന 70 ലക്ഷത്തിലേക്ക്,നാളെ നറുക്കെടുപ്പ്
Oct 8, 2024 06:35 AM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com) തിരുവോണം ബമ്പർ നടുക്കെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ടിക്കറ്റ് വിൽപ്പന എഴുപത് ലക്ഷത്തിലേക്ക് എത്തി.

25 കോടിരൂപയാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. നാളെ ഉച്ചയക്ക് 2 മണിയ്ക്കാണ് ഭാഗ്യശാലികളെ കണ്ടെത്തുക.

25 കോടി രൂപയുടെ ഒന്നാം സമ്മാനം, 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം അടക്കം ആകർഷകമായ സമ്മാനങ്ങളാണ് ഇത്തവണയും ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.

വിശദവിവരങ്ങൾ ഇങ്ങനെ അതെ

ഈ ഒറ്റ രാത്രികൂടി വെളുത്താൻ ആ ഭാഗ്യശാലിയെ അറിയാം.

ഭാഗ്യന്വേഷികളുടെ എണ്ണവും ഇത്തവണ റെക്കോഡ് സൃഷ്ടിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്. ഇതിനകം അറുപത് ലക്ഷത്തി ഏഴുപതിനായിരത്തിലധികം ടിക്കറ്റാണ് വിറ്റുപോയത്.

അവസാന കണക്കെത്തുമ്പാൾ അടിച്ച ടിക്കറ്റെല്ലാം വിറ്റ് പോകുമെന്ന നിലയിലാണ്.

എൺപത് ലക്ഷം ടിക്കറ്റ് ആണ് ഇത്തവണ കേരള ഭാഗ്യക്കുറി വകുപ്പ് വിപണയിലെത്തിച്ചത്. കഴിഞ്ഞ ഓണക്കാലത്ത് 75, 76, 098 ടിക്കറ്റ് ആണ് വിൽപ്പന നടത്തിയത്.

ഇക്കുറി ആ റെക്കോർഡ് ഭേദിക്കുമോയെന്ന് കണ്ടറിയണം. ഭാഗ്യ തേടുന്നവരിൽ പാലക്കാട് ജില്ലയാണ് മുന്നിൽ. ജില്ലയിൽ മാത്രം 12 മുക്കാൽ ലക്ഷം ടിക്കറ്റ് വിറ്റുകഴിഞ്ഞു.

അതിർത്തി കടന്നും ടിക്കറ്റ് പോയതാണ് പാലക്കാടിനെ മുന്നിലാക്കുന്നത്. ഒൻപതര ലക്ഷം ടിക്കറ്റ് വിൽപ്പന നടത്തി തിരുവനന്തപുരം പിന്നിലുണ്ട്.

അവസാനവട്ടം ഈ കണക്കുകൾ മാറി മറിഞ്ഞേക്കാം. നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് വി കെ പ്രശാന്ത് എം എല്‍ എയുടെ അധ്യക്ഷതയില്‍ ഗോര്‍ഖി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പൂജാ ബമ്പറിന്റെ പ്രകാശനവും തിരുവോണം ബമ്പര്‍ നറുക്കെടുപ്പും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും.

പൂജാ ബമ്പർ 12 കോടിരൂപയാണ് ഒന്നാം സമ്മാനം.

#Last #Hours #Thiruvonam #bumper #sales #70 #lakhs #draw #tomorrow

Next TV

Related Stories
#rape | പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, യുവാവ് അറസ്റ്റില്‍

Oct 8, 2024 09:31 AM

#rape | പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, യുവാവ് അറസ്റ്റില്‍

പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടിയുമായി സജീവ് പതിയെ അടുപ്പം സ്ഥാപിച്ചു....

Read More >>
#murder | വീട്ടിലെ അക്വേറിയത്തിൽ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം, പ്രതികൾ  അറസ്റ്റ്

Oct 8, 2024 09:03 AM

#murder | വീട്ടിലെ അക്വേറിയത്തിൽ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം, പ്രതികൾ അറസ്റ്റ്

കുഞ്ഞുമോനും നവാസും ചേർന്ന്​ കബീറിനെ പുറത്ത് എടുത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#Rationcardmustering  | സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് ഇന്ന് പൂർത്തിയാകും

Oct 8, 2024 08:37 AM

#Rationcardmustering | സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് ഇന്ന് പൂർത്തിയാകും

എല്ലാ ജില്ലകളിലും 90% ആളുകളും മസ്റ്ററിംഗ് പൂർത്തിയാക്കിയെന്ന് ഭക്ഷ്യവകുപ്പ്...

Read More >>
#complaint |  രാത്രി 10 മണിക്ക് ശേഷം റോഡിൽ ഇറങ്ങി നടന്ന യുവാക്കളെ നാട്ടുകാർ മർദ്ദിച്ചതായി പരാതി

Oct 8, 2024 08:23 AM

#complaint | രാത്രി 10 മണിക്ക് ശേഷം റോഡിൽ ഇറങ്ങി നടന്ന യുവാക്കളെ നാട്ടുകാർ മർദ്ദിച്ചതായി പരാതി

മർദ്ദനമേറ്റവരുടെ മൊഴി രേഖപ്പെടുത്തി ശ്രീകൃഷ്ണപുരം പൊലീസ് അന്വേഷണവും...

Read More >>
#straydog  | തെരുവുനായ ആക്രമണം, പൊലീസുകാർ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

Oct 8, 2024 08:05 AM

#straydog | തെരുവുനായ ആക്രമണം, പൊലീസുകാർ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

എല്ലാവരും അടൂർ ജനറലാശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച വൈകീട്ട് 4.30 മുതൽ അഞ്ചുവരെ പലയിടങ്ങളിലായിട്ടായിരുന്നു...

Read More >>
Top Stories










Entertainment News