#manaf | അർജുന്റെ കുടുംബത്തിന്റെ പരാതി, മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കുന്നുവെന്ന് പൊലീസ്, കുറ്റക്കാരനെങ്കിൽ നടപടി

#manaf | അർജുന്റെ കുടുംബത്തിന്റെ പരാതി, മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കുന്നുവെന്ന് പൊലീസ്,  കുറ്റക്കാരനെങ്കിൽ നടപടി
Oct 4, 2024 02:03 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ലോറിയുടമ മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കൽ കോളേജ് എസിപി.

അന്വേഷണത്തിൽ കുറ്റക്കാരനാണെങ്കിൽ മനാഫിനെതിരെ നടപടിയെടുക്കുമെന്ന് എസിപി അറിയിച്ചു. അല്ലെങ്കിൽ എഫ്ഐആറിൽ നിന്നും ഒഴിവാക്കും.

കുടുംബത്തിന്റെ ആദ്യ പരാതിയിൽ മനാഫിന്റെ പേരുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്നും എസിപി പറഞ്ഞു. സൈബര്‍ ആക്രമണത്തിനെതിരെയാണ് അര്‍ജുന്‍റെ കുടുംബം പരാതി നല്‍കിയത്.

ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്‍റെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

#Arjun's #family's #complaint #police #said #look #Manaf's #YouTube #page #comments #action #found #guilty

Next TV

Related Stories
#ganja | കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്ത്, കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് യുവാക്കൾ പിടിയിൽ

Oct 4, 2024 04:26 PM

#ganja | കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്ത്, കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് യുവാക്കൾ പിടിയിൽ

വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത് ....

Read More >>
#VDSatheesan | ഗണ്‍മാന്‍മാരുടെ മർദനം: അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം- വി.ഡി. സതീശൻ

Oct 4, 2024 04:16 PM

#VDSatheesan | ഗണ്‍മാന്‍മാരുടെ മർദനം: അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം- വി.ഡി. സതീശൻ

പൊലീസ് സേനയുടെ തന്നെ വിശ്വാസ്യതയാണ് തകര്‍ന്നത്. ഗണ്‍മാന്‍മാര്‍ക്കെതിരെ നടപടി ഇല്ലെങ്കില്‍ നിയമപരമായി ഏതറ്റം വരെയും...

Read More >>
#mbrajesh | അനാവശ്യമായി അവധി എടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും -  മന്ത്രി എം ബി രാജേഷ്

Oct 4, 2024 04:01 PM

#mbrajesh | അനാവശ്യമായി അവധി എടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും - മന്ത്രി എം ബി രാജേഷ്

തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഇതുമായിബന്ധപെട്ട മാനദണ്ഡം...

Read More >>
#drowned |  കൂട്ടുകാര്‍ക്കൊപ്പം ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Oct 4, 2024 03:54 PM

#drowned | കൂട്ടുകാര്‍ക്കൊപ്പം ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൂട്ടുകാരായ രണ്ട് പേരുടെ കൂടെ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു...

Read More >>
ടോൾ നൽകാത്തതിന് സ്കൂൾ വാഹനങ്ങൾക്ക് വക്കീൽ നോട്ടീസ്

Oct 4, 2024 03:46 PM

ടോൾ നൽകാത്തതിന് സ്കൂൾ വാഹനങ്ങൾക്ക് വക്കീൽ നോട്ടീസ്

ഇരുപത്തഞ്ചോളം വാഹനങ്ങൾക്കായി ലക്ഷക്കണക്കിന് രൂപ അടക്കണമെന്നാണ് നോട്ടീസിൽ...

Read More >>
#ADGPMRAjithkumar | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് വൈകീട്ട് സമർപ്പിക്കും

Oct 4, 2024 03:39 PM

#ADGPMRAjithkumar | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് വൈകീട്ട് സമർപ്പിക്കും

അന്വേഷണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ഒരു മാസത്തെ സമയമാണ് അന്വേഷണത്തിന്...

Read More >>
Top Stories