#KeralaLegislativeAssembly | വയനാട് ദുരന്തത്തിന് ആ​ദരമർപ്പിച്ച് നിയമസഭ; മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

#KeralaLegislativeAssembly | വയനാട് ദുരന്തത്തിന് ആ​ദരമർപ്പിച്ച് നിയമസഭ; മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
Oct 4, 2024 01:13 PM | By VIPIN P V

തിരുവനന്തപുരം : (truevisionnews.com) വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് സഭയില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.

വയനാട്ടില്‍ 1200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ദുരന്തത്തില്‍ 231 ജീവനുകള്‍ നഷ്ടപ്പെട്ടു. 47 വ്യക്തികളെ കാണാതായി. 145 വീടുകള്‍ പൂര്‍ണമായും 170 വീടുകള്‍ ഭാഗികമായി തകര്‍ന്നു.

240 വീടുകള്‍ വാസയോഗ്യമല്ലാതായി. കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 217 കോടിയുടെ നഷ്ടമുണ്ടായി. ഉരുള്‍പൊട്ടല്‍ അതിജീവിതര്‍ക്കായി സുരക്ഷിതമായ ടൗണ്‍ഷിപ്പ് നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

ദുരന്തം ഉണ്ടായതിന് ശേഷം ദുരന്തബാധിതകര്‍ക്ക് കൃത്യമായി അടിയന്തരസഹായം എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

അതിജീവിച്ചവരെ ചേര്‍ത്തുപിടിച്ച് മെച്ചപ്പെട്ടതും സുരക്ഷിതവുമായ ജീവിതം നല്‍കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. ആഗോളതാപനത്തിന്റേയും കാലാവസ്ഥാ വ്യതിയാനത്തിന്റേയും ഫലമായാണ് കേരളത്തില്‍ ഇത്തരം ദുരന്തങ്ങളുണ്ടാകുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റേയും ആഗോളതാപനത്തിന്റേയും ദുരന്തങ്ങളെയും പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്ലൈമറ്റ് ചേഞ്ച് അഡാപ്‌റ്റേഷന്‍ മിഷന്‍ രൂപീകരിച്ചു.

ദുരന്തങ്ങളെ അതിജീവിക്കാന്‍ പൊതുസമൂഹത്തിന്റേയും ശാസ്ത്ര സമൂഹത്തിന്റേയും കേന്ദ്രസര്‍ക്കാരിന്റേയും പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


#Assembly #pays #tribute #Wayanaddisaster #ChiefMinister #condoled #deceased

Next TV

Related Stories
#VKSanoj |   തൂണേരി ഷിബിന്‍ വധക്കേസില്‍ വിധി ആശ്വാസകരം - വികെ സനോജ്

Oct 4, 2024 05:04 PM

#VKSanoj | തൂണേരി ഷിബിന്‍ വധക്കേസില്‍ വിധി ആശ്വാസകരം - വികെ സനോജ്

ലീഗിന്റെ പ്രാദേശിക ഗുണ്ടയായ ഇസ്മായിലും സംഘവും നിസ്സാരമായ തർക്കത്തിന്റെ പേരിലാണ് ഷിബിനെ കൊലപ്പെടുത്തിയത്....

Read More >>
#ganja | കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്ത്, കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് യുവാക്കൾ പിടിയിൽ

Oct 4, 2024 04:26 PM

#ganja | കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്ത്, കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് യുവാക്കൾ പിടിയിൽ

വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത് ....

Read More >>
#VDSatheesan | ഗണ്‍മാന്‍മാരുടെ മർദ്ദനം: അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം- വി.ഡി. സതീശൻ

Oct 4, 2024 04:16 PM

#VDSatheesan | ഗണ്‍മാന്‍മാരുടെ മർദ്ദനം: അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം- വി.ഡി. സതീശൻ

പൊലീസ് സേനയുടെ തന്നെ വിശ്വാസ്യതയാണ് തകര്‍ന്നത്. ഗണ്‍മാന്‍മാര്‍ക്കെതിരെ നടപടി ഇല്ലെങ്കില്‍ നിയമപരമായി ഏതറ്റം വരെയും...

Read More >>
#mbrajesh | അനാവശ്യമായി അവധി എടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും -  മന്ത്രി എം ബി രാജേഷ്

Oct 4, 2024 04:01 PM

#mbrajesh | അനാവശ്യമായി അവധി എടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും - മന്ത്രി എം ബി രാജേഷ്

തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഇതുമായിബന്ധപെട്ട മാനദണ്ഡം...

Read More >>
#drowned |  കൂട്ടുകാര്‍ക്കൊപ്പം ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Oct 4, 2024 03:54 PM

#drowned | കൂട്ടുകാര്‍ക്കൊപ്പം ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൂട്ടുകാരായ രണ്ട് പേരുടെ കൂടെ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു...

Read More >>
Top Stories