#theft | ജനൽ പൊളിച്ച് പള്ളിയിൽ മോഷണം, പ്രതി പിടിയിൽ

#theft | ജനൽ പൊളിച്ച് പള്ളിയിൽ മോഷണം, പ്രതി പിടിയിൽ
Oct 4, 2024 08:08 AM | By Susmitha Surendran

 കാളികാവ് (മലപ്പുറം): (truevisionnews.com) ജനൽ പൊളിച്ച് പള്ളിയിൽ മോഷണം നടത്തിയ പ്രതിയെ മണിക്കൂറിനുള്ളിൽ കാളികാവ് പോലീസ് പിടികൂടി .

വെന്തോടൻപടി പള്ളിയിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. അസമിലെ നഗാവു ജില്ലയിൽ നിന്നുള്ള മൻജിൽ ഇസ്‌ലാം (27) ആണ് പോലീസ് പിടിയിലായത്.

രാത്രി പട്രോളിങ്ങിനിടെ ചോദ്യംചെയ്ത് വിട്ടയച്ചയാളാണ് മോഷണക്കേസിൽ പിടികൂടിയത്. പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്നാണ് മോഷണം.

പുറ്റമണ്ണയിലെ കടവരാന്തയിൽ കിടന്നുറങ്ങിയിരുന്ന പ്രതിയെ പരിശോധിച്ചപ്പോൾ മോഷണമുതലുകൾ കണ്ടെത്തി.

കാളികാവ് എസ്.ഐ. വി. ശശിധരൻ, എ.എസ്.ഐ. ഇല്ലിക്കൽ അൻവർ സാദത്ത്, എസ്.സി.പി.ഒ. ക്ലിൻറ് ജേക്കബ്, സി.പി.ഒ.മാരായ വി. ബാബു, എം.കെ. മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

#Theft #church #breaking #window #suspect #arrested

Next TV

Related Stories
#ppdivya |   നവീൻ ബാബുവിന്റെ മരണം, പി പി ദിവ്യയുടെ ജാമ്യഹർജിയിൽ വിധി വെള്ളിയാഴ്ച

Nov 5, 2024 01:52 PM

#ppdivya | നവീൻ ബാബുവിന്റെ മരണം, പി പി ദിവ്യയുടെ ജാമ്യഹർജിയിൽ വിധി വെള്ളിയാഴ്ച

പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി...

Read More >>
#ppdivya |'പ്രശാന്ത് കൈക്കൂലി നൽകിയതിന് ഒരു തെളിവുമില്ല’; ദിവ്യയുടെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം

Nov 5, 2024 01:34 PM

#ppdivya |'പ്രശാന്ത് കൈക്കൂലി നൽകിയതിന് ഒരു തെളിവുമില്ല’; ദിവ്യയുടെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം

പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരി​ഗണിക്കുന്നത്....

Read More >>
#jaundice | ഡി.സി.സി ജനറൽ സെക്രട്ടറി മഞ്ഞപിത്തം ബാധിച്ച് മരിച്ചു

Nov 5, 2024 01:23 PM

#jaundice | ഡി.സി.സി ജനറൽ സെക്രട്ടറി മഞ്ഞപിത്തം ബാധിച്ച് മരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ്...

Read More >>
#accident | ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം,  യുവാവിന് ദാരുണാന്ത്യം

Nov 5, 2024 12:45 PM

#accident | ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

ആദിൽ ഓടിച്ചിരുന്ന ബൈക്കും ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു....

Read More >>
#ELEPHANT | വയനാട്ടിൽ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു

Nov 5, 2024 12:28 PM

#ELEPHANT | വയനാട്ടിൽ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു

വലിയ ശബ്ദമുണ്ടായ ഉടനെ വൈദ്യുതി ബന്ധം...

Read More >>
Top Stories