#boataccident | ബോട്ട് മറിഞ്ഞ് അപകടം; 78 പേർ മരിച്ചു, അപകടത്തിന് കാരണം കൂടുതൽ ആളുകളെ കയറ്റിയത്

#boataccident | ബോട്ട് മറിഞ്ഞ് അപകടം; 78 പേർ മരിച്ചു, അപകടത്തിന് കാരണം കൂടുതൽ ആളുകളെ കയറ്റിയത്
Oct 4, 2024 07:54 AM | By Athira V

കിൻഷാസ: ( www.truevisionnews.com  ) ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ബോട്ട് മറിഞ്ഞ് 78 പേർ മരിച്ചു. വ്യാഴാഴ്ച കിഴക്കൻ കോംഗോയിലെ കിവു തടാകത്തിൽ 278 യാത്രക്കാരുമായി പോയ ബോട്ടാണ് അപകടത്തിൽപെട്ടത്.

മരണസംഖ്യ ഉയരാനിടയുണ്ട്. കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണം.

ദക്ഷിണ കിവു പ്രവിശ്യയിലെ മിനോവയിൽ നിന്ന് വടക്കൻ കിവു പ്രവിശ്യയിലെ ഗോമയിലേക്ക് പോവുകയായിരുന്നു.

സായുധ സേനയും വിമതരും തമ്മിലുള്ള പോരാട്ടം ഗോമ, മിനോവ നഗരങ്ങൾക്കിടയിലുള്ള റോഡ് ഗതാഗതയോഗ്യമല്ലാതാക്കിയതിനാൽ നിരവധി പേർ ജല ഗതാഗതത്തെ അവലംബിക്കുന്നുണ്ട്.

ബോട്ടുകളിൽ അപകടകരമായ രീതിയിൽ ആളുകളെയും സാധനങ്ങളും കുത്തിനിറച്ചു കൊണ്ടുപോകുന്നത് പതിവുകാഴ്ചയാണ്. ഇതുമൂലം ചെറുതും വലുതുമായ ധാരാളം അപകടങ്ങളും സംഭവിക്കാറുണ്ട്.

കഴിഞ്ഞ ജൂണിൽ തലസ്ഥാനമായ കിൻഷാസക്ക് സമീപം ബോട്ട് മുങ്ങി 80 പേർ മരിച്ചിരുന്നു. ജനുവരിയിലെ ബോട്ടപകടത്തിൽ 22 പേർക്ക് ജീവൻ നഷ്ടമായി.

#Boat #capsize #accident #78 #people #died #accident #was #caused #carrying #more #people

Next TV

Related Stories
പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

May 8, 2025 08:53 PM

പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്...

Read More >>
ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

May 8, 2025 11:18 AM

ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

ഇന്ത്യയുടേയും പാകിസ്ഥാനിന്റെയും ആയുധ ഇറക്കുമതി...

Read More >>
'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

May 8, 2025 11:16 AM

'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണമെന്ന് മലാല...

Read More >>
Top Stories