#ARREST | പയ്യന്നൂരിൽ സ്വർണ്ണം നൽകാമെന്ന് വിശ്വസിപ്പിച്ച് സ്വകാര്യധനകാര്യ സ്ഥാപനത്തിന്റെ പണം തട്ടിയെടുത്തു, അറസ്റ്റ്

#ARREST | പയ്യന്നൂരിൽ സ്വർണ്ണം നൽകാമെന്ന് വിശ്വസിപ്പിച്ച് സ്വകാര്യധനകാര്യ സ്ഥാപനത്തിന്റെ പണം തട്ടിയെടുത്തു,  അറസ്റ്റ്
Oct 3, 2024 06:09 AM | By Susmitha Surendran

കണ്ണൂർ: (truevisionnews.com) കണ്ണൂർ  പയ്യന്നൂരിൽ സ്വർണ്ണം നൽകാമെന്ന് വിശ്വസിപ്പിച്ച് സ്വകാര്യധനകാര്യ സ്ഥാപനത്തിന്റെ പണം തട്ടിയെടുത്തയാൾ പിടിയിൽ.

മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെയാണ് പൊലീസ് പിടികൂടിയത്. പണയ സ്വർണം മാറ്റി വെയ്ക്കാനെന്ന വ്യാജേനയെത്തിയായിരുന്നു തട്ടിപ്പ്.

പയ്യന്നൂർ പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ സ്വകാര്യധനകാര്യസ്ഥാപനം.സ്വർണം പണയം വെക്കാനെന്ന വ്യാജേന അബ്ദുൾ നാസർ സ്ഥാപനത്തിലെത്തുന്നു.മറ്റൊരു ധനകാര്യസ്ഥാപനത്തിൽ പണയത്തിലുള്ള സ്വ‍ർണം പലിശ കൂടുതലായതിനാൽ ഇങ്ങോട്ടേക്ക് മാറ്റാമെന്നായിരുന്നു ആവശ്യം.

മാനേജറെ പറ‌ഞ്ഞ് വിശ്വസിപ്പിച്ച് 45000 രൂപ കൈക്കലാക്കുന്നു. പണവും വാങ്ങിപ്പോയ അബ്ദുൾ നാസർ തിരിച്ചുവരാതായതോടെയാണ് തട്ടിപ്പ് മനസിലായത്.

തുടർന്ന് പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി.സിസിടിവി പരിശോധനയിൽ പണവുമായി ഇയാൾ ഓടിരക്ഷപ്പെടുന്നത് കണ്ടെത്തി.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അബ്ദുൾ നാസർ നിലമ്പൂരുണ്ടെന്ന വിവരം ലഭിക്കുന്നത്. പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#Arrested #extorting #money #from #private #financial #institution #Payyannur #promise #gold

Next TV

Related Stories
#faseeladeath | കോഴിക്കോട് എരഞ്ഞിപ്പാലം ഫസീല കൊലപാതകം; പ്രതി സംസ്ഥാനം വിട്ടെന്ന് സൂചന,അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Nov 28, 2024 09:01 AM

#faseeladeath | കോഴിക്കോട് എരഞ്ഞിപ്പാലം ഫസീല കൊലപാതകം; പ്രതി സംസ്ഥാനം വിട്ടെന്ന് സൂചന,അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കൊല്ലപ്പെട്ട ഫസീലക്കൊപ്പം ലോഡ്ദ് മുറിയില്‍ ഉണ്ടായിരുന്ന അബ്ദുള്‍ സനൂഫിനായിയുള്ള തിരച്ചിലാണ് പൊലീസ്...

Read More >>
#stabbed | കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം; ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു, പ്രതികൾ പിടിയിൽ

Nov 28, 2024 08:45 AM

#stabbed | കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം; ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു, പ്രതികൾ പിടിയിൽ

നിരവധി കേസുകളിൽ പ്രതിയായ കഴക്കൂട്ടം സ്വദേശി വിജീഷ്, സഹോദരനായ വിനീഷ് എന്നിവരാണ് ആക്രമണം...

Read More >>
#Murder | ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി ഉപയോഗിച്ചത് സുഹൃത്തിന്റെ കാർ

Nov 28, 2024 07:41 AM

#Murder | ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി ഉപയോഗിച്ചത് സുഹൃത്തിന്റെ കാർ

പ്രതി അബ്ദുൽ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ്...

Read More >>
Top Stories