#arrest | കോഴിക്കോട് ഡോക്ടറെ ഫോണില്‍ വിളിച്ച് കബളിപ്പിച്ച് നാലുകോടി രൂപ തട്ടി; രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍

#arrest | കോഴിക്കോട് ഡോക്ടറെ ഫോണില്‍ വിളിച്ച് കബളിപ്പിച്ച് നാലുകോടി രൂപ തട്ടി; രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍
Oct 2, 2024 01:54 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) കോഴിക്കോട്ടെ ഒരു പ്രമുഖ ഡോക്ടറെ ഫോണില്‍ വിളിച്ച് കബളിപ്പിച്ച് നാലുകോടി രൂപ തട്ടിയ കേസില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍.

കോഴിക്കോട് സൈബര്‍ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം രാജസ്ഥാനിലെ അതിര്‍ത്തി ഗ്രാമത്തില്‍ വെച്ചാണ് ഇവരെ സാഹസികമായി പിടി കൂടിയത്. രാജസ്ഥാനിലെ അതിര്‍ത്തി ഗ്രാമം കേന്ദ്രീകരിച്ച് വന്‍ ചൂതാട്ടശാല നടത്തുന്ന സംഘത്തില്‍പ്പെട്ട രണ്ടു പേരാണ് പിടിയിലായത്.

ഒരേ സമുദായത്തില്‍പ്പെട്ടവരാണ് എന്നും കോവിഡ് കാലത്തിനുശേഷം ജോലി നഷ്ടമായെന്നും സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇവര്‍ ഡോക്ടറില്‍നിന്ന് പണം തട്ടിയത്.

രാജസ്ഥാനിലെ ദുര്‍ഗാപുര്‍ സ്വദേശി അമിത്ത്, എന്ന പേരിലാണ് സംഘത്തിലുള്ളയാള്‍ ഡോക്ടറെ ഫോണില്‍ പരിചയപ്പെടുന്നത്. ഇതിനുപിന്നാലെ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നു എന്നാണ് ഡോക്ടറുടെ പരാതി.

ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ് നടന്നത്. ഒരേ സമുദായത്തില്‍പ്പെട്ട ആളാണ്, കോവിഡിന് കാലത്തിനുശേഷം ജോലി നഷ്ടമായി, കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്, ഭാര്യ ആശുപത്രിയിലാണ് എന്നെല്ലാം പറഞ്ഞാണ് തട്ടിപ്പുകാര്‍ തുക കൈക്കലാക്കിയത്.

ഇക്കാര്യങ്ങള്‍ പറഞ്ഞ് പല ഘട്ടങ്ങളിലായി തുക വാങ്ങിയെടുക്കുകയായിരുന്നു. ക്യൂആര്‍ കോഡ് അയച്ച് നല്‍കിയാണ് സംഘം തുക കൈക്കലാക്കിയിരുന്നത്. ഏകദേശം 200-ഓളം ട്രാന്‍സാക്ഷനുകളാണ് ഇരുവരും തമ്മില്‍ നടന്നത്.

ഒടുവില്‍ ഡോക്ടറുടെ മകന്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഡോക്ടര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

#Doctor #Kozhikode #cheated #phone #cheated #out #Two #natives #Rajasthan #arrested

Next TV

Related Stories
#VDSatheesan | 'നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നമിടാത്തതാക്കി മാറ്റി'; നിയമസഭാ സെക്രട്ടേറിയറ്റിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി പ്രതിപക്ഷനേതാവ്

Oct 2, 2024 03:00 PM

#VDSatheesan | 'നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നമിടാത്തതാക്കി മാറ്റി'; നിയമസഭാ സെക്രട്ടേറിയറ്റിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി പ്രതിപക്ഷനേതാവ്

ഇത് സ്പീക്കറുടെ നിര്‍ദ്ദേശങ്ങള്‍ക്കും മുന്‍കാല റൂളിംഗുകള്‍ക്കും വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നേതാവ് കത്തിൽ...

Read More >>
#accident | കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് ഉരുണ്ട് മതിൽ ഇടിച്ചു തകർത്തു

Oct 2, 2024 02:53 PM

#accident | കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് ഉരുണ്ട് മതിൽ ഇടിച്ചു തകർത്തു

സ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ബസ് പിന്നോട്ട്...

Read More >>
#rain | കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ,  ജില്ലകളിൽ യെല്ലോ അലേർട്ട്

Oct 2, 2024 02:48 PM

#rain | കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ, ജില്ലകളിൽ യെല്ലോ അലേർട്ട്

ഇടിമിന്നൽ സാധ്യതയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്ന് മുന്നറിപ്പുണ്ട്....

Read More >>
#NilamburAyisha | 'എംഎല്‍എ വേട്ടയാടപ്പെടുന്നതില്‍ സങ്കടമുണ്ട്'; പോര് മുറുകുന്നതിനിടെ പി വി അന്‍വറിനെ വീട്ടിലെത്തി കണ്ട് നിലമ്പൂര്‍ ആയിഷ

Oct 2, 2024 02:47 PM

#NilamburAyisha | 'എംഎല്‍എ വേട്ടയാടപ്പെടുന്നതില്‍ സങ്കടമുണ്ട്'; പോര് മുറുകുന്നതിനിടെ പി വി അന്‍വറിനെ വീട്ടിലെത്തി കണ്ട് നിലമ്പൂര്‍ ആയിഷ

ഇന്നും മുഖ്യമന്ത്രിക്കെതിരെ അന്‍വര്‍ ആരോപണം ഉന്നയിച്ചു. ദ ഹിന്ദുവിലെ വിവാദ അഭിമുഖം ഗൂഢാലോചനയാണെന്നാണ് അന്‍വര്‍...

Read More >>
#kappa | പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ടി​പ്പ​റി​ടിപ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​യാ​ളെ കാ​പ്പ ചു​മ​ത്തി ജ​യി​ലിലടച്ചു

Oct 2, 2024 02:17 PM

#kappa | പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ടി​പ്പ​റി​ടിപ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​യാ​ളെ കാ​പ്പ ചു​മ​ത്തി ജ​യി​ലിലടച്ചു

ഇ​ടി​ച്ച വാ​ഹ​ന​വു​മാ​യി ര​ക്ഷ​പ്പെ​ട്ട മ​ണ​ൽ ക​ട​ത്തു​കാ​ര​ൻ റ​സാ​ക്കി​നും ലോ​റി ഡ്രൈ​വ​ർ​ക്കു​മെ​തി​രെ വ​ധ​ശ്ര​മ​ത്തി​നും ഔ​ദ്യോ​ഗി​ക...

Read More >>
#rape | യു​വ​തി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡി​പ്പി​ച്ച കേ​സ്, പ്ര​തി​ക്ക്​ ക​ഠി​ന​ത​ട​വ്

Oct 2, 2024 02:13 PM

#rape | യു​വ​തി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡി​പ്പി​ച്ച കേ​സ്, പ്ര​തി​ക്ക്​ ക​ഠി​ന​ത​ട​വ്

കൊ​ട്ടാ​ര​ക്ക​ര-​ക​ട​യ്ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ​പ​രി​ധി​യി​ൽ 2017ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം....

Read More >>
Top Stories










Entertainment News