#arrest | കോഴിക്കോട് ഡോക്ടറെ ഫോണില്‍ വിളിച്ച് കബളിപ്പിച്ച് നാലുകോടി രൂപ തട്ടി; രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍

#arrest | കോഴിക്കോട് ഡോക്ടറെ ഫോണില്‍ വിളിച്ച് കബളിപ്പിച്ച് നാലുകോടി രൂപ തട്ടി; രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍
Oct 2, 2024 01:54 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) കോഴിക്കോട്ടെ ഒരു പ്രമുഖ ഡോക്ടറെ ഫോണില്‍ വിളിച്ച് കബളിപ്പിച്ച് നാലുകോടി രൂപ തട്ടിയ കേസില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍.

കോഴിക്കോട് സൈബര്‍ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം രാജസ്ഥാനിലെ അതിര്‍ത്തി ഗ്രാമത്തില്‍ വെച്ചാണ് ഇവരെ സാഹസികമായി പിടി കൂടിയത്. രാജസ്ഥാനിലെ അതിര്‍ത്തി ഗ്രാമം കേന്ദ്രീകരിച്ച് വന്‍ ചൂതാട്ടശാല നടത്തുന്ന സംഘത്തില്‍പ്പെട്ട രണ്ടു പേരാണ് പിടിയിലായത്.

ഒരേ സമുദായത്തില്‍പ്പെട്ടവരാണ് എന്നും കോവിഡ് കാലത്തിനുശേഷം ജോലി നഷ്ടമായെന്നും സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇവര്‍ ഡോക്ടറില്‍നിന്ന് പണം തട്ടിയത്.

രാജസ്ഥാനിലെ ദുര്‍ഗാപുര്‍ സ്വദേശി അമിത്ത്, എന്ന പേരിലാണ് സംഘത്തിലുള്ളയാള്‍ ഡോക്ടറെ ഫോണില്‍ പരിചയപ്പെടുന്നത്. ഇതിനുപിന്നാലെ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നു എന്നാണ് ഡോക്ടറുടെ പരാതി.

ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ് നടന്നത്. ഒരേ സമുദായത്തില്‍പ്പെട്ട ആളാണ്, കോവിഡിന് കാലത്തിനുശേഷം ജോലി നഷ്ടമായി, കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്, ഭാര്യ ആശുപത്രിയിലാണ് എന്നെല്ലാം പറഞ്ഞാണ് തട്ടിപ്പുകാര്‍ തുക കൈക്കലാക്കിയത്.

ഇക്കാര്യങ്ങള്‍ പറഞ്ഞ് പല ഘട്ടങ്ങളിലായി തുക വാങ്ങിയെടുക്കുകയായിരുന്നു. ക്യൂആര്‍ കോഡ് അയച്ച് നല്‍കിയാണ് സംഘം തുക കൈക്കലാക്കിയിരുന്നത്. ഏകദേശം 200-ഓളം ട്രാന്‍സാക്ഷനുകളാണ് ഇരുവരും തമ്മില്‍ നടന്നത്.

ഒടുവില്‍ ഡോക്ടറുടെ മകന്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഡോക്ടര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

#Doctor #Kozhikode #cheated #phone #cheated #out #Two #natives #Rajasthan #arrested

Next TV

Related Stories
#Arjunfamily | ലോറിക്ക് അർജുന്‍റെ പേരിടരുതെന്ന് അമ്മ; 'നടത്തുന്നത് പിആർ വര്‍ക്ക്, രണ്ടരമാസ തെരച്ചിലിനൊടുവിൽ മനാഫ് സെന്‍റ് ഓഫ് നടത്തിയെന്നും കുടുംബം

Oct 2, 2024 05:41 PM

#Arjunfamily | ലോറിക്ക് അർജുന്‍റെ പേരിടരുതെന്ന് അമ്മ; 'നടത്തുന്നത് പിആർ വര്‍ക്ക്, രണ്ടരമാസ തെരച്ചിലിനൊടുവിൽ മനാഫ് സെന്‍റ് ഓഫ് നടത്തിയെന്നും കുടുംബം

മറ്റുള്ളവരുടെ മുന്നിൽ ഞങ്ങളെ പരിഹാസ്യ കഥാപത്രം ആക്കരുത്. ഇനി തുടർന്നാൽ നിയമ നടപടി. മനാഫ് നടത്തുന്നത് പിആര്‍ വര്‍ക്കാണ്. ഈ സംഭവ ശേഷം ആണ് യുട്യൂബ്...

Read More >>
#Manaf | അർജുന്റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്; 'തെറ്റ് ചെയ്തിട്ടില്ല, അർജുന്റെ ചിത അണയും മുൻപ് ക്രൂശിക്കണോ'?

Oct 2, 2024 05:18 PM

#Manaf | അർജുന്റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്; 'തെറ്റ് ചെയ്തിട്ടില്ല, അർജുന്റെ ചിത അണയും മുൻപ് ക്രൂശിക്കണോ'?

എന്നെ തള്ളി പറഞ്ഞാലും കുഴപ്പമില്ല. അർജുന്റെ കുടുംബത്തിന് ആവശ്യം വന്നാൽ ഇനിയും കൂടെ ഉണ്ടാകുമെന്നും മനാഫ്...

Read More >>
#arjunfamily | കുടുംബത്തിന്റെ പേര് പറഞ്ഞുകൊണ്ട് മനാഫ്  പണം പിരിക്കുകയാണ്, ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം

Oct 2, 2024 04:45 PM

#arjunfamily | കുടുംബത്തിന്റെ പേര് പറഞ്ഞുകൊണ്ട് മനാഫ് പണം പിരിക്കുകയാണ്, ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം

അര്‍ജുന്‍റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം ആദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്. വൈകാരികമായ മാര്‍ക്കറ്റിങ് ഒരു തരത്തിലും...

Read More >>
#founddead | കോഴിക്കോട് ആയുര്‍വേദ ഷോപ്പ് ഉടമയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 2, 2024 03:58 PM

#founddead | കോഴിക്കോട് ആയുര്‍വേദ ഷോപ്പ് ഉടമയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

സംഭവത്തെ തുടര്‍ന്ന് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി...

Read More >>
#VDSatheesan | 'നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നമിടാത്തതാക്കി മാറ്റി'; നിയമസഭാ സെക്രട്ടേറിയറ്റിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി പ്രതിപക്ഷനേതാവ്

Oct 2, 2024 03:00 PM

#VDSatheesan | 'നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നമിടാത്തതാക്കി മാറ്റി'; നിയമസഭാ സെക്രട്ടേറിയറ്റിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി പ്രതിപക്ഷനേതാവ്

ഇത് സ്പീക്കറുടെ നിര്‍ദ്ദേശങ്ങള്‍ക്കും മുന്‍കാല റൂളിംഗുകള്‍ക്കും വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നേതാവ് കത്തിൽ...

Read More >>
#accident | കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് ഉരുണ്ട് മതിൽ ഇടിച്ചു തകർത്തു

Oct 2, 2024 02:53 PM

#accident | കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് ഉരുണ്ട് മതിൽ ഇടിച്ചു തകർത്തു

സ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ബസ് പിന്നോട്ട്...

Read More >>
Top Stories










Entertainment News