Oct 2, 2024 01:13 PM

തിരുവനന്തപുരം: (truevisionnews.com) മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെയാണ് പി ആർ ഏജൻസി അഭിമുഖത്തിൽ വിവാദ ഭാഗം ചേർത്തതെങ്കിൽ കേസെടുക്കാൻ തയ്യാറാണോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

പി ആർ ഏജൻസി ഓഫർ ചെയ്താണ് ഹിന്ദു പത്രം അഭിമുഖത്തിന് തയ്യാറാവുന്നത്. അഭിമുഖ ഭാഗം മുഖ്യമന്ത്രിയുടെ അനുവാദത്തോടെ എഴുതിക്കൊടുത്തതാണ്.

അല്ലായെങ്കിൽ ഗുരുതരകുറ്റമാണെന്നും കേസെടുക്കാത്തതെന്തെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു. മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശം പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കിയിരിക്കുകയാണ്.

ഏജൻസി മുഖ്യമന്ത്രിക്ക് വേണ്ടിയാണ് അഭിമുഖത്തിന് എത്തിയത്. സ്വർണക്കടത്തിനെ കുറിച്ച് ആദ്യം ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമാണ്. മുഖ്യമന്ത്രി മനപ്പൂർവമായി ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു.

അഭിമുഖ സമയത്ത് ആരാണ് കൂടെ നിന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അവിടെ വന്ന രണ്ടുപേർക്കു മുഖ്യമന്ത്രിയുമായി എന്ത് ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രി പറയണം.

മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണെന്നും വി ഡി സതീശൻ പറഞ്ഞു. ഡൽഹിയിൽ പോയി ഇന്റർവ്യൂ കൊടുക്കുന്ന ആളല്ല മുഖ്യമന്ത്രി. ദ ഹിന്ദു പോലൊരു പത്രത്തിൽ അഭിമുഖം കൊടുത്തത് ഡൽഹിയിലെ ഏമാന്മാരെ സന്തോഷിപ്പിക്കാനാണെന്നും സതീശൻ പറഞ്ഞു.

ഒപ്പം ഇടത് മുന്നണിയുടെ ശിഥിലീകരണത്തിന്റെ തുടക്കമാണ് അൻവറിന്റെ പാർട്ടി പ്രഖ്യാപനമെന്നും അൻവർ കൂട്ടിച്ചേർത്തു. സിപിഐഎമ്മിന്റെ രാഷ്ട്രീയ ജീർണത ഇടത് മുന്നണിയുടെ ശിഥിലീകരണത്തിന്റെ കാരണമാവുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ അഭിമുഖം ഹിന്ദുവിൽ പ്രസിദ്ധീകരിച്ചത്. പിന്നാലെ അഭിമുഖത്തിലെ മലപ്പുറം പരാമർശം വിവാദമാകുകയായിരുന്നു.

പി വി അൻവർ എംഎൽഎ ഇത് ഏറ്റെടുക്കുകയും ചെയ്തതോടെ മുഖ്യമന്ത്രിയും വിശദീകരണം നൽകി രംഗത്തെത്തുകയും ചെയ്തു.

#ready #file #case #PRcompanycontroversial #part #added #without #CM #knowledge #Challenged #VDSatheesan

Next TV

Top Stories










Entertainment News