#PVAnwar | വിവാദങ്ങൾ കത്തി നിൽക്കെ പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കും

#PVAnwar | വിവാദങ്ങൾ കത്തി നിൽക്കെ പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കും
Oct 2, 2024 11:07 AM | By VIPIN P V

മലപ്പുറം: (truevisionnews.com) പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് നിലമ്പൂ‍ർ എംഎൽഎ പി വി അൻവർ. തന്റെ ഇപ്പോഴത്തെ പോരാട്ടം രാഷ്ട്രീയ പാർട്ടിയായി മാറും.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മത്സരിക്കും. യുവാക്കളുടെ പിന്തുണ ലഭിക്കും.

പരിപൂർണ്ണ മതേതര സ്വഭാവവുമുള്ള പാർട്ടി ആയിരിക്കും രൂപീകരിക്കുകയെന്നും അൻവ‍ർ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടി അല്ലാതെ സാമൂഹ്യ സംഘനകൾ കൊണ്ട് കാര്യമില്ല.

ഒരു ഹിന്ദു പാർട്ടി വിട്ടാൽ അവനെ സംഘി ആക്കും, ഒരു മുസ്‌ലിം പാർട്ടി വിട്ടാൽ അവനെ സുഡാപ്പിയാക്കുമെന്നും സിപിഐഎമ്മിനെതിരെ അൻവർ പറഞ്ഞു. ആരും ഇല്ലെങ്കിലും ഒറ്റയ്ക്ക് ആണേലും കാര്യം പറയും. അടുത്തതായി വന്യമൃഗ ശല്യ വിഷയം ഏറ്റെടുക്കും.

വനം വകുപ്പിന് കീഴിൽ വലിയ ഗൂഡാലോചനയാണ് നടക്കുന്നത്. പലതും തുറന്ന് പറയും. തന്നെ പുറത്താക്കിയത് തന്റെ വിഷയം പറഞ്ഞിട്ടില്ല, ജനങ്ങളുടെ വിഷയം പറഞ്ഞിട്ടാണെന്നും പി വി അൻവർ ആരോപിച്ചു.

ഇടതുമുന്നണിയുടെ ഭാ​ഗമായിരുന്ന പി വി അൻവർ എന്നാൽ അഭിപ്രായഭിന്നതകളെ തുടർന്ന് സിപിഐഎം ബന്ധം ഉപേക്ഷിച്ചാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ചാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം അൻവർ രം​ഗത്തെത്തിയത്.

ഇന്നും മുഖ്യമന്ത്രിക്കെതിരെ അൻവർ ആരോപണം ഉന്നയിച്ചു. ദ ഹിന്ദുവിലെ വിവാദ അഭിമുഖം ​ഗൂഢാലോചനയാണെന്നാണ് അൻവർ ആരോപിക്കുന്നത്.

മുസ്‌ലിം ഭൂരിപക്ഷമുള്ള ജില്ല ദേശദ്രോഹികളുടെ നാടാണ് എന്ന് വരുത്തി തീർക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് അൻവർ കുറ്റപ്പെടുത്തി.

#Anwar #announces #new #party #amid #controversies #contest #panchayat #elections

Next TV

Related Stories
#VDSatheesan | 'നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നമിടാത്തതാക്കി മാറ്റി'; നിയമസഭാ സെക്രട്ടേറിയറ്റിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി പ്രതിപക്ഷനേതാവ്

Oct 2, 2024 03:00 PM

#VDSatheesan | 'നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നമിടാത്തതാക്കി മാറ്റി'; നിയമസഭാ സെക്രട്ടേറിയറ്റിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി പ്രതിപക്ഷനേതാവ്

ഇത് സ്പീക്കറുടെ നിര്‍ദ്ദേശങ്ങള്‍ക്കും മുന്‍കാല റൂളിംഗുകള്‍ക്കും വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നേതാവ് കത്തിൽ...

Read More >>
#accident | കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് ഉരുണ്ട് മതിൽ ഇടിച്ചു തകർത്തു

Oct 2, 2024 02:53 PM

#accident | കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് ഉരുണ്ട് മതിൽ ഇടിച്ചു തകർത്തു

സ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ബസ് പിന്നോട്ട്...

Read More >>
#rain | കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ,  ജില്ലകളിൽ യെല്ലോ അലേർട്ട്

Oct 2, 2024 02:48 PM

#rain | കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ, ജില്ലകളിൽ യെല്ലോ അലേർട്ട്

ഇടിമിന്നൽ സാധ്യതയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്ന് മുന്നറിപ്പുണ്ട്....

Read More >>
#NilamburAyisha | 'എംഎല്‍എ വേട്ടയാടപ്പെടുന്നതില്‍ സങ്കടമുണ്ട്'; പോര് മുറുകുന്നതിനിടെ പി വി അന്‍വറിനെ വീട്ടിലെത്തി കണ്ട് നിലമ്പൂര്‍ ആയിഷ

Oct 2, 2024 02:47 PM

#NilamburAyisha | 'എംഎല്‍എ വേട്ടയാടപ്പെടുന്നതില്‍ സങ്കടമുണ്ട്'; പോര് മുറുകുന്നതിനിടെ പി വി അന്‍വറിനെ വീട്ടിലെത്തി കണ്ട് നിലമ്പൂര്‍ ആയിഷ

ഇന്നും മുഖ്യമന്ത്രിക്കെതിരെ അന്‍വര്‍ ആരോപണം ഉന്നയിച്ചു. ദ ഹിന്ദുവിലെ വിവാദ അഭിമുഖം ഗൂഢാലോചനയാണെന്നാണ് അന്‍വര്‍...

Read More >>
#kappa | പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ടി​പ്പ​റി​ടിപ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​യാ​ളെ കാ​പ്പ ചു​മ​ത്തി ജ​യി​ലിലടച്ചു

Oct 2, 2024 02:17 PM

#kappa | പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ടി​പ്പ​റി​ടിപ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​യാ​ളെ കാ​പ്പ ചു​മ​ത്തി ജ​യി​ലിലടച്ചു

ഇ​ടി​ച്ച വാ​ഹ​ന​വു​മാ​യി ര​ക്ഷ​പ്പെ​ട്ട മ​ണ​ൽ ക​ട​ത്തു​കാ​ര​ൻ റ​സാ​ക്കി​നും ലോ​റി ഡ്രൈ​വ​ർ​ക്കു​മെ​തി​രെ വ​ധ​ശ്ര​മ​ത്തി​നും ഔ​ദ്യോ​ഗി​ക...

Read More >>
#rape | യു​വ​തി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡി​പ്പി​ച്ച കേ​സ്, പ്ര​തി​ക്ക്​ ക​ഠി​ന​ത​ട​വ്

Oct 2, 2024 02:13 PM

#rape | യു​വ​തി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡി​പ്പി​ച്ച കേ​സ്, പ്ര​തി​ക്ക്​ ക​ഠി​ന​ത​ട​വ്

കൊ​ട്ടാ​ര​ക്ക​ര-​ക​ട​യ്ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ​പ​രി​ധി​യി​ൽ 2017ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം....

Read More >>
Top Stories










Entertainment News