#theft | അടിവസ്ത്രത്തിന്‍റെ ബട്ടണ്‍ പൊട്ടി പോയെന്ന് പറഞ്ഞ് തുണിക്കടയിലെത്തി; ജീവനക്കാരിയുടെ പണം കവർന്ന യുവതി പിടിയിൽ

#theft | അടിവസ്ത്രത്തിന്‍റെ ബട്ടണ്‍ പൊട്ടി പോയെന്ന് പറഞ്ഞ് തുണിക്കടയിലെത്തി; ജീവനക്കാരിയുടെ പണം കവർന്ന യുവതി പിടിയിൽ
Oct 2, 2024 06:04 AM | By VIPIN P V

കല്‍പ്പറ്റ: (truevisionnews.com) തുണിക്കടയില്‍ കയറി ജീവനക്കാരിയുടെ പണം അപഹരിച്ചെന്ന പരാതിയില്‍ യുവതി പിടിയില്‍.

സുല്‍ത്താന്‍ ബത്തേരി നെന്മേനി മലങ്കര അറക്കല്‍ വീട്ടില്‍ മുംതാസ് (22)നെയാണ് കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 28ന് കേണിച്ചിറ ടൗണിലുള്ള ടെക്‌സ്‌റ്റൈല്‍ ഷോപ്പിലും മെഡിക്കല്‍ ഷോപ്പിലും അടിവസ്ത്രത്തിന്‍റെ ബട്ടണ്‍ പൊട്ടി പോയി എന്നും ഇത് ശരിയാക്കുന്നതിന് സൗകര്യം ചെയ്തു തരണമെന്നും അഭ്യര്‍ഥിച്ച് ഇവര്‍ കുട്ടിയുമായി ഇവര്‍ എത്തിയിരുന്നു.

തുടര്‍ന്ന് ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ വസ്ത്രം ശരിയാക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു. ഈ സമയത്താണ് ജീവനക്കാരി ലോണ്‍ അടക്കാന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 9000 രൂപ ഇവര്‍ കടക്കുള്ളില്‍ നിന്ന് മോഷ്ടിച്ചതെന്നാണ് പരാതി.

പണം നഷ്ടപ്പെട്ടത് അറിഞ്ഞ ജീവനക്കാരി ഷോപ്പ് അധികൃതരെ വിവരമറിയിക്കുകയും കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.

യുവതി ടൗണില്‍ ബസില്‍ വന്നിറങ്ങിയ ദൃശ്യങ്ങളും ശേഖരിച്ചാണ് പ്രതിയെ പിടികൂടിയത്. സമാന രീതിയില്‍ യുവതി ജില്ലയില്‍ പലയിടത്തും കവര്‍ച്ച ചെയ്തതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

കേണിച്ചിറയിലെ ഷോപ്പുകളില്‍ പയറ്റിയ തന്ത്രം തന്നെയാണ് ഇവര്‍ മറ്റിടങ്ങളിലും എടുത്തിട്ടുണ്ടാകുകയെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

#clothes #shop #saying #button #underwear #broken #woman #who #robbed #employee #money #arrested

Next TV

Related Stories
#BrendaKarat | പി വി അൻവറിന്റെ നിലപാടുകൾ സഹായിക്കുന്നത് ആർഎസ്എസിനെ - ബൃന്ദ കാരാട്ട്

Oct 2, 2024 07:38 AM

#BrendaKarat | പി വി അൻവറിന്റെ നിലപാടുകൾ സഹായിക്കുന്നത് ആർഎസ്എസിനെ - ബൃന്ദ കാരാട്ട്

തലശ്ശേരി മൂളിയിൽനടയിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്. അനുസ്മരണത്തിൻ്റെ ഭാഗമായി നടന്ന ചുവപ്പ്...

Read More >>
#sexuallyassault | വിദ്യാർത്ഥിയെ കളിസ്ഥലത്ത് നിന്ന് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 62-കാരന് 37 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

Oct 2, 2024 07:32 AM

#sexuallyassault | വിദ്യാർത്ഥിയെ കളിസ്ഥലത്ത് നിന്ന് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 62-കാരന് 37 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിക്കണം. പിഴസംഖ്യയില്‍ 50,000 രൂപ ഇരയായ കുട്ടിയ്ക്ക് നല്‍കണമെന്നും പിഴ ഒടുക്കാത്ത പക്ഷം 11 മാസം അധിക തടവ്...

Read More >>
#missing | ബോട്ടില്‍ നിന്ന് വഴുതിവീണ് മത്സ്യത്തൊഴിലാളിയെ കാണാതായി; തെരച്ചിൽ തുടരുന്നു

Oct 2, 2024 07:27 AM

#missing | ബോട്ടില്‍ നിന്ന് വഴുതിവീണ് മത്സ്യത്തൊഴിലാളിയെ കാണാതായി; തെരച്ചിൽ തുടരുന്നു

കോട്ടപ്പുറം കൗണ്‍സിലര്‍ പനിയടിമ ജോണിന്റെ നേത്യത്വത്തില്‍ പ്രസാദിന്റെ സഹോദരന്‍ പ്രവീണ്‍ എന്നിവര്‍ ചൊവാഴ്ച രാവിലെ...

Read More >>
#arrest | പൊലീസുകാരെന്ന വ്യാജേന രാത്രികാല റെയ്ഡ് നടത്തി പണം തട്ടി; അഞ്ചംഗ സംഘം പിടിയിൽ

Oct 2, 2024 07:00 AM

#arrest | പൊലീസുകാരെന്ന വ്യാജേന രാത്രികാല റെയ്ഡ് നടത്തി പണം തട്ടി; അഞ്ചംഗ സംഘം പിടിയിൽ

കോടതിയിൽ ഹാജരാക്കിയ അഞ്ചു പേരെയും റിമാൻഡ് ചെയ്തു. ഗാന്ധിനഗർ സ്റ്റേഷൻ എസ്എച്ച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ...

Read More >>
#PinarayiVijayan | മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും; നിർണായക തീരുമാനങ്ങൾക്ക് സാധ്യത

Oct 2, 2024 06:53 AM

#PinarayiVijayan | മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും; നിർണായക തീരുമാനങ്ങൾക്ക് സാധ്യത

മറ്റൊന്ന്, തൃശൂർ പൂരം കലക്കലിലുള്ള ആഭ്യന്തര സെക്രട്ടറിയുടെ തുടരന്വേഷണ ശിപാർശയാണ്. ഡിജിപി തല അന്വേഷണമോ ക്രൈം ബ്രാഞ്ച് മേധാവിക്ക് ചുമതല നൽകിയുള്ള...

Read More >>
Top Stories