കോഴിക്കോട്: (truevisionnews.com) ഫറോക്ക് കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ രോഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർ പിടിയിൽ.
ചികിത്സിച്ച അബു എബ്രഹാം ലൂക്ക എന്നയാളാണ് പിടിയിലായത്. ബിരുദമില്ലാതെയാണ് ഇയാൾ ജോലി ചെയ്തിരുന്നത്.
പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ മരിച്ചത്. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ തേടിയ വിനോദ് കുമാർ ഈ മാസം 23നാണ് മരിച്ചത്.
രാവിലെയാണ് വിനോദ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ചു മണിയോടെയാണ് വിനോദ് മരിക്കുന്നത്.
പിന്നാലെ പരിശോധിച്ച ഡോക്ടറിന്റെ പെരുമാറ്റത്തിൽ കുടുംബത്തിന് സംശയം ഉയർന്നു. വിനോദിന്റെ മകൻ അശ്വിൻ ഡോക്ടറായിരുന്നു.
ഡോക്ടർ അശ്വിൻ നടത്തിയ അന്വേഷണത്തിലാണ് അബു അബ്രഹാം എംബിബിഎസ് പാസായിട്ടില്ലെന്ന് കണ്ടെത്തിയത്.
ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കുടുംബം ആരോപിക്കുന്നു. ഫറോക്ക് പൊലീസിലാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.
#Incident #death #Patient #TMHHospital #Kozhikode #Fakedoctor #arrested