#KTJaeel | പിണറായിയെപ്പോലെ വിമർശനശരങ്ങൾ ഏറ്റുവാങ്ങിയ മറ്റൊരു നേതാവില്ല - കെ ടി ജലീല്‍

#KTJaeel | പിണറായിയെപ്പോലെ വിമർശനശരങ്ങൾ ഏറ്റുവാങ്ങിയ മറ്റൊരു നേതാവില്ല - കെ ടി ജലീല്‍
Sep 30, 2024 09:13 PM | By VIPIN P V

മലപ്പുറം: (truevisionnews.com) കേരള രാഷ്ട്രീയത്തില്‍ പിണറായി വിജയനെപ്പോലെ വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന മറ്റൊരു രാഷ്ട്രീയ നേതാവ് ഉണ്ടാവില്ലെന്ന് ഇടത് എംഎല്‍എ കെ ടി ജലീല്‍.

മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും കടിച്ചുകീറാന്‍ നോക്കിയിട്ടും അദ്ദേഹം അജയ്യനായി നില്‍ക്കുന്നു.

പിണറായിയുടെ നേരിന്റെയും നെറിയുടെയും വികസന കാഴ്ചപ്പാടിന്റെയും യഥാര്‍ത്ഥ ചിത്രം തന്റെ സ്വര്‍ഗ്ഗസ്ഥനായ ഗാന്ധിജി എന്ന പുസ്തകത്തില്‍ ഒരു തലക്കെട്ടിനു കീഴില്‍ വിശകലനം ചെയ്യുന്നുണ്ടെന്നും കെ ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു.

ഇടതുപക്ഷ രാഷ്ട്രീയത്തില്‍ തനിക്ക് തണലായ സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനാണ് പുസ്തകം സമര്‍പ്പിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ഹൃദയം ചേര്‍ന്നു നില്‍ക്കാന്‍ കോടിയേരിയുടെ സ്‌നേഹമസൃണമായ സമീപനം ഏറെ സഹായിച്ചു. ഇരുവരുമായുള്ള സാമീപ്യം എനിക്കു നല്‍കിയ അനുഭവ സമ്പത്ത് അമൂല്ല്യമാണ്.

മായം ചേര്‍ക്കാത്ത മതേതര രാഷ്ട്രീയം ജീവിതാന്ത്യംവരെ ഉയര്‍ത്തിപ്പിടിച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞ കൊരമ്പയിലിനും മതനിരപേക്ഷതയുടെ ജീവസ്സുറ്റ പ്രതീകവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൗമ്യ മുഖവുമായിരുന്ന കോടിയേരിക്കുമാണ് ഈ പുസ്തകം സമര്‍പ്പിക്കുന്നത്.

എഴുത്തിന്റെ ലോകത്ത് കൂടുതല്‍ സജീവമാകാന്‍ ആവേശം പകര്‍ന്ന മാന്യവായനക്കാരോടുള്ള നന്ദി വാക്കുകളില്‍ ഒതുക്കുന്നില്ല', കെ ടി ജലീല്‍ കുറിച്ചു.

#other #leader #received #much #criticism #Pinarayi #KTJaeel

Next TV

Related Stories
#SoldierBody | വിമാനാപകടത്തില്‍ പെട്ട് കാണാതായ സൈനികന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

Sep 30, 2024 10:48 PM

#SoldierBody | വിമാനാപകടത്തില്‍ പെട്ട് കാണാതായ സൈനികന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

മൃതശരീരം കണ്ടെത്തിയ വിവരം സൈനിക ഉദ്യോഗസ്ഥര്‍ ഇലന്തൂരിലെ വീട്ടില്‍...

Read More >>
#accident | നിയന്ത്രണംവിട്ട ബസ് ആംബുലൻസിലും ലോറിയിലും ഇടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Sep 30, 2024 10:38 PM

#accident | നിയന്ത്രണംവിട്ട ബസ് ആംബുലൻസിലും ലോറിയിലും ഇടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

പരിക്കേറ്റവരെ തൊട്ടടുത്തുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസ് ഡ്രൈവ‌ർക്ക് സാരമായ പരിക്കേറ്റു. ഡ്രൈവര്‍ ആശുപത്രിയില്‍...

Read More >>
#sirens |ആരും പരിഭ്രാന്തരാകരുത്..! ; മൊബൈൽ ടവറുകളിൽ നിന്നും, സർക്കാർ കെട്ടിടങ്ങളിൽ നിന്നും നാളെ അപകട സൈറൺ മുഴങ്ങും

Sep 30, 2024 10:05 PM

#sirens |ആരും പരിഭ്രാന്തരാകരുത്..! ; മൊബൈൽ ടവറുകളിൽ നിന്നും, സർക്കാർ കെട്ടിടങ്ങളിൽ നിന്നും നാളെ അപകട സൈറൺ മുഴങ്ങും

സംസ്ഥാന തലത്തില്‍ സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്....

Read More >>
#PatientDied | കോഴിക്കോട് ടിഎംഎച്ച് ആശുപത്രിയിൽ രോ​ഗി മരിച്ച സംഭവം; വ്യാജ ഡോക്ടർ പിടിയിൽ

Sep 30, 2024 09:52 PM

#PatientDied | കോഴിക്കോട് ടിഎംഎച്ച് ആശുപത്രിയിൽ രോ​ഗി മരിച്ച സംഭവം; വ്യാജ ഡോക്ടർ പിടിയിൽ

ഡോക്ടർ അശ്വിൻ നടത്തിയ അന്വേഷണത്തിലാണ് അബു അബ്രഹാം എംബിബിഎസ് പാസായിട്ടില്ലെന്ന്...

Read More >>
#YouthLeague | മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

Sep 30, 2024 09:42 PM

#YouthLeague | മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി മലപ്പുറം വിരുദ്ധ പ്രസ്താവന...

Read More >>
#attack |   പൊലീസ് സ്റ്റേഷനിൽ എസ്ഐക്കുനേരെ ആക്രമണം,  ഡ്രൈവർക്കെതിരെ കേസ്

Sep 30, 2024 09:36 PM

#attack | പൊലീസ് സ്റ്റേഷനിൽ എസ്ഐക്കുനേരെ ആക്രമണം, ഡ്രൈവർക്കെതിരെ കേസ്

ഓട്ടോറിക്ഷ ഡ്രൈവർ അരിമ്പൂർ സ്വദേശി അഖിലാണ് മർദ്ദിച്ചത്....

Read More >>
Top Stories










Entertainment News