Sep 30, 2024 05:30 PM

തിരുവനന്തപുരം : (truevisionnews.com) ബലാത്സംഗ കേസ് പ്രതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രിംകോടതി വിധിയിൽ പ്രതികരിച്ച് കെ. കെ ശൈലജ.

പൊലീസ് സിദ്ദിഖിനെ സംരക്ഷിക്കുന്ന നടപടി സ്വീകരിച്ചിട്ടില്ല. വിധി സർക്കാരിന് എതിരല്ലെന്നും കോടതി വിധിയെ മുൻകൂട്ടി കാണാനാകില്ലെന്നുമാണ് ശൈലജ വിഷയത്തിൽ പ്രതികരിച്ചത്.

സിദ്ദിഖിനെ സംരക്ഷിക്കുന്നുവെങ്കിൽ കോടതിയിൽ സർക്കാർ എതിർ വാദം ഉന്നയിക്കുമായിരുന്നില്ല. ഹേമ കമ്മറ്റി നിയോഗിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കണമെന്നും ശൈലജ ചൂണ്ടിക്കാട്ടി.

എന്നാൽ സിദ്ദിഖ് ഒളിവിൽ പോയതുകൊണ്ടാണ് കേരളാ പൊലീസിന് പിടിക്കാൻ കഴിയാതെ പോയതെന്ന് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു.

പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ജാമ്യം എല്ലാ കാലത്തേക്കും അല്ലാലോയെന്നും മന്ത്രി ആർ. ബിന്ദു കൂട്ടിച്ചേർത്തു.

ബലാത്സംഗ കേസ് പോലുളള കേസുകളിൽ സ്ത്രീകൾക്ക് ഒപ്പം നിൽക്കാൻ സുപ്രിം കോടതിക്ക് ബാധ്യതയുണ്ടെന്ന് മന്ത്രി ആർ ബിന്ദു അഭിപ്രായപ്പെട്ടു.

പരമോന്നത നീതിപീഠമാണ് സുപ്രിംകോടതി. കുറ്റം ചെയ്തതിന് തെളിവുണ്ടെങ്കിൽ ഒരു മുൻകൂർ ജാമ്യത്തിലും കാര്യമില്ലെന്നും ആർ ബിന്ദു പറഞ്ഞു.

#Police #not #take #action#protect #Siddique #govt #ommended#appointing #Hemacommittee #KKShailaja

Next TV

Top Stories










Entertainment News