#FOUNDDEATH | വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കുടുംബത്തിന്‍റെ ആരോപണം അന്വേഷിക്കുമെന്ന് പൊലീസ്

#FOUNDDEATH | വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കുടുംബത്തിന്‍റെ ആരോപണം അന്വേഷിക്കുമെന്ന് പൊലീസ്
Sep 30, 2024 04:40 PM | By VIPIN P V

കോട്ടയം: (truevisionnews.com) വൈക്കത്ത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍റെ മരണം മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന ആരോപണവുമായി കുടുംബവും സുഹൃത്തുക്കളും.

എഇഒയുടെ അധിക ചുമതല നിർവഹിച്ചത് ശ്യാം കുമാറിനെ തളര്‍ത്തിയെന്നും ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും നിരന്തരം മാനസിക പീഡനമുണ്ടായെന്നുമാണ് ആരോപണം.

ആരോപണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. മൂന്ന് ദിവസങ്ങൾക്കു മുൻപ് കാണാതായ ശ്യാംകുമാറിനെ ഇന്നലെ വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.

അക്കരപ്പാടത്ത് മൂവാറ്റുപുഴ ആറിന്റെ കൈവഴിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ശ്യാം കുമാറിനെ കാണാതായ ദിവസം കുടുംബം പൊലീസിന് നൽകിയ പരാതിയിൽ ശ്യാംകുമാർ അമിത ജോലി ഭാരം മൂലം അനുഭവിച്ചിരുന്ന മാനസിക സമ്മർദ്ദത്തെ കുറിച്ച് ആരോപിക്കുന്നു.

കാണാതായ ദിവസത്തിന്റെ തലേന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനിൽ നിന്ന് മാനസിക പീഡനം നേരിട്ടെന്ന് സുഹൃത്തുക്കളും പറയുന്നു. കുടുംബത്തിന്റെ ആരോപണങ്ങൾ വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

#Death #Education #DepartmentOfficer #family #allegations #Investigated

Next TV

Related Stories
#YouthLeague | മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

Sep 30, 2024 09:42 PM

#YouthLeague | മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി മലപ്പുറം വിരുദ്ധ പ്രസ്താവന...

Read More >>
#attack |   പൊലീസ് സ്റ്റേഷനിൽ എസ്ഐക്കുനേരെ ആക്രമണം,  ഡ്രൈവർക്കെതിരെ കേസ്

Sep 30, 2024 09:36 PM

#attack | പൊലീസ് സ്റ്റേഷനിൽ എസ്ഐക്കുനേരെ ആക്രമണം, ഡ്രൈവർക്കെതിരെ കേസ്

ഓട്ടോറിക്ഷ ഡ്രൈവർ അരിമ്പൂർ സ്വദേശി അഖിലാണ് മർദ്ദിച്ചത്....

Read More >>
#missing | തോട്ടിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി, തെരച്ചിൽ ഊർജിതം

Sep 30, 2024 09:32 PM

#missing | തോട്ടിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി, തെരച്ചിൽ ഊർജിതം

ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തെരച്ചിൽ...

Read More >>
#accident | വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുമ്പോൾ അപകടം, ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു

Sep 30, 2024 09:27 PM

#accident | വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുമ്പോൾ അപകടം, ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു

റോഡിൽ തലയടിച്ചു വീണ ബിനു സംഭവ സ്ഥലത്തു വെച്ചു തന്നെ...

Read More >>
#KTJaeel | പിണറായിയെപ്പോലെ വിമർശനശരങ്ങൾ ഏറ്റുവാങ്ങിയ മറ്റൊരു നേതാവില്ല - കെ ടി ജലീല്‍

Sep 30, 2024 09:13 PM

#KTJaeel | പിണറായിയെപ്പോലെ വിമർശനശരങ്ങൾ ഏറ്റുവാങ്ങിയ മറ്റൊരു നേതാവില്ല - കെ ടി ജലീല്‍

എഴുത്തിന്റെ ലോകത്ത് കൂടുതല്‍ സജീവമാകാന്‍ ആവേശം പകര്‍ന്ന മാന്യവായനക്കാരോടുള്ള നന്ദി വാക്കുകളില്‍ ഒതുക്കുന്നില്ല', കെ ടി ജലീല്‍...

Read More >>
#DEATH | പറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടെ അപകടം; കടപുഴകി തെങ്ങ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

Sep 30, 2024 09:07 PM

#DEATH | പറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടെ അപകടം; കടപുഴകി തെങ്ങ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ ചെന്നിത്തല നാലാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങ് വെട്ടുന്നതിനിടെയാണ് അപകടം...

Read More >>
Top Stories

Entertainment News