#Mynagappallyaccident | മൈനാ​ഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം

#Mynagappallyaccident | മൈനാ​ഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം
Sep 30, 2024 03:59 PM | By VIPIN P V

കൊല്ലം: (truevisionnews.com) കൊല്ലം മൈനാ​ഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ ശ്രീക്കുട്ടിക്ക് ജാമ്യം.

കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ പ്രതിക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയിരുന്നത്. ശനിയാഴ്ച ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായിരുന്നു.

നിലവിൽ അട്ടക്കുളങ്ങര ജയിലിലാണ് പ്രതി ശ്രീക്കുട്ടിയുള്ളത്. കരുനാഗപ്പള്ളി സ്വദേശി അജ്മലും സ്വകാര്യ ആശുപത്രിയിലെ ഡോക്റായികുന്ന ശ്രീക്കുട്ടിയും സഞ്ചരിച്ച കാര്‍ കുഞ്ഞുമോളും ബന്ധുവും സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ചു.

മദ്യലഹരിയില്‍ ആയിരുന്ന പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റോഡില്‍ വീണുകിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കുകയായിരുന്നു. കാറോടിച്ച ഒന്നാം അജ്മലിനെതിരെ മനപ്പൂര്‍വമുള്ള നരഹത്യ കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

കാറിന്‍റെ പിന്‍സീറ്റിലായിരുന്നു രണ്ടാം പ്രതി ശ്രീക്കുട്ടി. ശ്രീക്കുട്ടിയുടെ പ്രേരണയിലാണ് അജ്മല്‍ കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ പ്രേരണ കുറ്റം ചുമത്തിയത്.

ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിഭാഗം ജില്ലാ സെഷന്‍ കോടതിയെ സമീപിച്ചിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി വാദം കേട്ടു.

രണ്ടാം പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നതടക്കം പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു.

പ്രതികളുടെ പരസ്കപര വിരുദ്ധ മൊഴിയും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നാം പ്രതി അജ്മല്‍ ഉടന്‍ ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിക്കും. അജ്മലിന്‍റെ ജാമ്യ നീക്കവും ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

#incident #scooter #passenger #hit #car #killed #Mynagappallyaccident #accused #Sreekutty #grantedbail

Next TV

Related Stories
#PKNavas | ഹരിത വിവാദം: പി കെ നവാസ് പ്രതിയായ ലൈംഗികാധിക്ഷേപ കേസ് റദ്ദാക്കി ഹൈക്കോടതി

Sep 30, 2024 07:47 PM

#PKNavas | ഹരിത വിവാദം: പി കെ നവാസ് പ്രതിയായ ലൈംഗികാധിക്ഷേപ കേസ് റദ്ദാക്കി ഹൈക്കോടതി

പി കെ നവാസുമായി ഒത്തുതീര്‍പ്പിലെത്തിയെന്നും തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നുമായിരുന്നു നജ്മ തബ്ഷീറയുടെ...

Read More >>
#KSEB | സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് കെഎസ്ഇബി

Sep 30, 2024 07:37 PM

#KSEB | സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് കെഎസ്ഇബി

പവർ എക്സ്ചേഞ്ചിൽനിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാലാണ് വൈദ്യുതി നിയന്ത്രണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്...

Read More >>
#cpim | കണ്ണൂരിൽ  പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ പീഡനം; രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഐഎം പുറത്താക്കി

Sep 30, 2024 07:36 PM

#cpim | കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ പീഡനം; രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഐഎം പുറത്താക്കി

കണ്ണൂർ തളിപ്പറമ്പ് മുയ്യം, മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറിമാരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന്...

Read More >>
#patientdied | കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; പരാതിയുമായി കുടുംബം

Sep 30, 2024 07:28 PM

#patientdied | കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; പരാതിയുമായി കുടുംബം

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ തേടിയ വിനോദ് കുമാർ ഈ മാസം 23നാണ്...

Read More >>
#Siddique | കോടതി ഉത്തരവിന് പിന്നാലെ സിദ്ദിഖ് പുറത്തേക്ക്; ഉടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

Sep 30, 2024 07:19 PM

#Siddique | കോടതി ഉത്തരവിന് പിന്നാലെ സിദ്ദിഖ് പുറത്തേക്ക്; ഉടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാലുടൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അഭിഭാഷകൻ...

Read More >>
#PMASalam | മലപ്പുറത്തെ മുഖ്യമന്ത്രി അപമാനിച്ചു; പ്രസ്താവനക്കെതിരെ പ്രതിഷേധം ആളിക്കത്തുമെന്ന് പിഎംഎ സലാം

Sep 30, 2024 07:18 PM

#PMASalam | മലപ്പുറത്തെ മുഖ്യമന്ത്രി അപമാനിച്ചു; പ്രസ്താവനക്കെതിരെ പ്രതിഷേധം ആളിക്കത്തുമെന്ന് പിഎംഎ സലാം

മലപ്പുറത്തുനിന്ന് പിടിച്ചെടുത്ത പണത്തിന്റെ കണക്ക് വെളിപ്പെടുത്തിയ മുഖ്യമന്ത്രി ഈ തുക രാജ്യവിരുദ്ധ പ്രവ‍ർത്തനങ്ങൾക്കായാണ്...

Read More >>
Top Stories

Entertainment News