#holiday | കുറ്റ്യാടി പുഴയിൽ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച സംഭവം; കുറ്റ്യാടി ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് ഇന്ന് അവധി

#holiday |  കുറ്റ്യാടി പുഴയിൽ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച സംഭവം; കുറ്റ്യാടി ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് ഇന്ന് അവധി
Sep 30, 2024 08:23 AM | By Athira V

കോഴിക്കോട് ( കുറ്റ്യാടി ) : ( www.truevisionnews.com )കുറ്റ്യാടി സ്ക്കൂളിലെ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചതിനാൽ ഇന്ന് കുറ്റ്യാടി ഗവ.ഹയർ സെക്കൻ്ററി സ്ക്‌കൂളിന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

മാത്രമല്ല ഇന്ന് നടത്താനിരുന്ന കലോത്സവവും മാറ്റിവെച്ചു.

ഇന്നലെ വൈകുന്നേരത്തോടെയാണ് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ പാലേരി പാറക്കടവിലെ കുളമുള്ളകണ്ടി യൂസഫിൻ്റെ മകൻ മുഹമ്മദ് റിസ്വാൻ (14), പാറക്കടവിലെ കുളായിപ്പൊയിൽ മജീദിൻ്റെ മകൻ മുഹമ്മദ് സിനാൻ (14) എന്നിവർ കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്.

ഫുട്ബോൾ കളി കഴിഞ്ഞ് വരുംവഴി ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയകുമ്പളം ഭാഗത്ത് കൈതേരിമുക്കിൽ താഴെ ഭാഗത്താണ് കുട്ടികൾ കുളിക്കാനായി ഇറങ്ങിയത്.

എന്നാൽ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തകരും നടത്തിയ രക്ഷാപ്രവർത്തനത്തിൽ മുഹമ്മദ് റിസ്വാനെ ഉടൻ മുങ്ങിയെടുത്തെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് പോകുംവഴി മരണപ്പെടുകയായിരുന്നു.

ഒരു മണിക്കൂറിന് ശേഷമാണ് രണ്ടാമത്തെ കുട്ടിയെ ലഭിച്ചത്. രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല .

#Incident #students #drowning #Kuttiady #River #Kuttiady #Govt. #Higher #Secondary #School #has #holiday #today

Next TV

Related Stories
#goldrate | ഓടി തളർന്നല്ലേ...? പ്രതീക്ഷയോടെ ഉപഭോക്താക്കൾ; വീണ്ടും ഇടിഞ്ഞ് സ്വർണവില

Sep 30, 2024 11:01 AM

#goldrate | ഓടി തളർന്നല്ലേ...? പ്രതീക്ഷയോടെ ഉപഭോക്താക്കൾ; വീണ്ടും ഇടിഞ്ഞ് സ്വർണവില

ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് വെള്ളിയാഴ്ച സ്വർണ വ്യാപാരം...

Read More >>
#arrest |  സിനിമയിൽ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചു;​ യുവ സംവിധായകൻ അറസ്റ്റിൽ

Sep 30, 2024 10:47 AM

#arrest | സിനിമയിൽ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചു;​ യുവ സംവിധായകൻ അറസ്റ്റിൽ

ഈ ചിത്രം പുറത്തിറങ്ങിയില്ല. യുവതിക്കൊപ്പം വെണ്ണലയിലായിരുന്നു ഷാജഹാന്റെ...

Read More >>
#accident |   പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം; നാലു വയസുകാരന് ദാരുണാന്ത്യം

Sep 30, 2024 10:10 AM

#accident | പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം; നാലു വയസുകാരന് ദാരുണാന്ത്യം

ക്കപ്പ് ഡ്രൈവർ കുട്ടിയുടെ അമ്മയ്ക്ക് നൽകാനുള്ള പണവുമായി വന്നു. ഡ്രൈവർ വാഹനം നിർത്തി സംസാരിക്കുന്നതിനിടയിൽ അമ്മയ്ക്ക് പിന്നാലെ കുട്ടിയും...

Read More >>
#drowned | ഹൗസ്‌ബോട്ടിൽ നിന്ന്  കായലിലേക്കുചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു

Sep 30, 2024 09:37 AM

#drowned | ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്കുചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു

ജോസഫിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ. സംഭവത്തിൽ പുളിങ്കുന്ന് പോലീസ്...

Read More >>
#accident |  സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

Sep 30, 2024 09:27 AM

#accident | സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ഗുരുവായുര്‍ ഭാഗത്തുനിന്ന് വന്ന ഡ്യൂക്ക് ബൈക്ക്, അഞ്ഞൂര്‍ റോഡ് ഭാഗത്ത് നിന്ന് വന്ന സൈക്കിളുമായി...

Read More >>
Top Stories