#heavyrain | ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത;കേരളത്തിൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

#heavyrain | ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത;കേരളത്തിൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
Sep 30, 2024 06:02 AM | By ADITHYA. NP

തിരുവനന്തപുരം:(www.truevisionnews.com) കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

കോമോറിൻ തീരം മുതൽ റായൽസീമ വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ന്യൂനമർദ്ദപാത്തിയുടെ സ്വാധീനമുള്ളതിനാൽ ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിട്ടിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്. കിഴക്കൻ മേഖലകളിൽ മഴ കനത്തേക്കും.

ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്അതിനിടെ ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

തമിഴ്നാട് തീരത്ത് (കന്യാകുമാരി, തിരുനെൽവേലി) രാത്രി 11.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ലക്ഷദ്വീപ് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മൽസ്യബന്ധന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

#Chance #rain #thunder #lightning #yellow #alert #9districts #Kerala #today

Next TV

Related Stories
#arrest | കോഴിക്കോട് കുറ്റ്യാടിയിലെ വട്ടിപ്പലിശ ഇടപാട്; ഒരാൾ അറസ്റ്റിൽ

Nov 30, 2024 10:20 AM

#arrest | കോഴിക്കോട് കുറ്റ്യാടിയിലെ വട്ടിപ്പലിശ ഇടപാട്; ഒരാൾ അറസ്റ്റിൽ

ഇടപാടുകാരിൽ നിന്ന് ഈടായി വാങ്ങിവെച്ച 51 ചെക്കുകൾ, മുദ്രപ്പത്രങ്ങൾ,റവന്യൂ സ്‌റ്റാമ്പ് പതിച്ച പേപ്പറുകൾ, വാഹന ആർ.സി എന്നിവയും...

Read More >>
#accident | റോഡ് മുറിച്ചുകടക്കവേ ബസ്സിനടിയിൽപ്പെട്ടു; ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Nov 30, 2024 10:17 AM

#accident | റോഡ് മുറിച്ചുകടക്കവേ ബസ്സിനടിയിൽപ്പെട്ടു; ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

എരിമയൂർ ചുള്ളിമട വട്ടോട്ട് കൃഷ്ണദാസ്-രജിത ദമ്പതിയുടെ മകള്‍ തൃതിയ (6) അണ്...

Read More >>
#accident |  ബൈക്ക് കനാലിൽ വീണ് അപകടം, സ്ത്രീക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്

Nov 30, 2024 10:06 AM

#accident | ബൈക്ക് കനാലിൽ വീണ് അപകടം, സ്ത്രീക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്

പ്രഭാത സവാരിക്കിറങ്ങിയവരാണ് ഇന്ന് രാവിലെ അപകടം കണ്ട് വിവരം പൊലീസിനെ...

Read More >>
#GSudhakaran | സമ്മേളനവേദി വീടിനടുത്ത്; അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേക്ക് ജി.സുധാകരന് ക്ഷണമില്ല

Nov 30, 2024 10:02 AM

#GSudhakaran | സമ്മേളനവേദി വീടിനടുത്ത്; അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേക്ക് ജി.സുധാകരന് ക്ഷണമില്ല

തുടര്‍ന്ന് സര്‍ക്കാരിനും പാര്‍ട്ടിയ്ക്കുമെതിരെ ജി സുധാകരന്‍ നിരവധി തവണ പരോക്ഷ വിമര്‍ശനം...

Read More >>
#sentenced | 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 141 വർഷം തടവ്

Nov 30, 2024 09:41 AM

#sentenced | 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 141 വർഷം തടവ്

കൂട്ടുകാരിയുടെ നിർദ്ദേശ പ്രകാരം കുട്ടി സംഭവം അമ്മയോട് പറഞ്ഞു. തുടർന്ന് അമ്മയാണ് പൊലീസിൽ പരാതി...

Read More >>
#MVGovindan | ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സി.പി.എം വിഭാഗീയത: എം.വി. ഗോവിന്ദൻ ഇന്ന് കൊല്ലത്ത്, വിമതരെ കണ്ടേക്കും

Nov 30, 2024 09:31 AM

#MVGovindan | ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സി.പി.എം വിഭാഗീയത: എം.വി. ഗോവിന്ദൻ ഇന്ന് കൊല്ലത്ത്, വിമതരെ കണ്ടേക്കും

ക​ഴി​ഞ്ഞ​ദി​വ​സം പാ​ർ​ട്ടി ഓ​ഫി​സി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി​യ​വ​ർ പ്ര​ധാ​ന​മാ​യും മു​ൻ സെ​ക്ര​ട്ട​റി​ക്കും തെ​ര​ഞ്ഞെ​ടു​ത്ത...

Read More >>
Top Stories