#arjunmission | കണ്ണീർ ഓർമയായി.... അർജുനെ ഏറ്റുവാങ്ങി കേരളം; ആദരാഞ്ജലി അർപ്പിക്കാൻ ജനത്തിരക്ക്

#arjunmission |  കണ്ണീർ ഓർമയായി.... അർജുനെ ഏറ്റുവാങ്ങി കേരളം; ആദരാഞ്ജലി അർപ്പിക്കാൻ ജനത്തിരക്ക്
Sep 28, 2024 05:57 AM | By Athira V

കണ്ണൂർ: ( www.truevisionnews.com  ) ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നു. തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു.

കേരള, കർണാടക പൊലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. രാവിലെ 8 മണിയോടെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് വീട്ടുവളപ്പിലായിരിക്കും സംസ്കാര ചടങ്ങുകൾ. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്‌ലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫും ഷിരൂരിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്.

കുടുംബം പോറ്റാനായി വളയം പിടിച്ച് ജീവിതവഴികൾ തേടിയ അർജുൻ മുഴുവൻ മലയാളികളുടെയും നൊമ്പരമായിട്ടാണ് രണ്ടര മാസം കഴിഞ്ഞ്‌ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക് തിരിച്ചു വരുന്നത്.

പ്രതിസന്ധികളും വലിയ ഉത്തരവാദിത്വങ്ങളുമായിരുന്നു ചെറുപ്രായത്തിൽ തന്നെ അർജുന് കൂട്ട്.

കൂലിപ്പണിക്കാരനായ അച്ഛൻ, അമ്മ രണ്ടു സഹോദരിമാർ ഒരു അനിയൻ ഇവരെയെല്ലാം ചുമലിലേറ്റാനാണ് കണ്ണാടിക്കൽ പ്രേമന്റെയും ഷീലയുടെയും മകൻ അർജുൻ പ്ലസ് ടു വിന് ശേഷം ഒരു തുണിഷോപ്പിൽ ജോലി നോക്കിയത്. പിന്നെ ഇടയ്ക്കിടെ പെയിന്റിംഗ്. മറ്റ് ജോലികൾ.

പതിനാറാം വയസിൽ വളയം തൊട്ട അർജുൻ ഇരുപതാം വയസിൽ വലിയ വാഹനം ഓടിച്ചു തുടങ്ങി. മൂത്ത ചേച്ചിയുടെ വിവാഹം.അനുജത്തിയുടെയും അനുജന്റെയും പഠനം, പുതിയ വീട് തുടങ്ങി കുടുംബത്തിന്റെ സാക്ഷാത്കരിക്കപ്പെട്ട എല്ലാ സ്വപ്നങ്ങളിലും അർജുന്റെ ചെറുപ്രായത്തിലെ അധ്വാനത്തിന്റെ വിയർപ്പുറ്റിയിരുന്നു. ഇതിനിടയിൽ ജീവിതസഖിയായി കൃഷ്ണപ്രിയ. ജീവിത യാത്രയിൽ മറ്റൊരു സന്തോഷവുമായി മകനുമെത്തി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വളയം പിടിക്കുമ്പോൾ വാഹനത്തിൽ പലപ്പോഴും അർജുൻ ഒറ്റക്കായിരുന്നു. ദിവസങ്ങൾക്ക് ശേഷമായിരിക്കും വീട്ടിലേക്കുള്ള സാധനങ്ങളും കളിപ്പാട്ടങ്ങളുമായുള്ള തിരിച്ചു വരവ്.

ഏതു പ്രതിസന്ധിയിൽപ്പെട്ടാലും മകൻ തിരിച്ചു വരുമെന്നൊരു ഉറപ്പുണ്ടായിരുന്നു ആ അച്ഛന്. അത് ക്രമേണ മങ്ങി മങ്ങി ഒടുവിൽ വരില്ലെന്ന് മനസ് പറഞ്ഞു പഠിപ്പിച്ചിട്ടും അത്ഭുതം സംഭവിക്കുമെന്ന് ആ മനുഷ്യൻ സ്വപ്നം കണ്ടിട്ടുണ്ടാകാം.

കുടുംബം പുലർത്താൻ വഴികൾ ഒറ്റയ്ക്ക് വെട്ടിത്തെളിച്ച അർജുൻ തിരിച്ചെത്തുകയാണ്. കണ്ണാടിക്കലെ വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ ലോകത്തിന്റെ മുഴുവൻ സ്നേഹവും പ്രാർത്ഥനയുമുണ്ട്.

#Tears #became #memory #Kerala #received #Arjun #People #thronged #pay #their #respects

Next TV

Related Stories
#suicide | കൈവിരലിൽ ഇലക്ട്രിക് വയർ ചുറ്റിയ നിലയിൽ മൃത​ദേഹം; തൃശൂരിലെ യുവാവിൻ്റെ മരണം ആത്മഹത്യയെന്ന് പൊലീസ്

Nov 28, 2024 01:01 PM

#suicide | കൈവിരലിൽ ഇലക്ട്രിക് വയർ ചുറ്റിയ നിലയിൽ മൃത​ദേഹം; തൃശൂരിലെ യുവാവിൻ്റെ മരണം ആത്മഹത്യയെന്ന് പൊലീസ്

സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ആത്മഹത്യയാണെന്നുള്ള...

Read More >>
#foodpoisoning | വിനോദയാത്രക്കെത്തിയ കോഴിക്കോട്ടെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം; കേസെടുത്ത് പൊലീസ്

Nov 28, 2024 12:55 PM

#foodpoisoning | വിനോദയാത്രക്കെത്തിയ കോഴിക്കോട്ടെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം; കേസെടുത്ത് പൊലീസ്

മരിയ ടൂറിസ്റ്റ് ബോട്ട് ഉടമക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കാറ്ററിങ് സ്ഥാപന ഉടമയ്‍ക്കെതിരെയും...

Read More >>
#arrest | കൊല്ലത്ത് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ; രണ്ടുപേര്‍ അറസ്റ്റിൽ

Nov 28, 2024 12:52 PM

#arrest | കൊല്ലത്ത് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ; രണ്ടുപേര്‍ അറസ്റ്റിൽ

തീ ആളി കത്തിയതിന് പിന്നാലെ രണ്ട് പേരും ഓടി പോകുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാവുകയും...

Read More >>
#accident | കണ്ണൂർ ആലക്കോട് കാർ തലകീഴായി മറിഞ്ഞു, യാത്രക്കാർക്ക് നിസാര പരിക്ക്

Nov 28, 2024 12:50 PM

#accident | കണ്ണൂർ ആലക്കോട് കാർ തലകീഴായി മറിഞ്ഞു, യാത്രക്കാർക്ക് നിസാര പരിക്ക്

ആലക്കോട് നിന്ന് ചെറുപുഴ ഭാഗത്തേക്ക് പോയ കെ. എൽ 59 യു. 5469 കാറാണ് റോഡിൽ തലകീഴായി...

Read More >>
#missing | കോഴിക്കോട് മേപ്പയ്യൂർ സ്വദേശിനിയായ യുവതിയെ കാണാനില്ലെന്ന് പരാതി

Nov 28, 2024 12:18 PM

#missing | കോഴിക്കോട് മേപ്പയ്യൂർ സ്വദേശിനിയായ യുവതിയെ കാണാനില്ലെന്ന് പരാതി

സംഭവത്തിൽ ബന്ധുക്കൾ മേപ്പയ്യൂർ സ്റ്റേഷനിൽ പരാതി...

Read More >>
Top Stories










GCC News