കണ്ണൂർ: (truevisionnews.com) പി.വി അൻവറിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന പാർട്ടിയല്ല കേരളത്തിലെ സിപിഎമ്മെന്ന് ഇടതുമുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻ.
അൻവറിനെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാമെന്നാണ് യുഡിഎഫും ബിജെപിയും ഉദ്ദേശിക്കുന്നതെങ്കിൽ നടക്കില്ല. പാർട്ടിക്കെതിരായി നീക്കം ഉണ്ടാകുമ്പോൾ പ്രവർത്തകർ പാർട്ടിയുടെ സംരക്ഷണത്തിനായി അണിനിരന്ന ചരിത്രമാണുള്ളത്.
ആ ചരിത്രം ആവർത്തിക്കുക തന്നെയാണ് ചെയ്യുന്നത്. പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് ആരും കരുതണ്ട.
നേതൃത്വത്തിൻ്റെ തലയ്ക്ക് അടിച്ചു പൊളിച്ചു കഴിഞ്ഞാൽ രക്ഷപ്പെടാമെന്നാണോ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ പാട്യം ഗോപാലൻ ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
#CPM #Kerala #not #party #standing #PVAnwar #TPRamakrishnan