#accident | ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച നവ വധുവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി,ദാരുണാന്ത്യം

#accident |  ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച നവ വധുവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി,ദാരുണാന്ത്യം
Sep 27, 2024 05:13 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com )ആറ്റിങ്ങലിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന നവ വധുവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം.

ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു. കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദൻ ആണ് മരിച്ചത്.

ർത്താവ് അഖിൽ ജിത്തിനും അപകടത്തിൽ പരിക്കേറ്റു. തിരുവനന്തപുരത്ത് ജോലി സംബന്ധമായ ആവശ്യത്തിന് പോയി മടങ്ങുകയായിരുന്നു കൃപയും ഭർത്താവ് അഖിൽ ജിത്തും.

ആറ്റിങ്ങൽ മാമം ദേശീയ പാതയിൽ വച്ച് ഇരുവരും സഞ്ചരിച്ച സ്കൂട്ടറിന്‍റെ പിന്നിൽ കണ്ടയ്നെ‌ർ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ തലയിലൂടെ കണ്ടെയ്നർ കയറി ഇറങ്ങി.

ഗുരുതര പരിക്കേറ്റ കൃപ തൽക്ഷണം മരിച്ചു. ഭർത്താവ് അഖിൽജിത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര ബാർ കൗൺസിലിലെ അഭിഭാഷകയാണ് കൃപ. ആഗസ്റ്റ് 21 ന് ആയിരുന്നു ഇവരുടെ വിവാഹം. .

#lorry #ran #over #body #new #bride #who #traveling #scooter #with #her #husband #tragicend

Next TV

Related Stories
#THEFT | കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; ദമ്പതികൾ പിടിയിൽ

Sep 27, 2024 08:46 PM

#THEFT | കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; ദമ്പതികൾ പിടിയിൽ

കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമായി പൊലീസിന്റെ...

Read More >>
#arrest | തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് യാത്ര; വാഹന പരിശോധനയ്‌ക്കിടെ കാറിൽ പുകയില ഉല്പന്നവുമായി യുവാവ് പിടിയിൽ

Sep 27, 2024 08:40 PM

#arrest | തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് യാത്ര; വാഹന പരിശോധനയ്‌ക്കിടെ കാറിൽ പുകയില ഉല്പന്നവുമായി യുവാവ് പിടിയിൽ

പുതുതായി രജിസ്റ്റർ ചെയ്ത കാറിൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്നു...

Read More >>
#accident | കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; ആറ് വിദ്യാർത്ഥികൾക്ക് പരിക്ക്

Sep 27, 2024 08:06 PM

#accident | കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; ആറ് വിദ്യാർത്ഥികൾക്ക് പരിക്ക്

മൂവാറ്റുപുഴ ഭാഗത്ത്‌ നിന്ന് പിറവം ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബസുമായാണ് കാർ...

Read More >>
#unconscious | വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം മോഷ്‌ടിച്ച് കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയിലായി

Sep 27, 2024 08:01 PM

#unconscious | വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം മോഷ്‌ടിച്ച് കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയിലായി

മൂന്നു പേരുടെയും വയർ കഴുകി. ആരുടെയും നില അപകടകരമല്ലെന്ന് മംഗലംഡാം പോലീസ്...

Read More >>
Top Stories