#siddique | ‘ഫോട്ടോയില്‍ കാണുന്നയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ബന്ധപ്പെടുക’; സിദ്ദിഖിനെ കണ്ടെത്താന്‍ പത്രങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ്

#siddique | ‘ഫോട്ടോയില്‍ കാണുന്നയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ബന്ധപ്പെടുക’; സിദ്ദിഖിനെ കണ്ടെത്താന്‍ പത്രങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ്
Sep 27, 2024 01:30 PM | By Athira V

( www.truevisionnews.com  )നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ്.

ഫോട്ടോയില്‍ കാണുന്ന 65 വയസ് പ്രായവും 5.7 അടി ഉയരവുമുള്ള സിദ്ദിഖ് മമ്മദ് എന്നയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടുക എന്നാണ് ഇംഗ്ലീഷ്, മലയാളം പത്രങ്ങളില്‍ വന്ന ലുക്ക് ഔട്ട് നോട്ടീസിന്റെ ഉള്ളടക്കം.

തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പിയുടെ പേരിലാണ് ലുക്ക് ഔട്ട് നോട്ടീസ്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവില്‍ പോയത്. തുടര്‍ന്ന് സുപ്രീം കോടതിയില്‍ സിദ്ദിഖ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

മുന്‍ അറ്റോര്‍ണി ജനറലും ഇന്ത്യയിലെ തന്നെ മുതിര്‍ന്ന അഭിഭാഷകരിലൊരാളുമായ മുകുള്‍ റോഹ്തകിയാണ് സിദ്ദിഖിനായി സുപ്രിംകോടതിയില്‍ ഹാജരാകുക. അന്വേഷണം ഊര്‍ജ്ജിതം എന്നു പറയുമ്പോഴും സിദ്ദിഖിനെ കണ്ടെത്താന്‍ ഇനിയയും പോലീസിന്റെ അന്വേഷണസംഘങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കെതിരെ അതിജീവിത സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കിയിട്ടുണ്ട്. ഇടക്കാല ഉത്തരവിന് മുന്‍പ് വാദം കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

അതേസമയം, ബലാത്സംഗ പരാതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഗുരുതര ആരോപണങ്ങളാണ് സിദ്ദിഖ് ഉന്നയിച്ചിരിക്കുന്നത്. ‘അമ്മ’ സംഘടനയും WCC യും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിന്റെ ഇരയാണ് താന്‍ എന്ന് സിദ്ദിഖ് പറയുന്നു. ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ പ്രതിയാക്കിയതെന്നും ആരോപണമുണ്ട്.

#Anyone #information #about #person #seen #photo #please #contact #Look #out #notice #newspapers #find #Siddique

Next TV

Related Stories
#UDFdharna | മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണം; ഒക്ടോബര്‍ 8ന് യുഡിഎഫ് ധര്‍ണ

Sep 27, 2024 03:46 PM

#UDFdharna | മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണം; ഒക്ടോബര്‍ 8ന് യുഡിഎഫ് ധര്‍ണ

പിണറായി സര്‍ക്കാര്‍ നടത്തിയ കൊള്ളയ്ക്ക് കൂട്ടുനിന്ന് പി വി അന്‍വറിന് യുഡിഎഫ് രാഷ്ട്രീയ അഭയം...

Read More >>
#robbery | കോഴിക്കോട് പേരാമ്പ്രയിലെ ജൂവലറിയില്‍നിന്ന് 31 പവൻ കവർന്ന് മുങ്ങി; ഒടുവിൽ പ്രതിയെ നേപ്പാൾ അതിർത്തിയിൽ പിടിയിൽ

Sep 27, 2024 03:30 PM

#robbery | കോഴിക്കോട് പേരാമ്പ്രയിലെ ജൂവലറിയില്‍നിന്ന് 31 പവൻ കവർന്ന് മുങ്ങി; ഒടുവിൽ പ്രതിയെ നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പ്രത്യേക അന്വേഷണ സംഘാംഗങ്ങള്‍ ബിഹാറില്‍ പോയി നേപ്പാള്‍ അതിര്‍ത്തി ഗ്രാമത്തില്‍നിന്നാണ് പ്രതിയെ...

Read More >>
#goldrate | 'ന്റെ പൊന്നേ... എങ്ങോട്ടാ നിന്റെ പോക്ക്', വീണ്ടും ചരിത്രം കുറിച്ച് സ്വർണവില

Sep 27, 2024 03:16 PM

#goldrate | 'ന്റെ പൊന്നേ... എങ്ങോട്ടാ നിന്റെ പോക്ക്', വീണ്ടും ചരിത്രം കുറിച്ച് സ്വർണവില

മറ്റൊരു കൗതുകം നിലവിൽ ഗ്രാമിന് 7,100 രൂപയാണ് വില; 2007ൽ പവന് 7,000 രൂപയേ ഉണ്ടായിരുന്നുള്ളൂ...

Read More >>
 #CPM | മുഖ്യമന്ത്രിക്കെതിരെ വാർത്താ സമ്മേളനത്തിൽ രൂക്ഷ വിമർശനമുന്നയിച്ച പി വി അൻവറിനെതിരെ സിപിഎം

Sep 27, 2024 03:06 PM

#CPM | മുഖ്യമന്ത്രിക്കെതിരെ വാർത്താ സമ്മേളനത്തിൽ രൂക്ഷ വിമർശനമുന്നയിച്ച പി വി അൻവറിനെതിരെ സിപിഎം

'അൻവർ ഉന്നച്ച പരാതികളിൽ അന്വേഷണം നടക്കുകയാണ്. സർക്കാർ ഒരു മാസത്തിന് അകം അന്വേഷണം പൂർത്തിയാക്കുമെന്ന്...

Read More >>
#PGagarin | അൻവർ 10 തവണ ജനിച്ചാലും സിപിഎമ്മിനെ മനസിലാക്കാൻ കഴിയില്ല, അൻവർ എന്തിന് പൊട്ടിത്തെറിക്കുന്നു? -പി ഗഗാറിൻ

Sep 27, 2024 02:35 PM

#PGagarin | അൻവർ 10 തവണ ജനിച്ചാലും സിപിഎമ്മിനെ മനസിലാക്കാൻ കഴിയില്ല, അൻവർ എന്തിന് പൊട്ടിത്തെറിക്കുന്നു? -പി ഗഗാറിൻ

മലപ്പുറത്ത് സമീപകാലത്ത് നന്നായി സ്വർണം പിടിച്ചു. അതിന് അൻവർ എന്തിന് പൊട്ടിത്തെറിക്കുന്നു? കൊണ്ടുവന്ന സ്വർണത്തെക്കുറിച്ച് അടക്കം കൃത്യമായ കണക്ക്...

Read More >>
#bodyfound  | തടാകത്തിൽ 17-കാരായ ആൺകുട്ടിയും പെൺകുട്ടിയും മരിച്ചനിലയിൽ

Sep 27, 2024 02:05 PM

#bodyfound | തടാകത്തിൽ 17-കാരായ ആൺകുട്ടിയും പെൺകുട്ടിയും മരിച്ചനിലയിൽ

വെള്ളിയാഴ്ച രാവിലെ കായലിൽ പൊങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. വ്യാഴാഴ്ച മുതൽ ഇരുവരെയും...

Read More >>
Top Stories