#theft | യുവതിയുടെ മൊബൈൽ മോഷ്ടിച്ച കേസിൽ പ്രതി പിടിയില്‍

#theft | യുവതിയുടെ മൊബൈൽ മോഷ്ടിച്ച കേസിൽ പ്രതി പിടിയില്‍
Sep 24, 2024 09:27 PM | By ADITHYA. NP

കായംകുളം:(www.truevisionnews.com) യുവതിയുടെ മൊബൈൽ മോഷ്ടിച്ച കേസിൽ പ്രതി പിടിയില്‍. കായംകുളത്ത് കഴിഞ്ഞ ദിവസം ആറാട്ടുപുഴ സ്വദേശിനിയുടെ മൊബൈൽ മോഷ്ടിച്ച കീരിക്കാട് മാടവന കിഴക്കതിൽ വീട്ടിൽ ആടുകിളി എന്നു വിളിക്കുന്ന നൗഷാദ് (53) ആണ് പൊലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിന് കായംകുളം കോടതിയിൽ നിന്ന് പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കുള്ള റോഡിന്റെ സൈഡിൽ ആപ്പിൾ കച്ചവടം നടത്തുകയായിരുന്ന നൗഷാദിന്റെ കയ്യിൽ നിന്ന് ആപ്പിൾ വാങ്ങിയ ശേഷം ആറാട്ടുപുഴ സ്വദേശിനിയായ യുവതി തൊട്ടടുത്തു നിന്ന മകളുടെ കൈയ്യിൽ നിന്നും പൈസ വാങ്ങാനായി തിരിഞ്ഞ സമയത്താണ് തോളിൽ കിടന്ന ബാഗിൽ നിന്നും പതിനായിരം രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ നൗഷാദ് മോഷ്ടിച്ചത്.

നഷ്ടപ്പെട്ട മൊബൈൽ ഫോൺ നൗഷാദിൽ നിന്നും പൊലീസ് കണ്ടെടുത്തു. മുമ്പും നിരവധി മോഷണ കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് നൗഷാദ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കായംകുളം സി ഐ അരുൺ ഷാ, എസ് ഐ ഉദയകുമാർ, ദിലീപ്, പോലീസുദ്യോഗസ്ഥരായ സജീവ്, ദീപക് വാസുദേവൻ, അതുല്യ മോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

#Accused #arrested #case #theft #mobile #phone #woman

Next TV

Related Stories
#straydog | നാദാപുരത്ത് പത്തുവയസുകാരനുൾപ്പെടെ തെരുവ് പട്ടിയുടെ കടിയേറ്റു

Sep 24, 2024 10:50 PM

#straydog | നാദാപുരത്ത് പത്തുവയസുകാരനുൾപ്പെടെ തെരുവ് പട്ടിയുടെ കടിയേറ്റു

കക്കം വെള്ളിയിലെ പുതിയെടുത്ത് സൈഫുദ്ധീനാണ്...

Read More >>
#endosulfandisastervictim | എൻഡോസൾഫാൻ ദുരന്തബാധിതയായ 17-കാരി മരിച്ചു

Sep 24, 2024 10:31 PM

#endosulfandisastervictim | എൻഡോസൾഫാൻ ദുരന്തബാധിതയായ 17-കാരി മരിച്ചു

കാസർകോട് രാജപുരം ആടകം പുതിയ കുടിയിൽ സുരേഷ് ബാബു– ജയലക്ഷ്മി ദമ്പതികളുടെ മകൾ ദുർഗയാണ് (17)...

Read More >>
#bikeaccident | ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Sep 24, 2024 10:23 PM

#bikeaccident | ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ ആൽബിൻ കെഎസ്ആർടിസി ബസിന് അടിയിലേക്ക്...

Read More >>
 #jaundice | ചങ്ങരോത്ത്  പഞ്ചായത്തിലെ 18 വാർഡിലായി മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 310 ആയി

Sep 24, 2024 10:17 PM

#jaundice | ചങ്ങരോത്ത് പഞ്ചായത്തിലെ 18 വാർഡിലായി മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 310 ആയി

ഇരുപത് പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. സ്കൂള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍...

Read More >>
#bowelsyndrome | വൻകുടൽ ചുരുങ്ങി പഴുത്ത് വൃണമായി; നാടിന്‍റെ കരുതലിന് കാത്തുനില്‍ക്കാതെ ആഷ്ന മടങ്ങി

Sep 24, 2024 09:36 PM

#bowelsyndrome | വൻകുടൽ ചുരുങ്ങി പഴുത്ത് വൃണമായി; നാടിന്‍റെ കരുതലിന് കാത്തുനില്‍ക്കാതെ ആഷ്ന മടങ്ങി

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ആഷ്ന...

Read More >>
#KMuraleedharan | പൂരം കലക്കിയതിൻ്റെ ലാഭം മുഖ്യമന്ത്രിക്ക് കിട്ടി;വിമർശനവുമായി കെ മുരളീധരൻ

Sep 24, 2024 08:36 PM

#KMuraleedharan | പൂരം കലക്കിയതിൻ്റെ ലാഭം മുഖ്യമന്ത്രിക്ക് കിട്ടി;വിമർശനവുമായി കെ മുരളീധരൻ

തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അതിൻ്റെ ലാഭം മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും മുരളീധരൻ...

Read More >>
Top Stories