#ErnadExpress | മൂർച്ചയുള്ള കത്തിയുമായി യാത്രക്കാരൻ; ഏറനാട് എക്സ്പ്രസിൽ ഒന്നരമണിക്കൂർ പരിഭ്രാന്തി പരത്തി, ഭയന്ന് യാത്രക്കാർ

#ErnadExpress  | മൂർച്ചയുള്ള കത്തിയുമായി യാത്രക്കാരൻ; ഏറനാട് എക്സ്പ്രസിൽ ഒന്നരമണിക്കൂർ പരിഭ്രാന്തി പരത്തി, ഭയന്ന് യാത്രക്കാർ
Sep 24, 2024 08:37 AM | By ShafnaSherin

കണ്ണൂർ:(truevisionnews.com) മൂർച്ചയുള്ള കത്തിയുമായി യാത്രക്കാരൻ  ഏറനാട് എക്സ്പ്രസിൽ ഒന്നരമണിക്കൂർ പരിഭ്രാന്തി പരത്തി.തിങ്കളാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്‌പ്രസിൽ(16606) ആയിരുന്നു സംഭവം.

മാഹിയിൽനിന്ന് കയറിയ ആളെ ഒന്നരമണിക്കൂറിനുശേഷം മറ്റു യാത്രക്കാർ കീഴ്‌പ്പെടുത്തി ചെറുവത്തൂർ സ്റ്റേഷനിൽ ഇറക്കുകയായിരുന്നു.

ഉച്ചയ്ക്ക് 1.50-ന് വണ്ടി മാഹിയിൽനിന്നാണ് ഇയാൾ കയറിയതെന്ന് യാത്രക്കാർ പറഞ്ഞു. അവിടം മുതൽ യാത്രക്കാരൻ കത്തിയുമായി പരിഭ്രാന്തി പരത്തി.

ഉച്ചത്തിൽ സംസാരിക്കുകയും അസ്വാഭാവികമായി പെരുമാറുകയും ചെയ്തു. ഇടയ്ക്ക് കത്തി വീശിക്കൊണ്ടിരുന്നതായി യാത്രക്കാർ പറഞ്ഞു. വണ്ടിയിൽ പോലീസ് ഉണ്ടായിരുന്നില്ല.

ഒടുവിൽ യാത്രക്കാർ സംഘടിച്ച് ഇയാളെ 3.25-ന് ചെറുവത്തൂർ സ്റ്റേഷനിൽ ഇറക്കി. ചന്തേര പോലീസിന് കൈമാറി. കാസർകോട് സ്വദേശിയാണ് ഇയാളെന്ന് റെയിൽവേ പോലീസ് പറഞ്ഞു.

#passenger #sharp #knife #created #panic #Ernad #Express #hour #half #leaving #passengers #fear

Next TV

Related Stories
#accident |  കണ്ണൂരിൽ ഓട്ടോയിലും ബൈക്കിലും ഇടിച്ച് കാർ നിർത്താതെ പോയി; രണ്ട് പേർക്ക് പരിക്ക്, ഡ്രൈവർ കസ്റ്റഡിയിൽ

Nov 28, 2024 03:28 PM

#accident | കണ്ണൂരിൽ ഓട്ടോയിലും ബൈക്കിലും ഇടിച്ച് കാർ നിർത്താതെ പോയി; രണ്ട് പേർക്ക് പരിക്ക്, ഡ്രൈവർ കസ്റ്റഡിയിൽ

കാറിടിച്ചിട്ടും നിർത്താനോ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറാകാത്ത കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്ന് അപകട സ്ഥലത്ത്...

Read More >>
#arrest | പരശുറാം എക്സ്പ്രസിൽ മദ്യപിച്ച് ബഹളമുണ്ടാക്കി യുവാക്കൾ; പൊലീസ് ഉദ്യോഗസ്ഥനെയും യാത്രക്കാരനെയും ആക്രമിച്ചു, പ്രതികൾ പിടിയിൽ

Nov 28, 2024 03:00 PM

#arrest | പരശുറാം എക്സ്പ്രസിൽ മദ്യപിച്ച് ബഹളമുണ്ടാക്കി യുവാക്കൾ; പൊലീസ് ഉദ്യോഗസ്ഥനെയും യാത്രക്കാരനെയും ആക്രമിച്ചു, പ്രതികൾ പിടിയിൽ

പ്രതികൾ മദ്യപിച്ച് സ്ത്രീകളടക്കമുള്ള യാത്രക്കാരോട് മോശമായി സംസാരിച്ചത് യാത്രക്കാരൻ ചോദ്യം...

Read More >>
Top Stories










GCC News